എനിക്കും ഒരു പ്രണയം ഉണ്ടായിരുന്നു, ചില സാഹചര്യങ്ങൾ കൊണ്ട് ഇപ്പോൾ അതില്ല, ഞാൻ സ്വതന്ത്രയാണ്: തുറന്ന് പറഞ്ഞ് ചക്കപ്പഴത്തിലെ പൈങ്കിളി

124

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന രസകരമായ പരമ്പരയാണ് ചക്കപ്പഴം. സംപ്രേഷണം തുടങ്ങിയിട്ട് കുറച്ച് ആഴ്ചകളെ ആയിട്ടുള്ളു എങ്കിലും ഇതിനോടകം തന്നെ ആരാധകരുടെ പ്രിയ പരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം.

ഈ പരമ്പരയിലെ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെപ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു. പ്രത്യേകിച്ച് ചക്കപ്പഴത്തിലെ പൈങ്കിളി എന്ന കഥാപാത്രം. സീരിയൽ തുടങ്ങിയിട്ട് നാളുകൾ മാത്രമേ ആയുള്ളൂ എങ്കിലും മലയാള മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് പൈങ്കിളി ചേക്കേറുകയായിരുന്നു. ഒരുപക്ഷേ ഉപ്പും മുളകിലും ലച്ചു എന്ന കഥാപാത്രം കഴിഞ്ഞാൽ പ്രേക്ഷകർ നെഞ്ചേറ്റിയ കഥാപാത്രം ആകും പൈങ്കിളി.

Advertisements

മലയാളികൾ പൈങ്കിളി എന്നാണ് വിളിക്കുന്നത് എങ്കിലും താരത്തിന്റെ യഥാർത്ഥ പേര് ശ്രുതി രജനികാന്ത് എന്നാണ്. സാദാ നാട്ടിൻ പുറത്തുകാരിയായ പെൺകുട്ടി ഒരു അഭിനേത്രി മാത്രം അല്ല, മോഡലിംഗ്, നൃത്തം, ഏവിയേഷൻ, ജേർണലിസം അങ്ങനെ മിക്ക മേഖലകളിലും ശ്രുതി കൈവെച്ചു കഴിഞ്ഞു.

രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഉണ്ണിക്കുട്ടൻ എന്ന് പറയുന്ന ഒരു കോമിക് സീരീസിലൂടെ ശ്രുതി ആദ്യമായി അഭിനയരംഗത്തേക്ക് എത്തുന്നത്. അതിൽ ഈ ഉണ്ണിക്കുട്ടന്റെ ചേച്ചിയായിട്ടാണ് വിളിച്ചതെങ്കിലും. ഉണ്ണികുട്ടൻ ആയെത്തേണ്ട കുട്ടി കരച്ചിലായതിനാൽ ശ്രുതി ഉണ്ണിക്കുട്ടൻ ആയി മാറുക ആയിരുന്നു.

ഉണ്ണിക്കുട്ടൻ ആയതിനു ശേഷം താരം മാനസപുത്രിയിലും ആൺകുട്ടി ആയി എത്തി. പിന്നീട് ഏറ്റുസുന്ദരികളും ഞാനും, കൽക്കട്ട ഹോസ്പിറ്റൽ, സുന്ദരീ സുന്ദരീ തുടങ്ങിയ പരമ്പരകളിലേക്കെത്തി. സിനിമയിൽ സദാനന്ദന്റെ സമയത്തിൽ ദിലീപിന്റെ മോൾക്കും, മധുചന്ദ്ര ലേഖയിൽ ജയറാമിന്റെ മോൾക്കും ശ്രുതി ഡബ്ബ് ചെയ്തിട്ടുമുണ്ട്.

അഞ്ചാം ക്ളാസിൽ എത്തിയപ്പോൾ അഭിനയം പാടെ നിർത്തി പഠനത്തിനായി സമയം മാറ്റി വെച്ച ശ്രുതി പ്ലസ് ടു കഴിഞ്ഞപ്പോൾ ആൽബങ്ങളലൂടെയും ഷോർട്ട് ഫിലിമിലൂടെയും ഒക്കെ തിരിച്ചെത്തുകയായിരുന്നു. അതേ സമയം പ്രണയം ഇല്ലാത്തവർ ആയോ പ്രണയിക്കാത്തവർ ആയോ ആരും ഉണ്ടാകില്ലല്ലോ എന്നാണ് ശ്രുതി പറയുന്നത്.

എനിക്കും പ്രണയം ഉണ്ടായിരുന്നു. ചില സാഹചര്യങ്ങൾ കൊണ്ട് അതിപ്പോൾ ഇല്ല. പക്ഷേ പ്രണയിച്ച സമയങ്ങൾ അതിമനോഹരം തന്നെ ആയിരുന്നു. ഇപ്പോൾ ആരോടും പ്രണയം ഇല്ല. ഞാൻ സ്വതന്ത്ര ആണെന്നാണ് ശ്രുതി പറയുന്നത്.

വിവാഹസങ്കല്പങ്ങൾ എന്നുപറയാൻ ഞാൻ കുറെ ഓപ്പൺ മൈൻഡഡ് ആണ്. സുഹൃത്തുക്കൾക്ക് ഒരുപാട് പ്രാധാന്യം കൊടുക്കുന്ന ഒരാൾ കൂടിയാണ് .യാത്രകളെ ഒരുപാട് ഇഷ്ടവും ആണ്. അതുകൊണ്ടുതന്നെ എന്നെ പോലെ ഒരാൾ. എന്നെ മനസിലാക്കുന്ന ഒരു വ്യക്തി അതൊക്കെയാണ് സങ്കല്പങ്ങളെന്നും ശ്രുതി പറയുന്നു.

Advertisement