ആര് പറഞ്ഞു മൗനരാഗത്തിലെ കല്യാണി മിണ്ടില്ലെന്ന്, മിണ്ടുക മാത്രമല്ലപാടുകയും ചെയ്യും; വീഡിയോ വൈറൽ

2195

സൂപ്പർഹിറ്റുകളായ നിരവധി സീരിയലുകൾ മലയാളി കുടുംബ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച ചാനലാണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിലെ ഓരോ പരമ്പരകൾക്കായും ആരാധകർ എല്ലാ ദിവസവും മിനിസ്‌ക്രീനിന് മുന്നിൽ സമയവും നോക്കി കാത്തിരിക്കാറാണ് പതിവ്.

ഇത്തരത്തിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ആരാധകർകർക്ക് ഏറെ ഇഷ്ടപ്പെട്ട പരമ്പരയാണ് മൗനരാഗം എന്ന സീരിയൽ. ഊമയായ കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് കഥ മുൻപോട്ട് പോകുന്നത്.

Advertisements

ഈ സീരിലിലെ കഥാപാത്രങ്ങളെല്ലാം ഇതിനേടകം തന്നെ ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു.
മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും മലയാള ടെലിവിഷൻ പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി.

സീരിയലിലെ കേന്ദകഥാപാത്രമായ മിണ്ടാപ്പെണ്ണായ കല്യാണിക്ക് കുടുംബത്തിൽ നിന്നും അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല.ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ കിരണിൽ നിന്നുമാണ് കല്യാണിക്ക് സ്നേഹവും കരുകലും ലഭിക്കുന്നത്. കിരണിന്റെ സഹോദരിയായ സോണിയെ വിവാഹം കഴിച്ചത് കല്യാണിയുടെ സഹോദരനാണ്. ഇവരെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങൾ ആണ് പരമ്പരയുടെ ഇതിവൃത്തം.

പരമ്പരയിൽ കല്യാണി ആയി വേഷം ഇടുന്നത് അന്യ ഭാഷാ നടി ആയ ഐശ്വര്യ റംസായി ആണ്. സ്‌ക്രീനിലെ അത്യുഗ്രൻ പ്രകടനം കണ്ടിട്ട് നിരവധി ആളുകൾ ആണ് ഐശ്വര്യ റിയൽ ലൈഫിലും ഊമയാണോ എന്ന് സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നത്.

എന്നാൽ താൻ ഊമയല്ല, നല്ല വായാടി പെണ്ണ് ആണെന്ന് പല ലൈവ് വീഡിയോകളിലൂടെയും ഐശ്വര്യ തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ കൂടുതൽ തെളിവിനായി നല്ലൊരു പാട്ടു പാടി കൊണ്ടാണ് ഐശ്വര്യ രംഗത്ത് വന്നിരിക്കുന്നത്. പരമ്പരയിൽ കാദംബരി ആയി വേഷം ഇടുന്ന അഞ്ജു ശ്രീ ആണ് വീഡിയോ സോഷ്യൽ മീഡിയ വഴി പങ്ക് വച്ചത്. ഇതിനോടകം തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Advertisement