നസ്രിയയാണ് എല്ലാത്തിനും പിന്നിൽ; ഫഹദിനും ദുൽഖറിനും ഒപ്പം എപ്പോഴും വീടുകളിൽ ഒത്തുകൂടുന്നതിനെ കുറിച്ച് പൃഥ്വിരാജ്

295

നടനായും സംവിധായകനായും നിർമ്മാതാവായും മലയാള സിനിമയിൽ തലയെടുപ്പോടെ നിൽക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരൻ. സിനിമയുടെ കാര്യത്തിലും കുടുംബത്തിന്റെ കാര്യത്തിലും ശക്തമായ നിലപാടുകൾ ഉള്ള നടനാണ് പൃഥ്വിരാജ്. മകൾ അലംകൃതയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും അകറ്റി നിർത്തുന്നതിനൊപ്പം മാതൃകാപരമായ പല കാര്യങ്ങളും അദ്ദേഹം ചെയ്യാറുണ്ട്.

എന്തിനാണ് മകളെ പുറംലോകത്തിന് മുന്നിൽ നിന്ന് മാറ്റി നിർത്തുന്നതെന്ന ചോദ്യത്തിന് ഉള്ള ഇത്തരം പൃഥ്വിരാജ് തന്നെ പറയുകയാണിപ്പോൾ. കുടുംബം മാഗസിന് നൽകിയ അഭിമുഖത്തിലൂടെയാണ് താരം മനസ് തുറന്നത്. ഇതൊരു അകറ്റി നിർത്തൽ അല്ല. അവളെ തിരിച്ചറിയുന്ന പബ്ലിക് പ്രൊഫൈൽ തൽകാലം വേണ്ടെന്ന് വെച്ചതാണ്.

Advertisements

അത് ഉൾകൊള്ളാനുള്ള പ്രായം അവൾക്കായിട്ടില്ല. എവിടെ പുറത്തിറങ്ങിയാലും അവളുടെ സ്വതന്ത്ര്യം നഷ്ടപ്പെടുന്നവിധം തൽകാലം തിരിച്ചറിയപ്പെടേണ്ടതില്ല എന്നാണ് എന്റെയും സുപ്രിയയുടെയും തീരുമാനം. അവൾ കുറച്ചൂടേ വലുതാവട്ടേ. കുഞ്ഞായിരിക്കുന്ന സമയത്ത് ഒരു പബ്ലിക് ഫെയിം ആകുന്നതിൽ നിന്ന് അവളെ മാറ്റി നിർത്തിയാൽ കൊള്ളാമെന്നുണ്ട്. കുറച്ച് കഴിഞ്ഞ് ഇത് മാറിയേക്കും.

Also Read
ഞാൻ അഭിനയിച്ചില്ലങ്കിൽ ആ സിനിമ വേണ്ടെന്ന് വെയ്ക്കുമെന്ന് അവർ പറഞ്ഞു: വെളിപ്പെടുത്തലുമായി സലീം കുമാർ

അവൾക്കിപ്പോൾ തന്നെ ഇതേ കുറിച്ച് ചെറിയ തിരിച്ചറിവുകൾ ഉണ്ടായി തുടങ്ങിയിട്ടുണ്ട്. ഒരുമിച്ച് പുറത്ത് പോകുമ്പോൾ എന്നോടൊപ്പം നിന്ന് ഫോട്ടോകൾ എടുക്കാൻ മറ്റുള്ളവർ വരുമ്പോൾ അച്ഛന്റെ ഫോട്ടോ എടുക്കാൻ ആളുകൾ ആഗ്രഹിക്കുന്നു എന്ന് അവൾക്ക് തോന്നി തുടങ്ങിയിട്ടുണ്ട്. അതിൽ നിന്നും മകളെ മാറ്റി നിർത്തണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് ഞങ്ങളെന്ന് പറയുകയാണ് പൃഥ്വിരാജ്.

കുറച്ച് കൂടി പ്രായമാവുമ്പോൾ അവൾക്കിതെല്ലാം ഉൾകൊള്ളാൻ കഴിയും. എന്റെ ലോകമിതാണ്, അച്ഛന്റെയും അമ്മയുടെയും ജോലി ഇതാണ്, ഞങ്ങളുടെ ജീവിതരീതികൾ ഇതാണെന്നൊക്കെ മനസിലായി തുടങ്ങുന്നത് വരെ അവൾ ഇങ്ങനെ പോട്ടെ എന്നാണ് പൃഥ്വി പറയുന്നത്.

അതേ സമയം ദുൽഖർ സൽമാന്റെയും ഫഹദ് ഫാസിലിന്റെയും കുടുംബങ്ങളുമായിട്ടുള്ള അടുത്ത സൗഹൃദത്തെ കുറിച്ചും പൃഥ്വിരാജ് സംസാരിച്ചിരുന്നു. നച്ചുവിനാണ് (നസ്രിയ) ഞങ്ങളുടെ സൗഹൃദത്തിന്റെ ക്രെഡിറ്റ്. ഞാനും ദുൽഖറും ഫഹദും എറണാകുളത്ത് പത്ത് കിലോമീറ്ററിനുള്ളിലാണ് താമസിക്കുന്നത്.

ലോക്ഡൗൺ കാലത്താണ് കൂടുതലും ഒരുമിച്ച് കൂടിയിരുന്നത്. ആ സമയത്ത് സിനിമ ഉണ്ടായിരുന്നില്ലല്ലോ. ഇടയ്ക്കിടെ ഞങ്ങൾ മൂന്ന് കുടുംബങ്ങൾക്കും ഒത്തുകൂടാൻ അവസരമൊരുക്കിയത് ലോക്ഡൗൺ ആണ്. ചിലപ്പോൾ അവർ എന്റെ വീട്ടിലേക്ക് വരും. അല്ലെങ്കിൽ അവരുടെ വീടുകളിലേക്ക് പോകും.

Also Read
മമ്മൂട്ടി എന്നൊരു സൂപ്പർ താരമുണ്ട് കേരളത്തിൽ, അദ്ദേഹത്തെ കൈയ്യെടുത്ത് തൊഴണമെന്ന് തമിഴ് പ്രൊഡ്യൂസർ കെ രാജൻ; കൈയ്യടിച്ച് തമിഴ് മക്കളും മമ്മൂട്ടി ആരാധകരും

ഞങ്ങളുടെ കൂടി ചേരലുകൾ ഒട്ടും സിനിമ സംബന്ധമല്ലെന്നാണ് പൃഥ്വിരാജ് വ്യക്തമാക്കുന്നത്. എല്ലാവർക്കും അടുത്ത സുഹൃത്തുക്കൾ എങ്ങനെയാണോ അതുപോലെയാണ് അവരും. ദുൽഖറിന്റെ മോളും ആലിയും വലിയ കൂട്ടുകാരാണ്. ഒരുമിച്ച് കളിക്കാൻ ഇഷ്ടപ്പെടുന്ന കുട്ടികളാണ് അവരെന്നും താരം സൂചിപ്പിക്കുന്നു.

അതേ സമയം അമ്മയായ മല്ലിക സുകുമാരനെ കുറിച്ച് ചോദിച്ചാൽ ‘അമ്മ വളർത്തിയ മക്കളാണ് ഞാനും ഇന്ദ്രനും. അച്ഛൻ ഉണ്ടായിരുന്ന കാലത്തും അമ്മയാണ് ഞങ്ങളെ വളർത്തിയിരുന്നത്. അച്ഛന് സിനിമകളൊക്കെ ആയി യാത്രകളിൽ ആയിരുന്നു. ഇന്ന് ഇന്ദ്രജിത്തിനും പൃഥ്വിരാജിനും ഗുണങ്ങൾ ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ട് എങ്കിൽ അത് അച്ഛനമ്മമാരിൽ നിന്നും കിട്ടിയ ഗുണങ്ങൾ തന്നെയാണ്.

അമ്മയാണ് ഞങ്ങളുടെ ശക്തി. അച്ഛൻ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് എപ്പോഴും തോന്നാറുണ്ട്. പ്രത്യേകിച്ച് എനിക്കൊരു നേട്ടമുണ്ടാകുമ്പോൾ, അംഗീകാരം കിട്ടുമ്പോൾ, അപ്പോഴാണ് അച്ഛനെ വല്ലാതെ മിസ് ചെയ്യുന്നത്. ഇത് കാണാൻ അച്ഛനില്ലല്ലോ എന്ന് സങ്കടം തോന്നാറുണ്ട്. അല്ലാതെ പ്രതിസന്ധിഘട്ടങ്ങളിലൂടെയല്ല അച്ഛനെ മിസ് ചെയ്യുന്നതെന്നും പൃഥ്വിരാജ് പറയുന്നു.

Advertisement