അതല്ല വിവാഹ മോചനത്തിന് കാരണം, അങ്ങനെ പറയാൻ പോലും ബുദ്ധിമുട്ടായിരുന്നു: വെളിപ്പെടുത്തലുമായി അർച്ചന കവി

173

നിരവധി സൂപ്പര്ഹിറ്റ് സിനിമകൽ മലയാളത്തിൽ ഒരുക്കിയിട്ടുള്ള ലാൽജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ താരസുന്ദരിയാണ് അർച്ചന കവി. തുടർന്ന് ബെസ്റ്റ് ഓഫ് ലക്ക്, ഹണി ബീ, മമ്മി മി, ബെസ്റ്റ് ഓഫ് ലക്ക്, സാൾട്ട് ആൻഡ് പെപ്പർ,സ്പാനിഷ് മസാല, അഭിയും ഞാനും,പട്ടം പോലെ, റ്റു നൂറാ വിത്ത് ലവ്വ് തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായി അർച്ചന കവി മാറി.

ഏറെ നാളുകളായി ചലച്ചിത്ര ലോകത്ത് നിന്ന് വിട്ട് നിൽക്കുകയായിരുന്ന അർച്ചന കവി ഒരു കിടിലൻ വെബ് സീരീസുമായി തിരിച്ചെത്തിയിരുന്നു. സ്റ്റാൻഡപ്പ് കൊമേഡിയൻ അബീഷ് മാത്യുവിനെ വിവാഹം ചെയ്തതിന് ശേഷം അർച്ചന അഭിനയത്തിൽ സജീവമായിരുന്നില്ല.

Advertisements

Also Read
നസ്രിയയാണ് എല്ലാത്തിനും പിന്നിൽ; ഫഹദിനും ദുൽഖറിനും ഒപ്പം എപ്പോഴും വീടുകളിൽ ഒത്തുകൂടുന്നതിനെ കുറിച്ച് പൃഥ്വിരാജ്

2016 ജനുവരിയിൽ ആണ് അർച്ചനയും അബീഷും വിവാഹിതരാകുന്നത്. എന്നാൽ അടുത്തിടെ താരം വിവാഹബന്ധം വേർപെടുത്തിയിരുന്നു. ഇപ്പോഴിതാ വിഷാദ രോഗത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അർച്ചന കവി. ഒരു സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

ഒരിക്കൽ പള്ളിയിൽ വച്ച് തകർന്നു പോകുമെന്ന് തോന്നി, പക്ഷെ ഒരു സീൻ ആക്കണ്ട എന്ന് കരുതി സ്വയം നിയന്ത്രിച്ചു. വീട്ടിലെത്തിയ ശേഷം രണ്ട് ദിവസം ഞാൻ കരച്ചിലായിരുന്നു. ഒടുവിൽ എനിക്ക് സഹായം വേണമെന്ന് അമ്മയോട് പറയുകയായിരുന്നു.

ഡോക്ടറെ സമീപിക്കുകയും മരുന്നുകൾ നൽകുകയും ചെയ്തു. തുടക്കത്തിൽ എനിക്ക് ദേഷ്യം വന്നു. മാനസിക ആരോഗ്യം എന്നത് വളരെ സങ്കീർണമായ കാര്യമാണ്. അതേചുറ്റിപ്പറ്റി ഒരുപാട് തെറ്റായ ധാരണകളുണ്ട്. ഇന്ന് എനിക്ക് എന്റെ അവസ്ഥയെക്കുറിച്ച് ബോധ്യമുണ്ട്. ഇതിനെ നേരിടാൻ സാധിക്കും. എന്റെ വിഷാദരോഗമല്ല വിവാഹ മോചനത്തിന് കാരണം.

ഞങ്ങൾക്ക് ജീവിതത്തിൽ വേണ്ടത് വ്യത്യസ്തമായ കാര്യങ്ങളാണെന്ന തിരിച്ചറിവാണ് പിരിയാൻ കാരണം. ഞാൻ പരുഷമായി പെരുമാറുന്ന ആളല്ല, ഇപ്പോഴും അവന്റെ കുടുംബവുമായി വളരെ അടുപ്പമുണ്ട്. അവൻ വളരെ സെൻസിറ്റീവായ വ്യക്തിയാണ്. ഞാൻ ഡിവോഴ്സ്ഡ് ആണെന്ന് പറയാൻ പോലും ബുദ്ധിമുട്ടായിരുന്നു. പക്ഷെ വഞ്ചിയിൽ വേറെയും ആളുകളുണ്ട്.

Also Read
കടപ്പുറത്തിനി ഉത്സവമായി ചാകര, കൂളിംഗ് ഗ്ലാസ് വച്ച് കായലരികത്ത് വലയെറിഞ്ഞ് അമൃത സുരേഷ്; വീഡിയോ വൈറൽ

ഇപ്പോൾ ആളുകൾ കൂറേക്കൂടി മനസിലാക്കുന്നുണ്ട്. ഞാൻ സോഷ്യൽ മീഡിയയിൽ അതേക്കുറിച്ച് എഴുതുമ്പോൾ അമ്മ ചോദിക്കുമായിരുന്നു ഇതൊക്കെ ഇങ്ങനെ തുറന്നു പറയണമോ എന്ന്. എന്നാൽ പ്രതികരണങ്ങൾ ഊഷ്മളമായിരുന്നു. പിന്തുണയ്ക്കാൻ ആരുമില്ലാത്ത സ്ത്രീകളെ ഓർത്ത് ഞാൻ സങ്കടപ്പെട്ടിരുന്നു.

അവർക്ക് ചെവി കൊടുക്കാൻ സന്തോഷമേയുള്ളൂ. എന്റെ കഥ ഒരാളെയെങ്കിലും സഹായിക്കുന്നതാണെങ്കിൽ ഞാൻ അതിൽ ഒരുപാട് സന്തോഷിക്കുകയും ചെയ്യുന്നു എന്നായിരുന്നു അർച്ചന കവി പറഞ്ഞത്.

Advertisement