കടപ്പുറത്തിനി ഉത്സവമായി ചാകര, കൂളിംഗ് ഗ്ലാസ് വച്ച് കായലരികത്ത് വലയെറിഞ്ഞ് അമൃത സുരേഷ്; വീഡിയോ വൈറൽ

111

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും ബിഗ്‌ബോസ് താരവുമാണ് അമൃത സുരേഷ്. ഗായികയായി മാത്രമല്ല സംഗീത സംവിധാനത്തിലും റേഡിയോ ജോക്കിയായും ഗാന രചയിതാവ് ഒക്കെയായി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് അമൃത സുരേഷ് .

2007 ൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് അമൃത പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്. പിന്നീട് നടൻ ബാലയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. ഈ വിവാഹബന്ധം വേർപെടുത്തിയ ശേഷം സഹോദരി അഭിരാമിയും മാതാപിതാക്കളുമാണ് തന്നെ തിരികെ സംഗീതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതെന്ന് അമൃത പറഞ്ഞിട്ടുണ്ട്.

Advertisements

അതിനു ശേഷം നിരവധി സിനിമകളിലും സംഗീത ആൽബങ്ങളിലും പാടി, സംഗീതം നൽകുകയും ചെയ്തു. സുനോ മെലഡീസ് എന്ന സംഗീത പരിപാടിയിലൂടെ റേഡിയോ സുനോ 91.7 ൽ സെലിബ്രിറ്റി റേഡിയോ ജോക്കിയായി. സഹോദരിയ്‌ക്കൊപ്പം അമൃതംഗമയ എന്ന സംഗീത ബാൻഡ് തുടങ്ങിയതിനു ശേഷമാണ് അമൃത സോഷ്യൽ മീഡിയയിൽ സജീവമായത്. ബിഗ്‌ബോസിൽ എത്തിയതും സഹോദരിക്ക് ഒപ്പമായിരുന്നു.

Also Read
മമ്മൂട്ടി എന്നൊരു സൂപ്പർ താരമുണ്ട് കേരളത്തിൽ, അദ്ദേഹത്തെ കൈയ്യെടുത്ത് തൊഴണമെന്ന് തമിഴ് പ്രൊഡ്യൂസർ കെ രാജൻ; കൈയ്യടിച്ച് തമിഴ് മക്കളും മമ്മൂട്ടി ആരാധകരും

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അമൃത മകൾക്കൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അമൃത പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

കായലരികത്തു നിന്ന് വലയെറിയുന്നതാണ് വീഡിയോ. കൂളിംഗ് ഗ്ലാസ് വച്ച് മോഡേണായി അമൃത വലയെറിയുമ്പോൾ ചെമ്മീൻ എന്ന സിനിമയിലെ പുത്തൻ വലക്കാരെ എന്ന പാട്ടിലെ ചാകര, കടപ്പുറത്തിനി ഉത്സവമായി ചാകര തെരപ്പുറത്തിനി മത്സരമായ് എന്ന ഗാനശകലം പശ്ചാത്തലത്തിൽ കേൾക്കാം.

അടുത്തു നിൽക്കുന്നയാൾ നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം അനുസരിച്ചാണ് അമൃത വലയെറിയുന്നത്. എല്ലാവർക്കും എന്റെ കേരളപ്പിറവി ആശംസകൾ എന്ന ക്യാപ്ഷനും അമൃത കൊടുത്തിട്ടുണ്ട്. ഇതിനോടകം തന്നെ അമൃതയുടെ ഈ വീഡിയോ വൈറലായി മാറിയിട്ടുണ്ട്.

Also Read
ഇപ്പോൾ ബെൽറ്റ് ഒന്നുമില്ലാതെ ഭംഗിയായി സാരിയുടുക്കാൻ കഴിയുന്നു, പഴയ രൂപത്തെക്കുറിച്ച് ഓർമ്മിക്കുമ്പോൾ തിരിച്ചു പോകാനും വയ്യ; റിമി ടോമി

Advertisement