ഇപ്പോൾ ബെൽറ്റ് ഒന്നുമില്ലാതെ ഭംഗിയായി സാരിയുടുക്കാൻ കഴിയുന്നു, പഴയ രൂപത്തെക്കുറിച്ച് ഓർമ്മിക്കുമ്പോൾ തിരിച്ചു പോകാനും വയ്യ; റിമി ടോമി

138

ദിലീപിനെ നായകനാക്കി ലാൽജോസ് ഒരുക്കിയ മീശമാധവനിലെ ചിങ്ങമാസം പാടിയെത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ഗായികയി മാറിയ താരമാണ് റിമി ടോമി. മികച്ച ഒരു ഗായിക എന്നതിന് പുറമേ അവതാരകയായും നടിയായും താരം തളങ്ങി നിൽക്കുകയാണ്,

മലയാള സിനിമാലോകത്ത് ഇപ്പോഴും ഒട്ടേറെ ആരാധകരുള്ള ഗായിക കൂടിയാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ വളരെ ഏറെ സജീവയായ റിമി തന്റെ വിശേഷങ്ങളും ഫോട്ടോകളും എല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരം പങ്കുവയ്ക്കുന്ന തന്റെ മേക്കോവർ ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

Advertisements

അതേ സമയം നേരത്തെ തടിച്ചി പ്രകൃതക്കാരിയായിരുന്ന റിമി ഇന്ന് ആളാകെ മാറിയിരിക്കുകയാണ്. തന്റെ തടിയെല്ലാം കുറിച്ച് കിടിലൻ മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ താൻ ശരീരഭാരം നിയന്ത്രിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് താരം.

Also Read
ഈ മനുഷ്യന്റെ കണ്ണുകളിൽ നിങ്ങൾ കണ്ടത് മദ്യപാനിയുടെ കണ്ണുകളിലെ ചുവപ്പല്ല മുറിപ്പാടുകളിൽ നിന്നും ആർജ്ജിച്ച കരളുറപ്പിന്റെ കരുത്താണ്; ജോജു ജോർജിന് പിന്തുണയുമായി നടി ലക്ഷ്മി പ്രിയ

ശരീരത്തിന്റെ ഭാരം കുറഞ്ഞു വരുമ്പോൾ ആകെ ഒരു വ്യത്യാസം തോന്നുമല്ലോ ഇഷ്ടമുള്ള ഡ്രസ് ഇടാൻ കഴിയുന്നതു പോലെ. എനിക്ക് സാരി ഉടുക്കാൻ ഒരുപാടിഷ്ടമാണ്. വയറു നിറച്ച് ഫൂഡ് കഴിച്ചിട്ട് സാരി ഉടുക്കുന്നത് ഒന്നാലോചിച്ചു നോക്കൂ വലിയ ബുദ്ധിമുട്ടാണ്. അപ്പോൾ വയറു ചാടിയിരുന്നാലോ.

പണ്ടു സ്റ്റേജ് ഷോകളിലൊക്കെ സാരിയുടുക്കേണ്ടി വരുമ്പോൾ വയർ ഒതുങ്ങിയിരിക്കാനായി ബെൽറ്റ് കെട്ടുമായിരുന്നു. സ്റ്റേജ് പെർഫൊമൻസിനും ആരോഗ്യത്തിനുമെല്ലാം ഒരു രൂപമാറ്റം അനിവാര്യമായി തോന്നി. ഇപ്പോ ബെൽറ്റ് ഒന്നുമില്ലാതെ ഭംഗിയായി സാരിയുടുക്കാൻ കഴിയുന്നു. ചിലപ്പോൾ ഈ ഡയറ്റിങ് ഭാരിച്ച ഒരു ഉത്തരവാദിത്തം പോലെ തോന്നും.

എങ്കിലും പഴയ രൂപത്തെക്കുറിച്ച് ഓർമ്മിക്കുമ്പോൾ അതിലേക്കു തിരികെ പോകാനും വയ്യ എന്നായിരുന്നു ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരിക്കുന്നത്. തനിക്കേറ്റവും ഇഷ്ടം നാടൻ ഭക്ഷണമാണ്. കേരളത്തിലാണെങ്കിൽ ചോറും മീൻ കറിയും തോരനുമൊക്കെയാവും പ്രധാന ഭക്ഷണം.

പൊതിച്ചോറാണ് തനിക്കേറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്ന്. അത് ഓർഡർ ചെയ്ത് വാങ്ങി ഇടയ്ക്ക് കഴിക്കും. രാത്രി ഏഴരയ്ക്കുള്ളിൽ തന്നെ ഡിന്നർ കഴിച്ചിരിക്കും. അങ്ങനെ കർക്കശമായ ഡയറ്റൊന്നും താൻ പാലിക്കാറില്ല. എങ്കിലും രാത്രിയിൽ കാർബോ ഹൈഡ്രേറ്റ് ഒഴിവാക്കും. വെള്ളം കുടിക്കുന്നതാണ് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കുന്ന കാര്യം. ചിലപ്പോഴൊക്കെ ഡയറ്റിങ് ഒരു ഭാരിച്ച ഉത്തരവാദിത്തം പോലെ തോന്നും.

Also Read
മുകേഷ് ഒരു കമ്മ്യൂണിസ്റ്റുകാരനാണ്, ബിജെപിക്കാരനാണ് സുരേഷ് ഗോപി, പക്ഷേ അവർക്ക് എതിരെ ഞാൻ പ്രചരണത്തിന് പോവില്ല; സലിം കുമാർ

എങ്കിലും പഴയ രൂപത്തെ കുറിച്ച് ഓർമ്മിക്കുമ്പോൾ അതിലേക്ക് തിരികെ പോകാനും വയ്യ. ഇൻസ്റ്റാഗ്രാമിലൂടെ ഒരുപാട് പേർ അഭിനന്ദിക്കാറുണ്ട്. എല്ലാവർക്കും ഞാൻ മെലിഞ്ഞത് എങ്ങനെയാണ് അറിയണമെന്നുണ്ടെന്നും താരം പറയുന്നു.

നേരത്തെ കൈ ഉയർത്തിപ്പിടിച്ച് മസിൽ കാണിച്ചു നിൽക്കുന്ന ഒരു ചിത്രം താരം പങ്കുവെച്ചിരുന്നു. വർക്കൗട്ട് ചെയ്യുന്ന സമയത്തെ ചിത്രമായിരുന്നു അത്. വർക്കൗട്ട് ചെയ്യുന്നതിന്റെ നിരവധി വിഡിയോകളും ചിത്രങ്ങളും റിമി പങ്കുവച്ചിട്ടുണ്ട്.

Advertisement