ഈ മനുഷ്യന്റെ കണ്ണുകളിൽ നിങ്ങൾ കണ്ടത് മദ്യപാനിയുടെ കണ്ണുകളിലെ ചുവപ്പല്ല മുറിപ്പാടുകളിൽ നിന്നും ആർജ്ജിച്ച കരളുറപ്പിന്റെ കരുത്താണ്; ജോജു ജോർജിന് പിന്തുണയുമായി നടി ലക്ഷ്മി പ്രിയ

195

കഴിഞ്ഞ ദിവസം കോൺഗ്രസുകാർ വാഹനം തല്ലിതകർക്കുകയും ആക്രമിക്കുകയും ചെയ്ത നടൻ ജോജു ജോർജ്ജിന് പിന്തുണയുമായി നടി ലക്ഷ്മി പ്രിയ. ജോജുവിന്റെ കണ്ണുകളിൽ നിങ്ങൾ കണ്ടത് മദ്യപാനിയുടെ കണ്ണുകളിലെ ചുവപ്പല്ലെന്നും അദ്ദേഹം കടന്നു വന്ന വഴികളിലെ നൂറ് കണക്കിന് തിരസ്‌കാരങ്ങളുടെയും അവജ്ഞയുടെയും മാറ്റിനിർത്തപ്പെടലുകളുടെയും മുറിപ്പാടുകളിൽ നിന്നും ആർജ്ജിച്ച കരളുറപ്പിന്റെ കരുത്താണെന്നും ലക്ഷ്മി പ്രിയ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ജോജുവിന്റെ പ്രതിഷേധം സാധാരണക്കാരന്റെ പ്രതിഷേധമാണ്, അയാളുടെ ഉയർന്ന ശബ്ദം സാധാരണക്കാരന്റെ ശബ്ദമാണ്. അയാളുടെ വാക്കുകൾ നമ്മുടെ വാക്കുകളാണ്. അതെ അയാൾ നമ്മുടെ പ്രതിനിധിയാണ്. പതിനായിരം വട്ടം നീതി നിഷേധിക്കപ്പെട്ട സാധാരണക്കാരിൽ സാധാരണക്കാരനായ ഒരുവൻ. അയാളെ തടയാൻ ഒരാൾക്കും കഴിയില്ല. അയാൾ പ്രതികരിച്ചു കൊണ്ടേ ഇരിക്കും. കൂടുതൽ കൂടുതൽ കരുതത്തോടെ എന്നും ലക്ഷ്മി പ്രിയ കുറിച്ചു.

Advertisements

ഇയാളെ സന്തോഷിപ്പിച്ചിട്ട് വേണം ചേച്ചിയ്ക്ക് ചാൻസ് ഉണ്ടാവാൻ എന്ന് കമന്റ് ഇട്ട് സന്തോഷിക്കാൻ നോക്കുന്നവരോട്, ഇത്ര കാലം മലയാള സിനിമയിൽ തുടരാം എന്നും ഇത്ര സിനിമകൾ ചെയ്തു കൊള്ളാം എന്നും ഞാനാർക്കും വാക്ക് കൊടുത്തിട്ടില്ല. ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിക്കാനുള്ള വകയൊക്കെ ഞാൻ സമ്പാദിച്ചു വച്ചിട്ടുണ്ട്. ഓക്കെ താങ്ക്സ് എന്ന് പറഞ്ഞു കൊണ്ടാണ് ലക്ഷ്മി പ്രിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Also Read
എന്റെ അഭിനയ ജീവിതത്തിൽ ഇത്രയും വെ റു പ്പോ ടെ ചെയ്ത മറ്റൊരു കഥാപാത്രം ഇല്ല; നടൻ വിജയരാഘവന്റെ വെളിപ്പെടുത്തൽ

ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ഈ മനുഷ്യന്റെ കണ്ണുകളിൽ നിങ്ങൾ കണ്ടത് മദ്യപാനിയുടെ കണ്ണുകളിലെ ചുവപ്പല്ല! അദ്ദേഹം കടന്നു വന്ന വഴികളിലെ നൂറ് കണക്കിന് തിരസ്‌കാരങ്ങളുടെയും അവജ്ഞയുടെയും, പുച്ഛത്തിന്റെയും മാറ്റിനിർത്തപ്പെടലുകളുടെയും മുറിപ്പാടുകളിൽ നിന്നും ആർജ്ജിച്ച കരളുറപ്പിന്റെ കരുത്താണ്! നിരാസങ്ങളുടെ ഇടയിൽ നിന്നും സ്വന്തമായി വഴി വെട്ടി മുന്നേറിയവന്റെ നിശ്ചയ ദാർഢ്യം! ദന്ത ഗോപുരങ്ങൾക്കിടയിൽ നിൽക്കുന്നവരിൽ നിന്നും ഈ മനുഷ്യനെ വ്യത്യസ്തനാക്കുന്ന പിൻബലം അനുഭവങ്ങളുടെ മൂശയിൽ ഉരുകി ഉറച്ച മനക്കരുത്താണ്. ഒരാൾക്കും ഊഹിക്കാൻ പോലും കഴിയാത്തത്ര ബലം അതിനുണ്ട്!

അതുകൊണ്ട് തന്നെ അയാൾ കരയുമ്പോൾ അത് സാധാരണക്കാരന്റെ കരച്ചിൽ ആവുന്നു. അയാളുടെ ചിരി സാധാരണക്കാരന്റെ സന്തോഷമാവുന്നു. അയാളുടെ പ്രതിഷേധം സാധാരണക്കാരന്റെ പ്രതിഷേധമാണ്, അയാളുടെ ഉയർന്ന ശബ്ദം സാധാരണക്കാരന്റെ ശബ്ദമാണ്, അയാളുടെ വാക്കുകൾ നമ്മുടെ വാക്കുകളാണ്. അതേ അയാൾ നമ്മുടെ പ്രതിനിധിയാണ്. പതിനായിരം വട്ടം നീതി നിഷേധിക്കപ്പെട്ട സാധാരണക്കാരിൽ സാധാരണക്കാരനായ ഒരുവൻ. അയാളെ തടയാൻ ഒരാൾക്കും കഴിയില്ല.അയാൾ പ്രതികരിച്ചു കൊണ്ടേ ഇരിക്കും. കൂടുതൽ കൂടുതൽ കരുതത്തോടെ. Support Joju George

നിങ്ങൾക്ക് തല്ലിത്തകർക്കാൻ നോക്കാം, എന്നാൽ തടയാൻ നിങ്ങൾക്ക് കഴിയില്ല.

Also Read
മുകേഷ് ഒരു കമ്മ്യൂണിസ്റ്റുകാരനാണ്, ബിജെപിക്കാരനാണ് സുരേഷ് ഗോപി, പക്ഷേ അവർക്ക് എതിരെ ഞാൻ പ്രചരണത്തിന് പോവില്ല; സലിം കുമാർ

നബി : ഇയാളെ സന്തോഷിപ്പിച്ചിട്ട് വേണം ചേച്ചിയ്ക്ക് ചാൻസ് ഉണ്ടാവാൻ എന്ന കമെന്റ് ഇട്ട് സന്തോഷിക്കാൻ നോക്കുന്നവരോട്, ഇത്ര കാലം മലയാള സിനിമയിൽ തുടരാം എന്നും ഇത്ര സിനിമകൾ ചെയ്തു കൊള്ളാം എന്നും ഞാനാർക്കും വാക്ക് കൊടുത്തിട്ടില്ല. ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിക്കാനുള്ള വകയൊക്കെ ഞാൻ സമ്പാദിച്ചു വച്ചിട്ടുണ്ട്. Ok Thanks.

Advertisement