പ്രിയപ്പെട്ട ചാലു ചേട്ടാ ഇത് കാണാനായി കാത്തിരിക്കുന്നു, കുറുപ്പിന്റെ ട്രെയിലർ കണ്ട് ആവേശഭരിതനായി പ്രണവ് മോഹൻലാൽ

92

മലയാളത്തിന്റെ കുഞ്ഞിക്കയും പാൻ ഇന്ത്യൻ സൂപ്പർതാരവുമായ ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കുറുപ്പ്. രണ്ടാമത്തെ ലോക്കഡൗൺ കഴിഞ്ഞ് കേരളത്തിൽ തിയ്യറ്ററുകൾ തുറന്നതിന് ശേഷം റിലീസ് ചെയ്യാൻ പോകുന്ന ആദ്യ വലിയ മലയാള ചിത്രം കൂടിയാണ് കുറുപ്പ്. ഈ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തു വരികയും മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയും ചെയ്തിരുന്നു.

Also Read
ഇപ്പോൾ ബെൽറ്റ് ഒന്നുമില്ലാതെ ഭംഗിയായി സാരിയുടുക്കാൻ കഴിയുന്നു, പഴയ രൂപത്തെക്കുറിച്ച് ഓർമ്മിക്കുമ്പോൾ തിരിച്ചു പോകാനും വയ്യ; റിമി ടോമി

Advertisements

ഇപ്പോഴിതാ പ്രേക്ഷകർ കാത്തിരുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ എത്തിയിരിക്കുകയാണ്. ആരാധകരെ ആവേശം കൊള്ളിക്കുന്ന രീതിയിലാണ് ഈ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാൻ എന്ന താരത്തിന്റെ സ്‌ക്രീൻ പ്രെസൻസ് തന്നെയാണ് ഈ ട്രെയിലറിന്റെ ഹൈലൈറ്റ്. സുഷിൻ ശ്യാം ഒരുക്കിയ പശ്ചാത്തല സംഗീതമാണ് ട്രൈലറിനെ ഗംഭീരമാക്കുന്ന മറ്റൊരു ഘടകം.

ഒരേ സമയം എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമായി കുറുപ്പ് മാറും എന്നാണ് ട്രെയിലർ കണ്ട ആരാധകർ പറയുന്നത്. അതേ സമയം കുറുപ്പിന് ആശംസകളുമായി എത്തിയിരിക്കുകയാണ് നടൻ പ്രണവ് മോഹൻലാൽ. ചിത്രത്തിന്റെ ട്രെയിലർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് പ്രണവ് ആശംസകളറിയിച്ചത്.

പ്രിയപ്പെട്ട ചാലു ചേട്ടാ, ഇത് കാണാനായി കാത്തിരിക്കുകയാണ്. നിങ്ങൾക്കും കുറുപ്പ് ടീമിലെ എല്ലാവർക്കും ആശംസകൾ എന്നായിരു്‌നനു ട്രെയിലർ പങ്കുവെച്ച് കൊണ്ട് പ്രണവ് ഫേസ്ബുക്കിൽ കുറിച്ചത്. ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ആണ് കുറുപ്പിന്റേയും സംവിധായകൻ.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി നവംബർ 12നാണ് കുറുപ്പ് റിലീസ് ചെയ്യുന്നത്. കേരളത്തിൽ മാത്രം 400ലേറെ തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. 35 കോടി മുതൽമുടക്കിൽ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റ്‌സും ചേർന്നാണ് ചിത്രം നിർമിച്ചത്.

Also Read
ഈ മനുഷ്യന്റെ കണ്ണുകളിൽ നിങ്ങൾ കണ്ടത് മദ്യപാനിയുടെ കണ്ണുകളിലെ ചുവപ്പല്ല മുറിപ്പാടുകളിൽ നിന്നും ആർജ്ജിച്ച കരളുറപ്പിന്റെ കരുത്താണ്; ജോജു ജോർജിന് പിന്തുണയുമായി നടി ലക്ഷ്മി പ്രിയ

ശോഭിത ധുലിപാലയാണ് നായികയായ സിനിമയിൽ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisement