ബിജു മേനോന് ഭീഷണിയായി ജോജു ജോർജിന്റെ ഉയർച്ച: പല ചിത്രങ്ങളിലും ബിജുവിന് പകരം ജോജു

20

മലയാള സിനിമയിൽ ഏറെ കാലമായി ഉണ്ടെങ്കിലും അടുത്ത കാലത്തുമാത്രം മുൻനിരയിലേക്ക് എത്തിയ താരമാണ് ജോജു ജോർജ്ജ്. ചെറിയ ചെറിയ വേഷങ്ങളിലൂടെ വളർന്ന് ഇന്ന് മലയാള സിനിമയിൽ നായകനായി തിളങ്ങുന്നു.

Advertisements

ജോസഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ സൂപ്പർഹിറ്റുകളോടെ അടുത്ത സൂപ്പർതാരം താനാണെന്ന് തെളിയിക്കുക കൂടിയാണ് ജോജു. അതേസമയം, ജോജുവിന്റെ ഉയർച്ച ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ബിജു മേനോനെയാണെന്നതാണ് ഇന്ന് മലയാളം ഇൻഡസ്ട്രിയിലെ പരസ്യമായ രഹസ്യം.

ബിജു മേനോൻ തിരക്കുകാരണം ഒഴിവാക്കുന്ന പല സിനിമകളും ഇന്ന് ജോജുവിലേക്കാണ് പോകുന്നത്. ബിജു മേനോനെ നായകനാക്കി പ്ലാൻ ചെയ്യുന്ന പല ചിത്രങ്ങളിലും ‘ജോജുവായാലും മതി’ എന്നൊരു നിലപാടിലേക്ക് നിർമ്മാതാക്കളും സംവിധായകരും എത്തിയിരിക്കുന്നു.

ടേക്ക് ഓഫ് എന്ന വലിയ ഹിറ്റിന്റെ സംവിധായകൻ മഹേഷ് നാരായണൻ ഉടൻ ചെയ്യുന്ന ‘മാലിക്’ എന്ന ചിത്രത്തിൽ ആദ്യം ബിജു മേനോനെയാണ് ഒരു പ്രധാന വേഷത്തിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ ബിജുവിന് ഡേറ്റ് പ്രശ്‌നങ്ങൾ ഉള്ളതിനാൽ ചിത്രത്തിൽ നിന്ന് പിൻമാറി.

പകരം ആ കഥാപാത്രത്തെ അവതരിപ്പിക്കുക ജോജു ജോർജ് ആയിരിക്കും. മാലിക്കിൽ നായകനാകുന്നത് ഫഹദ് ഫാസിലാണ്. വമ്പൻ സംവിധായകർ പലരും തങ്ങളുടെ പുതിയ സിനിമകളിൽ ജോജുവിനെ നായകനായി നിശ്ചയിക്കുകയാണ്.

നേരത്തേ ആയിരുന്നെങ്കിൽ ഈ കഥാപാത്രങ്ങളെല്ലാം ബിജു മേനോനിൽ എത്തിച്ചേരേണ്ടതാണ്. എന്തായാലു ബിജുവും ജോജുവും തമ്മിൽ ആരോഗ്യകരമായ ഒരു മത്സരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചേരുമെന്നാണ് കരുതുന്നത്.

Advertisement