എനിക്ക് ഏറെ സുഖകരമായ വസ്ത്രം ഇതാണ്: ഭർത്താവ് അർജുന്റെ ടിഷർട്ട് ധരിച്ച് സൗഭാഗ്യ, ചിത്രം ഏറ്റെടുത്ത് ആരാധകർ

407

നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോക് വീഡിയോയിലൂടെയും നൃത്തങ്ങളിലൂടെയും പ്രേഷകരുടെ മനസ്സിൽ ഇടംപിടിച്ച കലാകാരി കൂടിയാണ് സൗഭാഗ്യ.

ചുരുങ്ങിയ സമയംകൊണ്ടാണ് സൗഭാഗ്യ ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്. സൗഭാഗ്യയുടെ വിവാഹം സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. നീണ്ട പ്രണയത്തിനുശേഷം ഈ വർഷം ആദ്യമാണ് സൗഭാഗ്യയും അർജുനും വിവാഹിതരായത്.

Advertisements

ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. ഭർത്താവ് അർജുനുമൊപ്പമുള്ള ടിക് ടോക്കുകളും വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഭർത്താവ് അർജുൻ സോമശേഖരന്റെ ടി ഷർട്ട് ധരിച്ചുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് സൗഭാഗ്യ.

തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. തനിക്ക് ഏറെ സുഖകരമായ വസ്ത്രം ഇതാണെന്നു പറഞ്ഞാണ് സൗഭാഗ്യ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. കറുത്ത നിറത്തിലുള്ള വലിയ ഒരു ടി ഷർട്ടും ഷോർട്‌സുമാണ് സൗഭാഗ്യ ധരിച്ചിരിക്കുന്നത്.

ഭർത്താവിന്റെയോ ബോയ്ഫ്രണ്ടിന്റെയോ ടി ഷർട്ട് ധരിക്കുമ്പോൾ നിങ്ങൾ എത്രത്തോളം സന്തോഷിക്കാറുണ്ട് എന്ന് ക്യാപ്ഷനിൽ ചോദിച്ചാണ് സൗഭാഗ്യ ചിത്രം പോസ്റ്റ് ചെയ്തത്. നർത്തകനും സീരിയൽ താരവുമാണ് അർജുൻ. ഫ്‌ളവേഴ്‌സ് ചീനലിലലെ ചക്കപ്പഴം എന്ന ജനപ്രിയ പരമ്പരയിലാണ് ഇപ്പോൾ താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Advertisement