ഒരു രാത്രിയ്ക്ക് എത്ര രൂപ വേണം എന്ന് ചോദിച്ചവന് നടി നീലിമ കൊടുത്ത മറുപടി കേട്ടോ, കൈയ്യടിച്ച് ആരാധകർ

237

പലപ്പോഴും വലിയ വാർത്തയാകാറുള്ള ഒന്നാണ് സിനിമാ നടിമാർക്ക് നേരെയുള്ള സൈബർ അധിക്ഷേപങ്ങൾ. മലയാളത്തിലെ മുൻനിര നായികമാരടക്കം അശ്ലീലത നിറഞ്ഞ ചോദ്യങ്ങൾ നേരിടേണ്ടി വരുന്ന സാഹചര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്.

ചിലർ അത് തുറന്ന് പറയുമ്പോൾ മറ്റ് ചിലരത് കാര്യമാക്കാറില്ല. ഏറ്റവുമൊടുവിൽ നടി നീലിമ റാണിയോട് ഉള്ള ഞരമ്പുരോഗിയുടെ ചോദ്യവും അതിനവർ നൽകിയ മറുപടിയുമാണ് ചർച്ചയാവുന്നത്. തമിഴ് സിനിമയിലും സീരിയലിലുമെല്ലാം പ്രശസ്തിയാർജിച്ച നടിയാണ് നീലിമ റാണി.

Advertisements

അടുത്തിടെ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു നടി. ചോദ്യോത്തരങ്ങൾക്കിടയിൽ ഒരാൾ നടിയോട് നിങ്ങൾക്ക് ഒരു രാത്രിയ്ക്ക് എത്ര രൂപ വേണം എന്നാണ് ചോദിച്ചത്.

അധികം വൈകാതെ തന്നെ നടി ഇതിനുള്ള ചുട്ടമറുപടി നടി തന്നെ കൊടുത്തു. ദയവ് ചെയ്ത് നിങ്ങളിൽ നിന്നും ഞാനൽപ്പം മാന്യത പ്രതീക്ഷിക്കുന്ന സഹോദരാ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അക്രമികൾക്കാണ് അശ്ലീലമായ മനസുണ്ടാകുക.

Also Read
ഇനി ഇങ്ങനെയൊന്ന് ഉണ്ടാവുമോ എന്ന് സംശയമാണ് അതിന് പ്രേരിപ്പിച്ചത്: വെളിപ്പെടുത്തലുമായി അനന്യ

ദയവ് ചെയ്ത് നിങ്ങൾ ഒരു മനശാസ്ത്ര വിദഗ്ധനെ കാണണം. നിങ്ങൾക്ക് വിദഗ്ധരുടെ സഹായം ആവശ്യമാണെന്നുമായിരുന്നു നീലിമയുടെ മറുപടി. നടിയുടെ വാക്കുകൾക്ക് വലിയ കൈയ്യടിയാണ് ലഭിച്ചിരിക്കുന്നത്. ഇത്തരക്കാർക്കുള്ള മറുപടി ഇങ്ങനെ പോരെന്നും ഇത്രയും മര്യാദ കൊടുക്കേണ്ടെന്നുമൊക്കെയാണ് കൂടുതൽ പേരും നടിയോട് പറയുന്നത്.

തമിഴിൽ സജീവമാണെങ്കിലും മഴവിൽ മനോരമയിലെ ചാക്കോയും മേരിയും സീരിയൽ കാണുന്ന പ്രേക്ഷകർ നീലിമയെ ഒരിക്കലും മറക്കില്ല. കോലങ്ങൾ, വാണി റാണി തുടങ്ങി നിരവധി സീരിയലുകളിൽ നീലിമ അഭിനയിച്ചിട്ടുണ്ട്.

നിലവിൽ സീ തമിഴ് ചാനലിലെ എൻട്രെൻട്രും പുണ്ണഗയ് എന്ന സീരിയലിലൂടെ നിർമാണത്തിലേക്ക് കൂടി പ്രവേശിച്ചിരിക്കുകയാണ് നീലിമ. മൊഴി, നാൻ മഹാൻ അല്ല, ദം, സന്തോഷ് സുബ്രഹ്മണ്യം, തുടങ്ങി വിവിധ സിനിമകളിൽ ശ്രദ്ധേയമായ വേഷത്തിൽ നടി അഭിനയിച്ചിട്ടുണ്ട്. വിശാൽ നായകനാവുന്ന ചക്ര എന്ന ചിത്രമാണ് നീലിമയുടേതായി വരാനിരിക്കുന്നത്.

Also Read
ഞങ്ങൾ സ്‌നേഹിക്കുന്നു, ഞങ്ങൾ പോരാടുന്നു, ഞങ്ങൾ അത് സംസാരിക്കുന്നു, ഞങ്ങൾ വീണ്ടും ശ്രമിക്കുന്നു: ജ്യോൽസനയുടെ കുറിപ്പ് വൈറൽ

Advertisement