ഭ്രാന്തമായ സ്‌നേഹം; കാമുകൻ ശരത്ത് പുളിമൂടിന് ഒപ്പം രണ്ട് വർഷം തികച്ചതിന്റെ സന്തോഷം പങ്കുവെച്ച് രഞ്ജിനി ഹരിദാസ്

962

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ്. 2007 ൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സ്റ്റാർ സിംഗർ പരിപാടിയുടെ അവതാരകയായി എത്തിയ രഞ്ജിനി എല്ലാ അർത്ഥത്തിലും ഒരു മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു. ആങ്കറിങ് മേഖലയിൽ പുതിയ ഒരു രീതി കൊണ്ടുവന്ന അവതാരക കൂടിയാണ് രഞ്ജിനി ഹരിദാസ്.

മലയാളത്തേക്കാൾ കൂടുതൽ ഇംഗ്ലീഷ് സംസാരിച്ച് അതിഥികളെ കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്യുന്ന രഞ്ജിനി അന്ന് മലയാളികൾക്ക് ഒരു അത്ഭുമായിരുന്നു. നീണ്ട ഏഴ് വർഷക്കാലം ഒരേ പരിപാടിയുടെ അവതാരകയായി രഞ്ജിനി തുടർന്നതും അവരുടെ അവതരണ രീതിയും ശൈലിയും മലയാളികൾ ഏറ്റെടുത്തതുകൊണ്ടായിരുന്നു. എന്നാൽ ഇതേസമയം തന്നെ വലിയ വിമർശനങ്ങളും രഞ്ജിനി ഹരിദാസ് നേരിടേണ്ടി വന്നിരുന്നു.

Advertisements

ആങ്കറിങ് രംഗത്ത് ഇന്നും ചുവടുറപ്പിച്ചു തന്നെയാണ് രഞ്ജിനി മുന്നോട്ട് പോകുന്നത്. ഇന്നും കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ആങ്കർമാരിൽ ഒരാൾ രഞ്ജിനി ഹരിദാസ് തന്നെയാണ്. വിവിധ ചാനലുകളിലെ പരിപാടികൾക്ക് പുറമെ കോർപ്പറേറ്റ് ഷോകളും ബിസിനസ് ഷോകളും എല്ലാം രഞ്ജിനി അവതരിപ്പിക്കുന്നുണ്ട്. ബിഗ് ബോസ് മലയാളം ഒന്നാം സീസണിൽ മത്സരാർഥിയും ഈയിരുന്നു ഒരു മൃഗസ്‌നേഹി കൂടിയായ രഞ്ജിനി ഹരിദാസ്.

Also Read
‘സമൂഹം കൽപ്പിച്ചു വെച്ചിട്ടുള്ള രീതികൾ കടന്നു പെരുമാറിയാൽ, സംസാരിച്ചാൽ ഒരു ഡിസേബിൾഡ് വ്യക്തി അഹങ്കാരിയാകും ധിക്കാരിയാകും’: ശ്രദ്ധേയമായ കുറിപ്പ്

2000ലെ മിസ് കേരള ആയിരുന്നു രഞ്ജിനി ഹരിദാസ്. മിസ് കേരളയിൽ പങ്കെടുത്ത ശേഷമാണ് തന്റെ സ്വഭാവത്തിലും സംസാരത്തിലുമെല്ലാം മാറ്റങ്ങൾ വന്നതെന്ന് രഞ്ജിനി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ചൈനാടൗൺ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ട് സിനിമയിലും കാലെടുത്ത് വെച്ചിട്ടുണ്ട് രഞ്ജിനി ഹരിദാസ്.

2013ൽ പുറത്തിറങ്ങിയ എൻട്രി എന്ന സിനിമയിൽ ശ്രേയ എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായും രഞ്ജിനി മലയാള സിനിമയിൽ തിളങ്ങി. കൂടാതെ ലോക്ക് ഡൗൺ കാലത്ത് ഒരു യുട്യൂബ് ചാനലും രഞ്ജിനി ഹരിദാസ് ആരംഭിച്ചരുന്നു.

സുഹൃത്തുക്കൾക്കും അമ്മയ്ക്കും ഒപ്പമുള്ള വിശേഷങ്ങളും രഞ്ജിനി ഈ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഈ വർഷം തുടക്കത്തിലാണ് താൻ പ്രണയത്തിലാണെന്ന് രഞ്ജിനി ആരാധകരോട് തുറന്ന് പറഞ്ഞത്. ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ ആണ് കാമുകൻ ശരത് പുളിമൂടിനെ കുറിച്ച് രഞ്ജിനി മനസ് തുറന്നത്.

ഇടയ്ക്കിടെ കാമുകനൊപ്പമുള്ള ചിത്രങ്ങളും 39 കാരിയായ രഞ്ജനി ഹരിദാസ് സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. 16 വർഷമായി ശരത്തിനെ പരിചയമുണ്ട് രഞ്ജിനിക്ക്. ആ സമയത്ത് ശരത്ത് വിവാഹിതനായിരുന്നു. രഞ്ജിനി മറ്റൊരു റിലേഷനിലും. ഇപ്പോഴാണ് രണ്ടും പേരും സിംഗിൾ ആയതും പ്രണയം സംഭവിച്ചതും.

Also Read
കേരളം ഉൾപ്പെടുന്ന ഇന്ത്യയിൽ മാത്രമാണ് എനിക്കു സ്വതന്ത്രമായി ശ്വസിക്കാൻ കഴിയുന്നത് ; മറ്റൊന്ന് സാന്താക്ലോസ് മൂർദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്ത്യയാണ് : പ്രകാശ് രാജ്

ഈ പ്രണയം വിവാഹത്തിലേക്ക് കടക്കുമോ എന്നറിയില്ലെന്നാണ് രഞ്ജിനി ഒരു അഭിമുഖത്തിൽ പറഞ്ഞത്. പ്രണയ ദിനത്തിൽ ശരത്തിനൊപ്പമുള്ള ചിത്രം രഞ്ജിനി പങ്കുവെച്ചിരുന്നു. ഇപ്പോൾ രഞ്ജിനിയുടെ പ്രണയം രണ്ട് വർഷം തികച്ചിരിക്കുകയാണ്. പ്രണയം രണ്ട് വർഷം പിന്നിട്ടതിന്റെ സന്തോഷം കാമുകൻ ശരത്തിനൊപ്പമുള്ള ചിത്രവുമായി രഞ്ജിനി ഹരിദാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ഇപ്പോഴുള്ള പ്രണയം എത്രനാൾ പോകുമെന്ന് തനിക്കറിയില്ലെന്നും രഞ്ജിനി ഒരിക്കൽ പറഞ്ഞിരുന്നു. ഒരു ബിസിനസു കാരനാണ് രഞ്ജിനിയുടെ കാമുകൻ ശരത്ത് പുളിമൂട്. രഞ്ജിനിക്കും ശരത്തിനും ആശംസകൾ നേർന്ന് എലീന പടിക്കൽ, അർച്ചന സുശീലൻ തുടങ്ങി നിരവധി സെലിബ്രിറ്റികൾ രംഗത്തെത്തി.

Advertisement