കൂട്ടിന് പുതിയ ഒരു അഥിതി കൂടിയെത്തി, സന്തോഷം പങ്കുവെച്ച് സൗഭാഗ്യയും അർജുനും

1011

പ്രശസ്ത നർത്തകിയും നടിയുമായ താരാ കല്യാണിന്റേയും ഭർത്താവ് രാജാറാമിന്റേയും മകളാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭഗ്യയും അമ്മയെ പോലെ മികച്ച ഒരു നർത്തകി കൂടിയാണ്. ഇരുവരും ടിക്ക് ടോക്കിൽ തിളങ്ങിയ താരങ്ങൾ ആണ്. അടുത്തിടെ ആയിരുന്നു സൗഭാഗ്യയുടെ വിവാഹം.

അമ്മയുടെ ശിഷ്യനെ ആയിരുന്നു സൗഭാഗ്യ വിവാഹം ചെയ്തത്. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇപ്പോൾ അർജുനും സൗഭാഗ്യയും. താൻ അഭിനയിച്ചുകൊണ്ടിരുന്ന ചക്കപ്പഴം എന്നെ മിനിസ്‌ക്രീൻ പരമ്പരയിൽ നിന്ന് അർജുൻ പിന്മാറിയത് അടുത്തിടെയായിരുന്നു.

Advertisements

ഫ്‌ളവേഴ്‌സ് ചാനലിന്റെ ഈ പരമ്പരയിൽ നിന്നും പിൻമാറിയതിന്റെ കാരണവും അർജുൻ വ്യക്തമാക്കിയിരുന്നു. പരമ്പരയുടെ ഷൂട്ടിംഗ് സമയവും താൻ നടത്തുന്ന ഡാൻസ് സ്‌കൂളിന്റെ സമയവും തമ്മിൽ ഒത്ത് പോകാത്തത് കൊണ്ടാണ് പിന്മാറുന്നതെന്നും അർജുൻ അറിയിച്ചിരുന്നു.

തങ്ങളുടെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരദമ്പതികൾ ഇപ്പോഴിതാ. തങ്ങളുടെ വീട്ടിലേക്ക് പുതിയ അഥിതി എത്തിയ സന്തോഷം ആണ് ദമ്പതികൾ പങ്കുവെച്ചിരിക്കുന്നത്. 14 ലക്ഷത്തിന്റെ ബൈക്ക്ആണ് ദമ്പതികൾ സ്വന്തമാക്കിയിരിക്കുന്നത്.

കാവസാക്കി നിഞ്ജ 1000 സിസി ബൈക്കാണ് സൗഭാഗ്യയും അർജുനും സ്വന്തമാക്കിയിരിക്കുന്നത്. ബൈക്കിന്റെ ചിത്രങ്ങളും വിഡിയോയും ഇരുവരും കൂടി ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്.

അതേ സമയം അടുത്തിടെയായി സൗഭാഗ്യ തന്റെ പേജിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്കൊക്കെ മികച്ച അഭിപ്രായങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ദിവസം കഴിയും തോറും സൗഭാഗ്യയുടെ സൗന്ദര്യം കൂടിവരുകയാണെന്നാണ് ആരാധകരുടെ പക്ഷം.

Advertisement