Home Entertainment

റെബ മോണിക്ക ജോൺ വിവാഹിതയാകുന്നു, നടിയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രവുമായി കാമുകൻ ജോയ് മോൻ ജോസഫ്

131

വളരെ ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു റെബ മോണിക്ക ജോൺ. ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായികയായി ആണ് റെബ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

പിന്നീട് പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമയിൽ നീരജ് മാധവന്റെ നായികയായും റെബ എത്തി. പര്‌സയ് ചിത്രങ്ങളിലും തിളങ്ങിയിട്ടുള്ള റെബ മലയാളത്തിന് പുറമേ തമിഴിലും വേഷമിട്ടുണ്ട്. ദളപതി വിജയ് നായകനായ ബിഗിലിലെ കഥാപാത്രം താരത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തു.

Advertisements

സർവ്വകാല വിജയമായി ബിഗിൽ മാറിയതോടെ നടിക്ക് തെന്നിന്ത്യ മുഴുവൻ ആരാധകരുണ്ടായി. ഇപ്പോഴിതാ
റെബ മോണിക്ക ജോൺ വിവാഹിതയാകുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. ദുബായിൽ താമസിക്കുന്ന ജോയ് മോൻ ജോസഫ് ആണ് വരൻ.

താരത്തെ പ്രപ്പോസ് ചെയ്ത വിവരം ജോയ് മോനാണ് വെളിപ്പെടുത്തിയത്. റെബയുടെ ജന്മദിന ആഘോഷങ്ങളുടെ ഇടയിലായിരുന്നു ഇരുവരും വിവാഹക്കാര്യം പങ്കുവച്ചത്. എന്റെ ജീവിതത്തിൽ സംഭവിച്ച വിചിത്രമായ യാദൃശ്ചികത, അതൊരിക്കലും മറക്കുകയുമില്ല.

ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രാത്രി. ഈ ഓർമകൾ എന്നെന്നും എന്നിലുണ്ടാകും. ഇനി എന്തൊക്കെയാണ് ജീവിതം ഞങ്ങൾക്കായി ഒരുക്കിവച്ചിരിക്കുന്നത്? ഒരുപാട് ഇഷ്ടം റെബാ. ജന്മദിനാശംസകൾ എന്ന് ജോയ്‌മോൻ കുറിച്ചു.

ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിവിൻ പോളിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച റെബ മോണിക്ക ജോൺ മലയാളത്തിനു പുറമെ തമിഴിലും ശ്രദ്ധിക്കപ്പെട്ടു. വിജയ് ചിത്രം ബിഗിലിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയ്യടി നേടിയിരുന്നു താരം.

Advertisement