ഓഫറുമായി വന്നവർ എല്ലാം സംവിധായകന്റെ കൂടെ കിടക്കണം എന്നാണ് പറഞ്ഞത്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോഹൻലാലിന്റെ നായിക

17080

ബോളിവുഡിലെ അറിയപ്പെടുന്ന നായികാ നടിയാണ് മഞ്ജരി ഫഡ്നാവിസ്. മലയാളത്തിൽ അടക്കം അഭിനയിച്ചിട്ടുള്ള മഞ്ജരി ഫഡ്നിസ് ജാനേ തു യ ജാനേ ന തുടങ്ങിയ ബോളിവുഡ് സൂപ്പർ ഹിറ്റ് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ബോളിവുഡിന് പുറമെ തെലുങ്ക് ചിത്രങ്ങളിലും മലയാളത്തിലും എല്ലാം മഞ്ജരി അഭിനയിച്ചിട്ടുണ്ട്.

ബോളിവുഡ് സിനിമയിലൂടെയായിരുന്നു മഞ്ജരിയയുടെ അരങ്ങേറ്റം. രോക്ക് സക്കോ തോ രോക്ക് ലോ ആയിരുന്നു ആദ്യ സിനിമ. പിന്നെ ഫാൾട്ടു എന്ന ബംഗാളി ചിത്രത്തിലാണ് താരം അഭിനയിച്ചത്. 2008 ൽ പുറത്തിറങ്ങിയ ജാനേ തു യ ജാനേ ന എന്ന ചിത്രത്തിലൂടെയാണ് മഞ്ജരി ശ്രദ്ധ നേടുന്നത്. ഇമ്രാൻ ഖാനും ജനീലിയ ഡിസൂസയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിലെ മഞ്ജരിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

പിന്നാലെ തെലുങ്കിലും തമിഴിലും കന്നഡയിലുമെല്ലാം അഭിനയിക്കുക ആയിരുന്നു നടി. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ മിസ്റ്റർ ഫ്രോഡ് എന്ന ചിത്രത്തിലൂടെയാണ് മഞ്ജരി മലയാളത്തിൽ എത്തുന്നത്. മറാത്തിയിലും അഭിനയിച്ചിട്ടുണ്ട്. ഒടിടി ലോകത്തും മഞ്ജരി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Also Read
ജോസ്വിൻ സോണി എന്ന ക്രിസ്ത്യൻ പേര് മാറ്റി; ബഷീറിനെ വിവാഹം ചെയ്ത ശേഷം മതവും മാറി; ബഷിയുടെ ആദ്യ ഭാര്യ സുഹാനയുടെ ജീവിതം ഇങ്ങനെ

സീ 5ന്റെ സ്റ്റേറ്റ് ഓഫ് സീജ് ടെമ്പിൾ അറ്റാക്ക് ആണ് ഒടുവിലിറങ്ങിയ ഹിന്ദി ചിത്രം. പോയ വർഷം ആദൃശ്യ എന്ന മറാത്തി ചിത്രത്തിലും അഭിനയിച്ചിരുന്നു. മാസൂം, മിയ ബിവി ഓർ മർഡർ തുടങ്ങിയ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ സംഗീത ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട് മഞ്ജരി.

തമിഴിലും ഹിന്ദിയിലും താരം സംഗീത ആൽബങ്ങൾ ചെയ്തിട്ടുണ്ട്. ഇതിന് പുറമെ നാടക രംഗത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2018 ൽ ദേവ്ദാസ് നാടകത്തിൽ ചന്ദ്രമുഖിയായി എത്തിയത് മഞ്ജരി ആയിരുന്നു. അഭിനയത്തിന് പുറമെ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ് മഞ്ജരി.

അതേ സമയം താൻ നിരവധി് തെലുങ്ക് ചിത്രങ്ങൾ വേണ്ടെന്ന് വച്ചിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് മഞ്ജരി. രണ്ട് തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചതിന് പിന്നാലെ തന്നെ തേടി തെലുങ്കിൽ നിന്നും ധാരാളം ഓഫറുകൾ വന്നു. എന്നാൽ കാസ്റ്റിംഗ് കൗച്ച് കാരണം താൻ അതൊക്കെ ഉപേക്ഷിക്കുക ആയിരുന്നു.

കോംപ്രമൈസ് ചെയ്യണമെന്നും സംവിധായകരുടെ കൂടെ കിടക്ക പങ്കിടണം എന്നുമായിരുന്നു അവർ ആവശ്യപ്പെട്ടത് എന്നും താൻ ആതിന് തയ്യാല്ലാത്തതിനാൽ ആ സിനിമകൾ വേണ്ടെന്ന് വെക്കുക ആയിരുന്നു എന്നുമാാണ് മഞ്ജരി പറയുന്നത്. അന്നത്തെ സംഭവങ്ങൾ തന്നെ കടുത്ത വിഷാദ രോഗി ആക്കിയെന്നും സാധാരണ നിലയിലേക്ക് എത്താൻ തനിക്ക് സമയം വേണ്ടി വന്നു എന്നും മഞ്ജരി വ്യക്തമാക്കുന്നു.

Also Read
സിനിമ കിട്ടിയില്ലെങ്കിലും ലോകപ്രശസ്ത ആകാനുള്ള വഴി എനിക്ക് അറിയാം; ഗായത്രി സുരേഷ് പറഞ്ഞത് കേട്ടോ

Advertisement