സിനിമ കിട്ടിയില്ലെങ്കിലും ലോകപ്രശസ്ത ആകാനുള്ള വഴി എനിക്ക് അറിയാം; ഗായത്രി സുരേഷ് പറഞ്ഞത് കേട്ടോ

352

ശ്രദ്ധേയമായ ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി സുരേഷ്. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും അഭിനയിച്ച വേഷങ്ങളേക്കാളും അഭിമുഖങ്ങളിലൂടെയും ട്രോളുകളിലൂടെയും ഒക്കെയാണ് നടി മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്.

മലയാളത്തിന്റെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബൻ നായകനായി 2015ൽ പുറത്തിറങ്ങിയ ജമ്‌നപ്യാരി എന്ന ചിത്രത്തിലൂടെ ആണ് നടി അഭിനയ രംഗത്തേക്ക് എത്തിയത്. ഈ ചിത്രത്തിന്റെ ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ നടി അഭിനയിച്ചു.

Advertisements

തമിഴ്, തെലുങ്ക് കന്നഡ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരതിന്റെതായി തിയേറ്ററിൽ എത്തിയ അവസാന ചിത്രം എസ്‌കേപ്പ് ആണ്. 2014 ലെ മിസ് കേരള ആയിരുന്നു ഗായത്രി സുരേഷ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോൾ വാങ്ങുന്ന നടിമാരിൽ ഒരാൾ കൂടിയാണ് .

Also Read
പതിനാല് പേർക്കെതിരെ മീ ടു ആരോപണം ഉന്നയിച്ചതു കൊണ്ട് ഒപ്പമാരുമില്ല; സുഹൃത്തുക്കൾ പോലും ശത്രുക്കളായി; വെളിപ്പെടുത്തി രേവതി സമ്പത്ത്

താൻ നൽകുന്ന അഭിമുഖത്തിൽ പറയുന്ന കാര്യങ്ങളെല്ലാം ആണ് ട്രോളുകളായി നടി ഏറ്റുവാങ്ങാറുള്ളത്.യുവനടിമാരിൽ ശ്രദ്ധേയായി മാറിയ ഗായത്രിയുടെ വാക്കുകളെല്ലാം അത്തരത്തിൽ തരംഗം സൃഷ്ടിച്ചിരുന്നു. താരം മുമ്പ് ഒരിക്കൽ നടത്തിയ ഒരു തുറന്ന് പറച്ചിലാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സിനിമ ഇല്ലെങ്കിലും ലോകപ്രശസ്ത ആകാനുള്ള വഴി എനിക്ക് അറിയാമെന്നാണ് താരം പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

ഒരു സമയത്ത് നടിക്ക് നേരെ വലിയ പരിഹാസങ്ങൾ എത്തിയിരുന്നു. ഈ സമയത്തായിരുന്നു നടി ഇക്കാര്യം പറഞ്ഞത്. സിനിമ ഇല്ലെങ്കിലും ഞാൻ വേറെ വഴി കണ്ടു വെച്ചിട്ടുണ്ട്, ഞാൻ യൂട്യൂബ് ചാനൽ തുടങ്ങും നല്ല നല്ല കണ്ടെന്റ് ചെയ്യും. യൂട്യൂബ് ചാനൽ തുടങ്ങിയാൽ നമ്മൾ ആണ് അവിടെ രാജാവ്. നമ്മുക്ക് ഇഷ്ടമുള്ള കണ്ടെന്റ് ഉണ്ടാകാം. വേണമെങ്കിൽ നമ്മുക്ക് ലോക പ്രശസ്തർ വരെയാകാം.

സിനിമയാണെങ്കിൽ ബാക്കിയുള്ളവരുടെ വിളിക്ക് നമ്മൾ കാത്ത് നിൽക്കണം പലരുടെയും താളത്തിന് അനുസരിച്ച് തുള്ളണം ഇന്റീമേറ്റ് സീൻ ചെയ്യണം എന്നായിരുന്നു ഗായത്രി പറഞ്ഞത്.

Also Read
അന്ന് ബിജു മേനോന്റെ കൂടെ അഭിനയിക്കാൻ ആരും തയ്യാറയില്ല, ഒടുവിൽ ആസിഫ് എലി എത്തി; അന്നത്തെ ബിജു ആയത് കൊണ്ടാണത് ഇന്ന് അങ്ങനെയല്ല: വെളിപ്പെടുത്തൽ

Advertisement