അങ്ങനെയാണ് സൂര്യയെ താൻ പ്രകോപിപ്പിച്ചത്: വെളിപ്പെടുത്തലുമായി സഹോദരൻ കാർത്തി

72

തമിഴകത്തിന്റെ സൂപ്പർതാര സഹോദരങ്ങളാണ് നടിപ്പിൻ നായകൻ സൂര്യയും അനിയൻ കാർത്തിയും. പ്രശസ്ത തമിഴ് നടൻ ശിവകുമാറിന്റെ മക്കളാണ് ഇരുവരും. ഇപ്പോൾ തെന്നിന്ത്യൻ സിനിമയുടെ അഭിമാന താരങ്ങളിലൊരാളാണ് സൂര്യ.

തമിഴിൽ മാത്രമല്ല അന്യഭാഷകളിൽ നിന്നും മികച്ച പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പിതാവിന് പിന്നാലെയായാണ് മൂത്ത മകനായ സൂര്യയും സിനിമാലോകത്തേക്ക് എത്തിയത്. അഭിനയിക്കാനറിയില്ലെന്ന തരത്തിലുള്ള വിമർശനങ്ങൾ തുടക്കത്തിൽ സൂര്യയും നേരിട്ടിരുന്നു.

Advertisements

ചേട്ടന് ശേഷമായാണ് അനിയനായ കാർത്തിയും അഭിനയിക്കാൻ തുടങ്ങിയത്. സഹോദരൻമാർ എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കളാണ് ഞങ്ങളെന്ന് ഇരുവരും പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് സൂര്യയും കാർത്തിയും. സിനിമയിലേയും ജീവിതത്തിലേയും വിശേഷങ്ങളെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്.

ഇവരുടെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ചേട്ടനെക്കുറിച്ച് വാചാലനായുള്ള കാർത്തിയുടെ പോസ്റ്റ് വൈറലായി മാറിയിരുന്നു. കുട്ടിക്കാലത്തെ ചിത്രവുമായാണ് കാർത്തി എത്തിയത്. ചേട്ടനെ പ്രകോപിപ്പിക്കാനുള്ള മാർഗത്തെക്കുറിച്ചായിരുന്നു കാർത്തി പറഞ്ഞത്.

സഹോദരൻ ധരിക്കുന്ന അതേ തരത്തിലുള്ള വസ്ത്രം ധരിച്ചാണ് പ്രകോപനമെന്ന് കാർത്തി കുറിച്ചിട്ടുണ്ട്.
എന്നാൽ ഈ ചിത്രത്തെ ക്യൂട്ട് ഫോട്ടോയാണെന്നായിരുന്നു ആരാധകർ പറഞ്ഞത്. സഹോദരൻമാർ എന്നാണ് സിനിമയിൽ ഒരുമിച്ചെത്തുന്നതെന്നുള്ള ചോദ്യങ്ങളായിരുന്നു ചിലർ ഉന്നയിച്ചത്. അവസരം ലഭിച്ചാൽ അത് സംഭവിക്കുമെന്നായിരുന്നു ഇരുവരും പറഞ്ഞത്.

സൂര്യയുടെ ഭാര്യയും അഭിനേത്രിയുമായ ജ്യോതികയ്ക്കൊപ്പം കാർത്തി ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. സൂര്യയായിരുന്നു ഈ സിനിമ നിർമ്മിച്ചത്. നീണ്ട ഇടവേള അവസാനിപ്പിച്ച് ഭാര്യയെ അഭിനയത്തിലേക്ക് തിരികെ എത്തിച്ചതും സൂര്യയായിരുന്നു.

Advertisement