മമ്മൂക്കയെ എനിക്ക് സത്യമായിട്ടും പേടിയായിരുന്നു, കാരണം വെളിപ്പെടുത്തി നടി മഞ്ജു പിള്ള

28

വർഷങ്ങളായി മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറഞ്ഞു നിൽക്കുന്ന താരമാണ് മഞ്ജു പിളള. ബാലതാരമായി സിനിമയിൽ എത്തിയ മഞ്ജു പിന്നീട് സിനിമയിൽ സജീവ സാന്നിധ്യം ആവുക ആയിരുന്നു.

ചെറുതും വലുതുമായ വേഷങ്ങൾക്ക് ഒപ്പം ഹാസ്യവും നന്നായി കൈകാര്യം ചെയ്യുന്ന മഞ്ജു പിള്ളയ്ക്ക് ആരാധകരും ഏറെയാണ്. സിനിമയിൽ തിളങ്ങി നിൽകുമ്പോഴും സീരിയലുകളിലും നടി സജീവമായിരുന്നു. മരുഭൂമിയിലെ പൂക്കാലം, സ്ത്രീ, താലി തുടങ്ങിയവായണ് നടിയുടെ ആദ്യകാലത്തെ പരമ്പരകൾ.

1991 മുതൽ മഞ്ജുപിള്ള സിനിമയിൽ സജീവമായിരുന്നെങ്കിലും പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് 1995 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ മഴയെത്തും മുൻപേയിലൂടെയായിരുന്നു. അഞ്ജന എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. മമ്മൂട്ടിക്കൊപ്പം കോമ്പിനേഷൻ സീനുകൾ മഞ്ജുവിന് ഉണ്ടായിരുന്നു.

അതേ സമയം തുടക്കത്തിൽ തനിക്ക് മമ്മൂട്ടിയെ ഭയമായിരുന്നു എന്നാണ് മഞ്ജു പിള്ള പറയുന്നത്. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നടി തുറന്നു പറച്ചിൽ നടത്തിയത്. അന്നത്തെ മമ്മൂക്കയും ഇന്നത്തെ മമ്മൂക്കയും തമ്മിലുള്ള വ്യത്യാസത്തെ ചോദിച്ചപ്പോഴായിരുന്നു മമ്മൂട്ടിയോടുള്ള പേടിയെ കുറിച്ച് നടി പറഞ്ഞത്.

ഇപ്പോഴാണ് മമ്മൂക്ക കൂടുതൽ ഫ്രീ ആയതെന്നാണ് തനിക്ക് നോന്നുന്നത്. ഒരു പക്ഷെ അത് ഞങ്ങളുടെ കൂടി കുഴപ്പം ആയിരിക്കാം. മഴയെത്തും മുൻപേയിൽ മമ്മൂക്ക സാർ ആയിരുന്നു. അതിന്റെ ഒരു പേടിയും ബഹുമാനവുമൊക്കെയുണ്ടായിരുന്നു. കൂടാതെ ആ സമയത്ത് മമ്മൂക്ക അൽപം സീരിയസ് ആയിരുന്നെന്നും മഞ്ജു പിള്ള പറയുന്നു.

എന്നാൽ ഇന്ന് എനിക്ക് മമ്മൂക്കയോട് സംസാരിക്കാൻ എനിക്ക് ഭയമില്ല. നമ്മുടെ ഒരു അടുത്ത സുഹൃത്തിനെ പോലെ മിണ്ടാൻ സാധിക്കുന്നുണ്ട്. എന്നാൽ മറ്റേത് എനിക്ക് പേടിയായിരുന്നു. എന്നാൽ ഇപ്പോൾ മമ്മൂക്ക വളരെ ഫ്രീയാണ്. അന്ന് മമ്മൂക്കയെ തനിക്ക് സത്യമായിട്ടും പേടിയായിരുന്നെന്നും മഞജു പറയുന്നു.

മഴയെത്തും മുൻപെ എന്ന ചിത്രത്തിലെ സൗഹൃദത്തെ കുറിച്ചും മഞ്ജു പറയുന്നുണ്ട്. ആനി, പ്രസീത, കീർത്തി എന്നിവരുമായി ഇപ്പോഴും വളരെ അടുത്ത സുഹൃത്തമാണുള്ളത്. അന്നത്തെ ആ സൗഹൃദം ഇപ്പോഴും ഉണ്ട്. 30,35 ദിവസം ഞങ്ങൾ ഒരുമിച്ച് ഒരു ഹോട്ടലിൽ ഒരു മുറിയിലായിരുന്നു താമസം. നാല് മുറികൾ ഉണ്ടായിരുന്നെങ്കിലും ഒറ്റ മുറിയിലായിരുന്നു നാല് പേരും താമസിച്ചിരുന്നത്.

വസ്ത്രം പോലും മാറ്റി ഉപയോഗിക്കുമായിരുന്നു ഐന്നും മഞ്ജു പിള്ള പറയുന്നു. മമ്മൂട്ടി, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു മഴയെത്തും മുൻപെ. നടൻ. ശ്രീനിവാസനാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

ശ്രീനിവാസനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ സുഹൃത്തായിട്ടാണ് ശ്രീനിവാസൻ ചിത്രത്തിൽ എത്തിയത്. ശോഭന, ആനി എന്നിവരാണ് നായികമാരായി വേഷമിട്ടത്. മികച്ച ഗാനങ്ങളും ഈ സിനിമയുടെ പ്രത്യേകതയായിരുന്നു.