Home Entertainment Celebrities

അതിന്റെ അർത്ഥം ഇതുവരെയും എനിക്ക് മനസ്സിലായിട്ടില്ല, ആണും പെണ്ണും ഒരുപോലെയാണെന്നാണ് വിശ്വസിക്കുന്നത്: നമിത പ്രമോദ്

63

മിനിസ്‌ക്രീനിലൂടെ വന്ന് പിന്നീട് മലയാള സിനിമയിലെ സൂപ്പർ നായികയായി മാറിയ താരമാണ് നമിത പ്രമോദ്. നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികാ വേഷത്തിലൂടെ തെന്നിന്ത്യയിൽ ആകമാനം നിരവധി ആരാദഖരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും വേഷമിട്ടിട്ടുള്ള താരം മികച്ച ഒരു നർത്തകി കൂടിയാണ്. സിനിമയിലെത്തി ചുരുങ്ങിയ കാലയളവ് കൊണ്ടുതന്നെ മലയാള സിനിമയിൽ യുവതാരങ്ങൾക്ക് ഒപ്പം അഭിനയിക്കാനുള്ള അവസരവും നമിതയ്ക്ക് ലഭിച്ചിരുന്നു.

Advertisements

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങളും കാഴ്ചപ്പാടുകളും ഒക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ടച്. ഇപ്പോഴിതാ ഫെമിനിസത്തെ കുറിച്ച് നമിത പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഇതുവരെയും ഫെമിനിസത്തിന്റെ അർത്ഥം തനിയ്ക്ക് മനസ്സിലായിട്ടില്ലെന്നും ആണും പെണ്ണും ഒരുപോലെയാണെന്നാണ് വിശ്വസിക്കുന്നത് എന്നും താരം പറയുന്നു. എല്ലാ കാര്യങ്ങളിലും ഒരുപോലെ ആകണമെന്നാണ് കരുതുന്നതെന്നും നമിത പറയുന്നു.

ആരും ഇപ്പോൾ പഴയത് പോലെ അല്ലെന്നും എല്ലാവരും ഇവിടെ ജോലികൾ ചെയ്യുന്നുണ്ടെന്നും എല്ലാവരും പരസ്പരം ബഹുമാനിയ്ക്കുകയാണ് വേണ്ടതെന്നും താരം വ്യക്തമാക്കി. അതേ സമയം നമിത പ്രമോദും കാളിദാസ് ജയറാമും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

ലക്ഷ്മി ഗോപാലസ്വാമി, സൈജു കുറുപ്പ്, റീബ മോണിക്ക, ശ്രീകാന്ത് മുരളി, അശ്വിൻ, തോമസ്, റിങ്കി ബിസി, ഷോൺ റോമി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബൌ ബൌ, പ്രൊഫസർ ഡിങ്കൻ തുടങ്ങിയ സിനിമകളും നമിത പ്രമോദിന്റേതായി പുറത്തുവരാനിരിയ്ക്കുന്നത്.

Advertisement