ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാൻ അറിയാത്ത ആളാണ് മമ്മൂക്ക: അനുഭവം വെളിപ്പെടുത്തി പ്രശാന്ത് അലക്‌സാണ്ടർ

91

ചെറിയ വേഷങ്ങളിലൂടെ എത്തി മലയാള സിനിമയിൽ ശ്രദ്ധേയനായ യുവ നടനാണ് പ്രശാന്ത് അലക്സാണ്ടർ. മിനിസ്‌ക്രീൻ അവതാരകനായി തുടക്കമിട്ട നടൻ ഇപ്പോൾ ക്യാരക്ടർ റോളുകളിലൂടെ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ്. സഹനടനായും വില്ലനായും തനിക്ക് കിട്ടുന്ന വേഷം ഏതായാലും മികവുറ്റതായി അവതരിപ്പിന്ന പ്രശാന്തിന് മിക്ക സിനിമകളിലും വേഷം കിട്ടാറുമുണ്ട്.

എറ്റവുമൊടുവിലായി ഓപ്പറേഷൻ ജാവ, അനുഗ്രഹീതൻ ആന്റണി തുടങ്ങിയ സിനിമകളാണ് പ്രശാന്ത് അലക്സാണ്ടറിന്റെതായി പുറത്തിറങ്ങിയത്. വൈശാഖ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മധുരരാജയിൽ ഒരു പ്രധാന റോളിൽ പ്രശാന്ത് അലക്സാണ്ടർ എത്തിയിരുന്നു. ഇപ്പോഴിതാ മമ്മൂക്കയ്ക്കൊപ്പമുളള അനുഭവം മമ്മൂട്ടി ടൈംസിന് നൽകിയ അഭിമുഖത്തിൽ നടൻ പങ്കുവെച്ചിരിക്കുയാണ്.

Advertisements

Also Read
ഒരിക്കലും മമ്മൂക്കയെ എഴുതിത്തള്ളാനാകില്ല, അനുഭവ സമ്പത്ത് എന്നൊരു സാധനമുണ്ട് അദ്ദേഹത്തിന്, മമ്മൂക്ക ഡൗൺ ആയപ്പോഴാണ് ആ സിനിമ വരുന്നത്; സിദ്ധീഖ്

മമ്മൂക്കയെ കുറിച്ച് പറയുകയാണെങ്കിൽ ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാൻ അറിയാത്ത ആളാണ് അദ്ദേഹമെന്നാണ് പ്രശാന്ത് പറയുന്നത്. മമ്മൂക്കയുടെ കൂടെ എല്ലാക്കാലത്തും അഭിനയിക്കുന്നത് ഭയങ്കര ആവേശം നൽകുന്നതും സന്തോഷം നൽകുന്നതുമായ ഒരു അനുഭവമാണ്.

മധുരരാജയിൽ ആണ് എനിക്ക് എറ്റവും കൂടുതൽ സ്‌ക്രീൻ സ്പേസ് മമ്മൂക്കയുമായി പങ്കിടാൻ കഴിഞ്ഞത്.
എനിക്ക് കൂടൂതൽ പെർഫോമൻസ് ഉണ്ടായിരുന്ന ഒരു സിനിമയായിരുന്നു മധുരരാജ. ഞാന് 2002ൽ ഒരു ടെലിവിഷൻ അവതാരകനായിട്ട് വന്ന ഒരു ആളാണ്. എഷ്യാനെറ്റിൽ ഒരു പ്രോഗ്രാം അവതാരകനായിരുന്നു.

അപ്പോ ആ സമയത്ത് ഒരു മ്യൂസിക്കൽ ആൽബം റിലീസ് ചെയ്യാൻ മമ്മൂക്ക എറണാകുളത്ത് വരുന്നുണ്ടെന്ന് അറിഞ്ഞു. അപ്പോൾ അന്നാണ് മമ്മൂക്കയെ ആദ്യമായാണ് നേരിൽ കാണുന്നത്. അന്ന് ആ ഓഡിറ്റോറിയത്തിലെത്തി. അപ്പോൾ എഷ്യാനെറ്റായിരുന്നു പ്രോഗ്രാം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.

ഞാൻ എഷ്യാനെറ്റിലെ ഒരു അംഗമായിരുന്നത് കൊണ്ട് മമ്മൂക്ക വന്നപ്പോൾ എനിക്ക് സ്റ്റേജിന്റെ അടുത്ത് പോയി നിൽക്കാൻ പറ്റി. അപ്പോ ഞാനെന്തോ ആവശ്യത്തിന് സ്റ്റേജിലേക്ക് കയറി തിരിച്ചിറങ്ങുമ്പോഴാണ് മമ്മൂക്കയെ സ്റ്റേജിലേക്ക് വിളിക്കുന്നത്.

അപ്പോ ഞാനത് കേട്ടില്ല ഞാൻ സ്റ്റെപ്പിൽ കൂടി കയറി ഇറങ്ങുമ്പോൾ മമ്മൂക്ക എന്റെ ഓപ്പോസിറ്റ് വന്നു. ഞാൻ പെട്ടെന്ന് മമ്മൂക്കയെ കണ്ട് അയ്യോ എന്ന് പറഞ്ഞപ്പോൾ മമ്മൂക്ക ഒന്ന് നോക്കിയിട്ട് സ്റ്റെപ്പ് കയറിയിട്ട് അങ്ങ് പോയി. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയത ആൽബത്തിന്റെ റിലീസായിരുന്നു അന്ന്.

അപ്പോ അന്നാണ് മമ്മൂക്കയെ ഞാൻ ആദ്യമായിട്ട് കാണുന്നത്. പിന്നീട് പട്ടാളം സിനിമയുടെ ലൊക്കേഷനിൽ മമ്മൂക്കയെ പരിചയപ്പെടണമെന്ന ആഗ്രഹം ലാലുവേട്ടനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ അടുത്ത് എന്നെ പരിചയപ്പെടുത്തി. അപ്പോ മമ്മൂക്ക എന്നെ നോക്കിയിട്ട് നമ്മള് കണ്ടിട്ടുണ്ടല്ലോ എന്ന് പറഞ്ഞു.

Also Read
അവന്റെ കാര്യം എന്നോട് മിണ്ടരുത്, അവനാണ് എന്നെ വളർത്തിയതെന്ന് പറഞ്ഞ് നടക്കുന്നുണ്ടെന്ന് പിഷാരടി, അവനിപ്പോൾ ജാഡയാണ് ഞാൻ സംസാരിക്കാറൊന്നുമില്ലെന്ന് ധർമ്മജൻ

അപ്പോ ഞാൻ പെട്ടെന്ന് കണ്ടിട്ടുണ്ടെന്നോ എവിടെവെച്ച്. വിജയന്റെ പരിപാടിക്ക് നീ ഇല്ലായിരുന്നോ. അപ്പോ ഞാൻ വിചാരിച്ചു ആ ഇടയ്ക്കാണ് ഐഎംവിജയനും സിനിമാ താരങ്ങളും തമ്മിലുളള ഫുട്ബോൾ മാച്ച് നടന്നത്. അപ്പോൾ ഞാൻ എങ്ങാനും ആ ടീമിലുണ്ടെന്ന് കണ്ടിട്ടാണോ ഇങ്ങനെ പറഞ്ഞതെന്ന് തോന്നി. അപ്പോ ഞാൻ പറഞ്ഞു അയ്യോ ഞാൻ വിജയന്റെ പ്രോഗ്രാമിന് ഇല്ലായിരുന്നു എന്ന്.

നീ ഓഡിയോ റിലീസിന് ഇല്ലായിരുന്നോ എന്ന് മമ്മൂക്ക ചോദിച്ചു. അപ്പോ ഞാൻ പറഞ്ഞു ഉണ്ടായിരുന്നു. മമ്മൂക്ക നടന്നുപോയ ആ ഒറ്റപോക്കില് എന്നെ നോട്ട് ചെയ്തു. ഞാൻ വീണ്ടും പറഞ്ഞു ഉണ്ടായിരുന്നു. മറുപടിയായി ആ നിങ്ങളൊക്കെ മറക്കും നമ്മള് ചെറിയ ചെറിയ ആൾക്കാരല്ലെ എന്ന് മമ്മൂക്ക പറഞ്ഞു. നമ്മള് ചെറിയ ചെറിയ ആൾക്കാര് നിങ്ങളെയൊക്കെ ഓർക്കുമെന്ന് മമ്മൂക്ക പറഞ്ഞു.

അപ്പോ അദ്ദേഹത്തിന്റെ ഒരു ഓർമ്മശക്തി, എന്നെ പോലൊരാൾ പാസിംഗിലൂടെ പോയപ്പോൾ അത് വരെ ഓർത്തെടുത്തു. പ്രശാന്ത് പറയുന്നു. അതൊരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ്. പിന്നെ പളുങ്കിന്റെ ലൊക്കേഷനില് ഞങ്ങള് ഒരുമിച്ചഭിനയിക്കുമ്പോഴായിരുന്നു എന്റെ കല്യാണം.

അന്ന് നിന്റെ കല്യാണം കഴിഞ്ഞല്ലോ നമ്മളെ ഒന്നും വിളിക്കില്ല അല്ലെ എന്ന് മമ്മൂക്ക ചോദിച്ചു. മമ്മൂക്കയെ കുറിച്ച് പറയുകയാണെങ്കിൽ ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാൻ അറിയാത്ത ആളാണ് മമ്മൂക്ക. മമ്മൂക്കയ്ക്ക് ഉളളിൽ തോന്നുന്നത് എന്താണോ അത് പറയും. എന്ത് തോന്നുന്നോ അതുപോലെ പെരുമാറും. അതുപോലെ ചെയ്യുന്ന കാര്യവും അത് ഇടംകൈ ചെയ്യുമ്പോൾ വലംകൈ അറിയാതെ നോക്കുകയും ചെയ്യും മമ്മൂക്ക.

അതാണ് ഇത്രയും കാലം മമ്മൂക്ക നീരീക്ഷിക്കുമ്പോൾ എനിക്ക് മനസിലായ കാര്യം. മൃഗയയിലെ വാറുണ്ണി എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത മമ്മൂക്ക കഥാപാത്രമാണ്. കാതോട് കാതോരം, രാജമാണിക്യം ഇതെല്ലാം ഇഷ്ടചിത്രങ്ങളാണെന്നും പ്രശാന്ത് വ്യക്തമാക്കുന്നു.

Advertisement