അവന്റെ കാര്യം എന്നോട് മിണ്ടരുത്, അവനാണ് എന്നെ വളർത്തിയതെന്ന് പറഞ്ഞ് നടക്കുന്നുണ്ടെന്ന് പിഷാരടി, അവനിപ്പോൾ ജാഡയാണ് ഞാൻ സംസാരിക്കാറൊന്നുമില്ലെന്ന് ധർമ്മജൻ

3483

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളും മിമിക്രി ആർട്ടിസ്റ്റുകളുമാണ് രമേഷ് പിഷാരടിയും ധർമ്മജൻ ബോൾഗാട്ടിയും. മിമിക്രി രംഗത്ത് നിന്നും മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമയിലെത്തിയ 2 പേരും ഇപ്പോൾ മലയാള സിനിമയിൽ തങ്ങളുടേതായ ഒരു ഇടം നേടിയെടുത്ത് കഴിഞ്ഞു. സിനിമയിൽ നായകനായും സഹനടനായും തിളങ്ങിയ പിഷാരടി ഇപ്പോൾ സംവിധാനത്തിലേക്കും തിരിഞ്ഞിരിക്കുകയാണ്.

മിനിസ്‌ക്രീനിൽ അവതാരകനായും പിഷാരടി തിളങ്ങി നിൽക്കുകയാണ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്കെത്തിയ ധാർമ്മജനും ഇപ്പോൾ നായകനായും കൊമേഡിയനായും ഒക്കെ തിളങ്ങുന്നതിനോടൊപ്പം രാഷ്ട്രീയത്തിലേക്കും ഇറങ്ങിയിരിക്കുകയാണ്. ഇക്കഴിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി മൽസരിച്ച ധർമ്മജൻ പരാജയപ്പെട്ടിരുന്നു.

Advertisements

അതേ സമയം വളരെ അടുത്ത സൗഹൃദമാണ് രമേഷ് പിഷാരടിയും ധർമ്മജനും തമ്മിലുള്ളത്. ഇവരുടെ സൗഹൃദവും അവർ തമ്മിലുള്ള സ്‌ക്രീൻ കെമിസ്ട്രിയും മനസ്സിലാക്കാത്ത മലയാളികളും ചുരുക്കമാണ്. ഇരുവരുടെയും കുടുംബാംഗങ്ങളും തമ്മിലും സൗഹൃദമുണ്ട്.

Also Read
പ്രശസ്ത സീരിയൽ നടി ശ്രീകല ശശിധരന്റെ വീട്ടിൽ കള്ളൻ കയറി, ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങൾ മോഷണം പോയി

ഇപ്പോഴിതാ തങ്ങളെ കുറിച്ചുള്ള ഒരു രസകരമായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ധർമ്മജനും പിഷാരടിയും.
അമൃത ടിവിയിൽ രമേഷ് പിഷാരടി അവതരിപ്പിക്കുന്ന പരിപാചിയായ ഫൺസ് അപ്പോൺ എ ടൈമിൽ കഴിഞ്ഞ ദിവസം അതിഥിയായി ധർമ്മജൻ എത്തിയിരുന്നു.

പിരിപാടിക്കിടെ ഇരുവരും പങ്കിട്ട വിശേഷങ്ങൾ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ധർമ്മജനേയും തന്നേയും അറിയാവുന്ന ഒരു സുഹൃത്ത് സംസാരിച്ചതിനെക്കുറിച്ച് പരിപാടിയിൽ വെച്ച് പിഷാരടി വെളിപ്പെടുത്തിയിരുന്നു. ധർമ്മജൻ ചേട്ടൻ എവിടെയുണ്ടെന്നായിരുന്നു ചോദിച്ചത്.

അവന്റെ കാര്യം എന്നോട് മിണ്ടരുത്, അവനാണ് എന്നെ വളർത്തിയത് എന്ന് പറഞ്ഞ് നടക്കുന്നുണ്ട്. അതോണ്ട് ഞങ്ങൾ തെറ്റിയെന്നായിരുന്നു ഞാൻ പറഞ്ഞത്. അതെന്ത് വർത്തമാനമാണ്, അങ്ങനെയൊക്കെ പറയാൻ പാടുണ്ടോ ചേട്ടനല്ലേ ധർമ്മുവിനെ കൊണ്ടുവന്നത് എന്നൊക്കെ പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

ഉടനെ തന്നെ ധർമ്മജനേയും അദ്ദേഹം വിളിച്ചു. പിഷാരടിയുടെ കാര്യം എന്നോട് അധികം ചോദിക്കരുത്. അവനിപ്പോൾ ജാഡയൊക്കെയാണ്, ഞാൻ സംസാരിക്കാറൊന്നുമില്ലെന്നായിരുന്നു ധർമ്മജൻ പറഞ്ഞത്. അതെന്ത് പരിപാടിയാണ്, നിങ്ങൾ നല്ല കൂട്ടല്ലേ, ചേട്ടനില്ലെങ്കിൽ പിഷാരടി ഒന്നുമാവില്ലന്നായിരുന്നല്ലോ, നിങ്ങൾ പ്രശ്‌നം തീർക്കൂയെന്നൊക്കെ പറഞ്ഞിരുന്നു.

Also Read
കണ്ണുതള്ളിക്കുന്ന ഗ്ലാമർ രംഗങ്ങളുമായി ‘ഇന്ദുവദന’ യിലെ കിടിലൻ ഗാനം പുറത്ത്, വീഡിയോ വൈറൽ

ഇല്ല് അത് ഞാൻ തീർക്കുന്നില്ല എന്ന് പറഞ്ഞു. അപ്പോഴാണ് അദ്ദേഹം അടുത്ത പരിപാടി എന്നാണ്, പിഷാരടി ഇല്ലല്ലോ എന്നാൽ ഞാൻ വരട്ടെയെന്ന് ചോദിച്ചത്. ഞങ്ങൾ രണ്ടാളും ഒരു റൂമിലിരിക്കുമ്പോൾ സംഭവിച്ച കാര്യമാണ് ഇതെന്നുമായിരുന്നു പിഷാരടിയും ധർമ്മജനും വെളിപ്പെടുത്തിയത്.

Advertisement