കണ്ണുതള്ളിക്കുന്ന ഗ്ലാമർ രംഗങ്ങളുമായി ‘ഇന്ദുവദന’ യിലെ കിടിലൻ ഗാനം പുറത്ത്, വീഡിയോ വൈറൽ

919

തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് ഇന്ദുവദന. ശ്രീ ബാലാജി പിക്ചേഴ്സിന്റെ ബാനറിൽ മാധവി അടൂർട്ടി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം എസ് ആർ ആണ്.

സതീഷ് ആകെട്ടി കഥയും സംഭാഷണവും എഴുതിയിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ശിവ കക്കനി ആണ്. പ്രശസ്ത എഡിറ്റർ ആയ കോട്ടഗിരി വെങ്കിടേശ്വര റാവു ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ബി മുരളി കൃഷ്ണയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

Advertisements

അടുത്തിടെ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. പ്രണയവും പ ക യും പ്ര തി കാരവും ആ ക്ഷനും ഹൊ റ റും എല്ലാം ചേർത്തൊരുക്കിയ ഒരു ചിത്രമാണ് ഇതെന്നുള്ള സൂചന ടീസർ നൽകിയിരുന്നു.

Also Read
പ്രിയതമൻ വിക്കിയുടെ നെഞ്ചോട് ചേർന്ന് കേക്ക് മുറിച്ച് നയൻതാര; ജന്മദിനം ആഘോഷമാക്കി ലേഡി സൂപ്പർസ്റ്റാറും കാമുകനും

എന്നാൽ അതിലെല്ലാം ഉപരി നായികയുടെ കിടിലൻ ഗ്ലാമർ രംഗങ്ങളും ധാരാളം ഉണ്ടായിരുന്നു. ഇപ്പോഴിതാ, ഈ ചിത്രത്തിലെ ഒരു തകർപ്പൻ ഗാനവും ശ്രദ്ധ നേടുകയാണ്. ഗ്ലാമർ രംഗങ്ങൾ തന്നെയാണ് ഈ ഗാനത്തിന്റെയും പ്രത്യേകത.

ലിറിക്കൽ വീഡിയോ ആയാണ് പുറത്തു വന്നിരിക്കുന്നത് എങ്കിലും ഇതിലെ ദൃശ്യങ്ങൾ പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. വാടി വാടിക എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചത് ജാവീദ് അലിയും മാളവികയും ചേർന്നാണ്. തിരുപ്പതി ജാവന ആണ് ഈ ഗാനം രചിച്ചിരിക്കുന്നത്. ഇതിനോടകം ഇരുപതു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഈ ഗാനം നേടിയെടുത്തിരിക്കുന്നതു.

വരുൺ സന്ദേശ്, വാസു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ഫർനാസ് ഷെട്ടി എന്ന നടിയാണ്. രഘു ബാബു, അലി, നാഗിനീഡു, സുരേഖ വാണി, തഗ്ബോട്ടു രമേഷ്, ധനരാജ്, മഹേഷ് വിറ്റ, കെരിന്റ പർവേറ്റീസം, അമ്പറുശ്ശി, ജബർദാസ്‌റ് മോഹൻ, ദുവ്വശി മോഹൻ, വംശി അകറ്റി, കാർത്തിക ദീപം ഫെയിം കൃതിക എന്നിവരും അഭിനയിച്ചിരിക്കുന്നു.

Also Read
പാടാത്ത പൈങ്കിളി ലൊക്കേഷനിൽ വെള്ളപ്പൊക്കം, താരങ്ങളെ ടിപ്പർ ലോറിയിൽ കയറ്റി രക്ഷപെടുത്തി, വീഡിയോ വൈറൽ

Advertisement