മിഡിയും ടോപ്പുമിട്ട് മഞ്ജു വാര്യർ ചെറുപ്പമാകുമ്പോൾ മകൾ സാരിയിലേക്ക്, പട്ടുസാരിയിൽ തിളങ്ങി കിടിലൻ ചിരിയുമായി മീനാക്ഷി, ചിത്രങ്ങൾ വൈറൽ

152

മലയാളം സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരപുത്രിമാരിൽ ഒരാളാണ് നടൻ ദിലീപിന്റെയും മുൻഭാര്യ മഞ്ജു വാര്യയുടേയും മകളായ മീനാക്ഷി ദിലീപ്. മാതാപിതാക്കളെ പോലെ തന്നെ മീനാക്ഷിയും സിനിമയിൽ എത്തുമോ എന്ന തരത്തിലുള്ള ചർച്ചകൾ ആരാധകർക്ക് ഇടയിൽ ഇപ്പോഴും സജീവമാണ്.

എന്നാൽ അഭിനയമല്ല പഠനത്തിലാണ് താൽപര്യമെന്ന് വ്യക്തമാക്കി മീനാക്ഷി ചെന്നൈയിൽ എംബിബിഎസിന് ചേരുക ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.

Advertisements

ഇപ്പോഴിതാ പട്ടു സാരിയണിഞ്ഞുള്ള ചിത്രങ്ങൾ ആണ് താരപുത്രി തന്റെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരി ക്കുന്നത്. സാരിയണിഞ്ഞുള്ള ചിത്രങ്ങൾ നേരത്തെയും മീനാക്ഷി പോസ്റ്റ് ചെയ്തിട്ടുണ്ട്. റാണി പിങ്കും ഗോൾഡനും ചേർന്നുള്ള കസവ് സാരിയണിഞ്ഞുള്ള ചിത്രങ്ങളാണ് മീനാക്ഷി പുതിയതായി പോസ്റ്റ് ചെയ്തിട്ടുള്ളത്.

Also Read
മോഹൻലാലിന്റെ നായികയാകാൻ കഴിയില്ലെന്ന് ആ പ്രമുഖ നടി പറഞ്ഞു, കാരണം ഗണേശ് കുമാർ, പകരം ദിവ്യാ ഉണ്ണിയെ സമീപിച്ചു, പിന്നെ സംഭവിച്ചത് ഇങ്ങനെ

സാരിയുടെ ഞൊറി ശരിയാക്കുന്നതാണ് ആദ്യത്തെ ഫോട്ടോ. മുടിയഴിച്ചിച്ച് ചിരിച്ച് പോസ് ചെയ്യുന്നതാണ് രണ്ടാമത്തെ ഫോട്ടോയിൽ കാണുന്നത്. താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് മീനാക്ഷിയുടെ ചിത്രത്തിന് താഴെ സ്നേഹം അറിയിച്ചെത്തിയിട്ടുള്ളത്.

സൗന്ദര്യത്തിന്റെ കാര്യത്തിൽ അമ്മയെപ്പോലെ തന്നെയാണ് മീനാക്ഷിയെന്നാണ് ആരാധകർ വിലയിരുത്തുന്ന ത്. സാരിയണിഞ്ഞുള്ള ചിത്രങ്ങൾ കണ്ടപ്പോഴും മഞ്ജു വാര്യരുടെ ലുക്കാണ് മനസിലേക്ക് ആദ്യം വന്നത് എന്നും ആരാധകർ പറയുന്നു.

മീനാക്ഷിയും മഹാലക്ഷ്മിയും ഒരേപോലെ തന്നെയാണെന്നാണ് ചിലരുടെ കമന്റുകൾ. അനിയത്തിക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചും മീനാക്ഷി എത്താറുണ്ട്. മഞ്ജു വാര്യരുടെ ഫോട്ടോകോപ്പിയാണ് മീനാക്ഷി എന്നായിരുന്നു നേരത്തെ മുതൽ ആരാധകർ പറഞ്ഞിരുന്നത്.

അമ്മ മിഡിയും ടോപ്പുമായി ക്യൂട്ട് ലുക്കിലെത്തിയപ്പോൾ പട്ടുസാരിയിലാണ് മകളുടെ പരീക്ഷണം. പ്രത്യേകിച്ച് ക്യാപ്ഷനൊന്നുമില്ലാതെ കമന്റ് ബോക്‌സ് പൂട്ടിയാണ് മീനാക്ഷി പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. അതേ സമയം അടുത്തിടെയായിരുന്നു മീനാക്ഷി ഇൻസ്റ്റഗ്രാമിൽ സജീവമായത്.

Also Read
കല്യാണത്തിന് ശേഷം വിഷ്ണുവോട്ടനോട് ആവശ്യപ്പെട്ട ഒരേയൊരു കാര്യം എന്റെ ആ ആഗ്രഹം സാധിച്ചു തരണമെന്ന് മാത്രമാണ്: അനു സിത്താര

സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള ചിത്രങ്ങളുമായും മീനാക്ഷി എത്താറുണ്ട്. അടുത്ത സുഹൃത്തുക്കളായ ആയിഷ നാദിർഷയും നമിത പ്രമോദും മീനാക്ഷിയെ സ്വാഗതം ചെയ്യാനെത്തിയിരുന്നു. ഇടയ്ക്ക് തന്റെ ഡാൻസ് വീഡിയോയും മീനൂട്ടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

മാതാപിതാക്കൾ വഴിപിരിഞ്ഞപ്പോൾ അച്ഛനൊപ്പം പോവുകയാണെന്ന് വ്യക്തമാക്കിയ മീനാക്ഷി, പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അച്ഛന് താങ്ങായി കൂടെയുണ്ടായിരുന്നു. സിനിമാരംഗങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള കാര്യങ്ങൾ അരങ്ങേറിയപ്പോഴും മീനാക്ഷി ശക്തയായി നിൽക്കുകയായിരുന്നു.

യാതൊരുവിധ ഭാവവ്യത്യാസവും ഇല്ലാതെയുള്ള മീനാക്ഷിയുടെ വരവിന്റെ ചിത്രങ്ങളും വീഡിയോയും അന്ന് വൈറലായി മാറിയിരുന്നു.

Advertisement