അവരുടെ ദാമ്പത്യ ജീവിതം കണ്ട് അസൂയപ്പെട്ടിട്ടുണ്ട്: അനു സിത്താര അന്ന് പറഞ്ഞത്

1948

നൃത്ത രംഗത്ത് നിന്നും എത്തി വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാളത്തിലെ ജനപ്രിയ നടിമാരിൽ ഒരാളായി മാറിയ താരമാണ് നടി അനു സിത്താര. ശാലീന സുന്ദരി ആയ നാടൻ പെൺകുട്ടിയായാണ് അനു സിത്താര തനിക്ക് ലഭിച്ച ഒട്ടുമിക്ക സിനിമകളിലും എത്തിയത്.

താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങൾക്ക് എല്ലാം ഒപ്പം ഇതിനോടകം തന്നെ താരം അഭിനയിച്ചു കഴിഞ്ഞു. മുമ്പ് ഒരിക്കൽ ഒരു ചാനൽ പരിപാടിയിൽ പങ്കെടുത്തപ്പോൾ താരം തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും വാചാലയായിരുന്നു.

Advertisements

Also Read
ഞാൻ സെക്സിനെ വെറുക്കുന്നു, എങ്ങനെയാണ് ഒരു കുഞ്ഞ് ഉണ്ടായത് എന്ന് പോലും എനിക്ക് അറിയില്ല: വൈബർ ഗുഡ് ദേവു

അപർണ്ണ ബാലമുരളിയും അനു സിത്താരയും പങ്കെടുത്ത നക്ഷത്രത്തിളക്കം എന്ന പരിപാടിയുടെ എപ്പിസോഡിന്റ വീഡിയോ സോഷ്യൽ മീഡിയയിലൂടെ അന്ന് വൈറലായി മാറിയിരുന്നു സിനിമയിലെ താരദമ്പതികളിൽ ഏറ്റവും ഇഷ്ടം തമിഴ് നടി ജ്യോതികയേയും സൂര്യയേയും ആണെന്ന് ഇരുവരും പറയുന്നു. ഇക്കാര്യത്തിൽ അനു സിത്താരയ്ക്കും അപർണ്ണയ്ക്കും ഒരേ അഭിപ്രായമാണ് ഉണ്ടായിരുന്നത്.

ജ്യോതികയ്ക്ക് സൂര്യ നൽകുന്ന പിന്തുണയും തിരിച്ച് ജോയുടെ സപ്പോർട്ടിനെക്കുറിച്ചുമൊക്കെ കാണുമ്പോാഴാണ് ശരിക്കും അവരോട് അസൂയ തോന്നുന്നത് എന്നും തന്നെ അത്ഭതപ്പെടുത്തിയതും അസൂയ തോന്നുന്നതുമായ താരദാമ്പത്യം ഇവരുടേത് ആണെന്നും അനുസിത്താര പറയുന്നു.

സ്‌ക്രീനിൽ മാത്രമല്ല ജീവിതത്തിലും മികച്ച കെമിസ്ട്രിയുമായാണ് സൂര്യയും ജ്യോതികയും മുന്നേറുന്നത്. തെന്നിന്ത്യൻ സിനിമാലോകത്തിന് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ കൂടിയാണ് സൂര്യയും ജ്യോതികയും. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന ജ്യോതിക ശക്തമായ തിരച്ചു വരവ് നടത്തിയിരുന്നു. മികച്ച വേഷങ്ങൾ ചെയ്ത് ഇപ്പോൾ സിനിമയിൽ സജീവമാണ് ജ്യോതിക.

മലയാളത്തിലും എത്തിയ ജ്യോതിക മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി കാതൽ എന്ന സിനിമയിൽ വേഷമിട്ട് കഴിഞ്ഞുയ ചിത്രീകരണം പൂർത്തിയായ സിനിമ റിലീസ് കാത്തിരിക്കുകയാണ് ഇപ്പോൾ.

anusithara

Also Read
കഥകേട്ട സംവിധായകർ എല്ലാം പിൻമാറി, പേരു കേട്ടപ്പോൾ തന്നെ മോഹൻലാൽ ഏറ്റെടുത്തു: ലാലേട്ടന്റെ ആ സർവ്വകാല ഹിറ്റ് പിറന്നത് ഇങ്ങനെ

Advertisement