ഞാൻ സെക്സിനെ വെറുക്കുന്നു, എങ്ങനെയാണ് ഒരു കുഞ്ഞ് ഉണ്ടായത് എന്ന് പോലും എനിക്ക് അറിയില്ല: വൈബർ ഗുഡ് ദേവു

8897

മലയാളം ടെലിവിഷൻ പ്രേക്ഷകരെ ഒന്നടങ്കം ആകർഷിച്ച് മുന്നേറുകയാണ് ബിഗ്‌ബോസ് മലയാളം പതിപ്പ് അഞ്ചാം സീസൺ. ഇതിനോടകം തന്നെ ഷോ ആരാധകരുടെ ഇടയിൽ ചർച്ചായായി മാറിയിട്ടുണ്ട്. ഷോയിലെ പല മൽസരാർത്ഥികളും ആരാധകരുട പ്രിയങ്കരർ ആയി മാറിയിരുന്നു.

അതേ സമയം ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളാണ് വൈബർ ഗുഡ് ദേവു. തന്റെ കുടുംബ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് ദേവു ഷോയിലൂടെ പങ്കു വെച്ചത്. പ്രണയിച്ചാണ് വിവാഹം കഴിച്ചതെങ്കിലും വിചാരിച്ചത് പോലൊരു സുഖകരമായ ഒന്നായിരുന്നില്ല ദാമ്പത്യമെന്നാണ് ദേവു ഷോയിലൂടെ തുറന്നു പറയുന്നത്.

Advertisements

എന്തെങ്കിലും ഒന്ന് ചെയ്യണമെങ്കിൽ ആ വീട്ടിലെ എല്ലാവരുടേയും സമ്മതം വാങ്ങണമായിരുന്നു. യാതൊരു തരത്തിലുള്ള സ്വാതന്ത്ര്യവും തനിക്ക് ദാമ്പത്യ ജീവിതത്തിൽ നിന്നും ലഭിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഗർഭിണിയാകുന്നത്. എന്നാൽ ആറാം മാസത്തിൽ പ്രീമെച്ച്വർഡ് ആയി മകൾ പിറക്കുകയും ചെയ്തു.

Also Read
ടീച്ചര്‍മാര്‍ പറഞ്ഞുപഠിപ്പിച്ചത് ആണ്‍കുട്ടികളുടെ മുഖത്ത് നോക്കരുതെന്നായിരുന്നു, ഞാന്‍ പയ്യന്മാരോട് മിണ്ടുന്നത് കാരണം എന്ന ആ പേരാണ് വിളിച്ചിരുന്നത്, തുറന്നുപറഞ്ഞ് ഗംഗ

ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയത് മുതൽ തനിക്ക് ദുരിതമായിരുന്നു. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അയാൾ മദ്യപിച്ചെത്തി തന്നോട് മോശമായി പെരുമാറി. പ്രസവം കഴിഞ്ഞ്, സ്റ്റിച്ചിട്ട് കിടക്കുന്ന ഒരു സ്ത്രീയോട് പെരുമാറാൻ പാടില്ലാത്ത തരത്തിൽ തന്നോട് പെരുമാറി.

ഇതോടെ ആ വീട്ടിൽ നിന്നും കുഞ്ഞിനേയും എടുത്തു സ്വന്തം വീട്ടിലേക്ക് പോരുകയായിരുന്നു. എന്നാൽ, സ്വന്തം വീട്ടിലുള്ളവർക്കും ആ തീരുമാനം ബുദ്ധിമുട്ടായിരുന്നു. ജോലി സ്ഥലത്തും ഇത് പോലെ പല പ്രശ്‌നങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

ഭർത്താവില്ലാത്ത സ്ത്രീ ആയതിനാൽ ആർക്കും എന്തും ആകാം എന്നായിരുന്നു അവസ്ഥ. ഞാൻ സെ ക് സിനെ വെറുക്കുന്നു. എങ്ങനെയാണ് ഒരു കുഞ്ഞ് ഉണ്ടായത് എന്നു പോലും അറിയില്ലെന്നും ദേവു പറയുന്നു. ചേന്ദമംഗലം സ്വദേശിനിയായ ദേവു ഒറ്റമകളാണ്.

39 കാരിയായ ദേവു ഒരു സിംഗിൾ മദർ ആണ് . നേരത്തെ ബാംഗ്ലൂരിലെ ഐടി മേഖലയിലാണ് ഇവർ ജോലി ചെയ്തിരുന്നത്. സോഷ്യൽ മീഡിയയിലെ മോട്ടിവേഷൻ വീഡിയോകളിലൂടെ ആണ് ഇവർ ശ്രദ്ധ നേടുന്നത് . പല കാര്യങ്ങളിലും അഭിപ്രായം പറയാറുണ്ട്.

Also Read
ബോഡി ഷെയ്മിംഗിന്റെ അങ്ങേയറ്റമാണ് എനിക്ക് നേരിടേണ്ടി വരുന്നത്, അവർക്ക് എതിരെ കേസ് കൊടുക്കണമെന്ന് കരുതിയതാണ്. എന്നാൽ അമ്മ തടഞ്ഞത്, ഹണി റോസ് വെളിപ്പെടുത്തുന്നു

Advertisement