ടീച്ചര്‍മാര്‍ പറഞ്ഞുപഠിപ്പിച്ചത് ആണ്‍കുട്ടികളുടെ മുഖത്ത് നോക്കരുതെന്നായിരുന്നു, ഞാന്‍ പയ്യന്മാരോട് മിണ്ടുന്നത് കാരണം എന്ന ആ പേരാണ് വിളിച്ചിരുന്നത്, തുറന്നുപറഞ്ഞ് ഗംഗ

366

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് ഗ്ലാമി ഗംഗ. മേക്കപ്പ് ടിപ്സ് വീഡിയോകള്‍ ചെയ്തുകൊണ്ടാണ് ഗ്ലാമി ആരാധകരെ സ്വന്തമാക്കിയത്. യൂട്യൂബിലെ താരമായ ഗംഗയ്ക്ക് ഇപ്പോള്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണുള്ളത്.

Advertisements

കുട്ടിക്കാലത്ത് അച്ഛനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന പീ ഡ ന ങ്ങ ളെ കുറിച്ചും അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ഗ്ലാമി നടത്തിയ വെളിപ്പെടുത്തലുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Also Read: കാരണമില്ലാതെ കരച്ചില്‍ വരും, മുറിയില്‍ നിന്നും പുറത്തിറങ്ങാതെയായി, ഹോര്‍മോണിന്റെ ഗുളിക കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒത്തിരി ബുദ്ധിമുട്ടി, തുറന്നുപറഞ്ഞ് ലിയോണ

ഇപ്പോഴിതാ തനിക്ക് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍മാരില്‍ നിന്നുമുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഗംഗ. താന്‍ പ്ലസ് ടു വരെ ഗേള്‍സ് സ്‌കൂളിലാണ് പഠിച്ചതെന്നും അവിടുത്തെ ടീച്ചര്‍മാര്‍ക്ക് പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോട് സംസാരിക്കുന്നത് ഇഷ്ടമല്ലെന്നും ഗംഗ പറയുന്നു.

ടീച്ചര്‍മാര്‍ പറയുന്നത് പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മുഖത്ത് നോക്കരുതെന്നാണ്. ഒത്തിരി നിബന്ധനകളുണ്ടായിരുന്നുവെന്നും എന്നാല്‍ താന്‍ ടീച്ചര്‍മാരെ എതിര്‍ത്ത് സംസാരിച്ചിരുന്നുവെന്നും പയ്യന്‍മാരോട് മിണ്ടിയിരുന്നുവെന്നും ഗംഗ പറയുന്നു.

Also Read: പലരും സെലിബ്രിറ്റികള്‍ക്കും പ്രൈവസിയുണ്ടെന്ന് മനസ്സിലാക്കുന്നില്ല, അനുവാദം പോലും ചോദിക്കാതെ ഫോട്ടോയെടുക്കുന്നു, പൊട്ടിത്തെറിച്ച് മീരവാസുദേവ്

സ്‌കൂളിലെ ഒരു ടീച്ചര്‍ തന്നെ വാലേ എന്നാണ് വിളിച്ചിരുന്നത്. ട്യീഷന് പോകുമ്പോള്‍ ക്ലാസ്സില്‍ ബോയ്‌സുണ്ടായിരുന്നു. അവരുമായി നല്ല കമ്പനിയായിരുന്നുവെന്നും പുറത്തുനിന്ന് കാണുമ്പോള്‍ തന്നെ വിളിച്ച് സംസാരിക്കുമായിരുന്നുവെന്നും ഇതൊക്കെ ടീച്ചര്‍മാര്‍ കാണുമ്പോള്‍ വലിയ പ്രശ്‌നമായിരുന്നുവെന്നും ടീച്ചര്‍മാര്‍ പറയുന്നത് പെണ്‍കുട്ടികള്‍ തള്ള വിരല്‍ നോക്കിയേ നടക്കാവൂ എന്നാണെന്നും ഗംഗ പറയുന്നു.

Advertisement