പലരും സെലിബ്രിറ്റികള്‍ക്കും പ്രൈവസിയുണ്ടെന്ന് മനസ്സിലാക്കുന്നില്ല, അനുവാദം പോലും ചോദിക്കാതെ ഫോട്ടോയെടുക്കുന്നു, പൊട്ടിത്തെറിച്ച് മീരവാസുദേവ്

144

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി ഒരുക്കിയ സൂപ്പര്‍ഹിറ്റ് ക്ലാസ്സിക് മുവി തന്മാത്രയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മീര വാസുദേവ്. തന്മാത്രയിലെ ലേഖ എന്ന മോഹന്‍ലാലിന്റെ ഭാര്യാ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീടങ്ങോട്ട് അത്തരം അഭിനയ പ്രാധാന്യമുള്ള അധികം കഥാപാത്രങ്ങള്‍ മീരയെ തേടിയെത്തിയില്ല.

Advertisements

കുറച്ചു സിനിമകള്‍ കൂടി ചെയ്ത് നടി മലയാളം വിടുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മിനിസ്‌ക്രീനി ലൂടെ നടി മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതിനിടെ നടിയുടെ ജീവിതത്തില്‍ ധാരാളം സംഭവ വികാസങ്ങള്‍ ഉണ്ടായിരുന്നു. രണ്ട് വിവാഹവും വിവാഹ മോചനവും ഒക്കെയായി വിവാദങ്ങള്‍ നിറഞ്ഞ ദുരിത ജീവിതം ആയിരുന്നു നടിയുടേത്.

Also Read: ആ കാര്യത്തെ കുറിച്ച് ഭര്‍ത്താവിനെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടി വന്നില്ല, ഭയങ്കര സപ്പോര്‍ട്ടായിരുന്നു, നടി ചിലങ്ക പറയുന്നു

ജീവിത പരാജയത്തില്‍ നിന്നും ഉയിര്‍ത്തെഴിന്നേറ്റാണ് നടി സീരിയല്‍ രംഗത്തേക്ക് എത്തിയത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയലിലൂടെ ആണ് നടി മടങ്ങിയെത്തിയത്. ഈ സൂപ്പര്‍ഹിറ്റ് പരമ്പരയിലെ പ്രധാന കഥാപാത്രമായ സുമിത്രയെ ആണ് നടി അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിലൂടെ മലയാളം ടെലിവിഷന്‍ ആരാധകരായ കുടുംബ പ്രേക്ഷകര്‍ നടിയെ ഏറ്റെടുക്കുക ആയിരുന്നു.

ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഒരു അഭിമുഖത്തില്‍ താരം. തന്നെ വീട്ടിലെ ഒരാളെ പോലെയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ കാണുന്നതെന്നും അവര്‍ തരുന്ന സ്‌നേഹം തന്നെ ഒത്തിരി സന്തോഷിപ്പിക്കുന്നുണ്ടെന്നും താരം പറയുന്നു.

Also Read: 58 വയസ്സിലും അവിവാഹിത; തെന്നിന്ത്യയിലെ താരമൂല്യമുള്ള ഹാസ്യതാരം, കോവൈ സരള വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി

തന്മാത്രയില്‍ ഒരു വീട്ടമ്മയുടെ റോളായിരുന്നു. അത് തനിക്ക് അറിയില്ലായിരുന്നുവെന്നും കഷ്ടപ്പെട്ട് പഠിച്ചുവെന്നും കുടുംബ വിളക്കിലെ സുമിത്രയെ തനിക്ക് ഒത്തിരി ഇഷ്ടമാണെന്നും സുമിത്രയെ പോലെ ഉള്ള ഒരു അമ്മയാവാനാണ് തനിക്ക് ഇഷ്ടമെന്നും താരം പറയുന്നു.

സെലിബ്രിറ്റികള്‍ക്ക് പ്രൈവസിയില്ലെന്നാണ് പലരും കരുതുന്നത്. അവര്‍്കകും പേഴ്‌സണല്‍ ലൈഫ് ഉണ്ടെന്ന് ആരും മനസ്സിലാക്കുന്നില്ലെന്നും പലരും അനുവാദം പോലും ചോദിക്കാതെയാണ് ഫോട്ടോയും വീഡിയോയും എടുക്കുന്നതെന്നും അത് ശരിയല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement