വളരെ വൈകിയാണെങ്കിലും ആഗ്രഹം സാധിച്ചു, സുചിത്രക്കൊപ്പമുള്ള പുതിയ ചിത്രവുമായി അഖില്‍, വിവാഹം കഴിഞ്ഞോ എന്ന് ആരാധകര്‍

708

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച റിയാലിറ്റി ഷോ ആയിരുന്നു ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്നു ബീഗ് ബോസ് മലയാളം നാലാം സീസണ്‍. ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥികള്‍ ആയിരുന്നു സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായി ശ്രദ്ധ നേടിയ അഖിലും പ്രമുഖ സീരിയല്‍ സുചിത്ര നായരും.

Advertisements

ബിഗ് ബോസ് ഹൗസില്‍ വരുന്നതിന് മുന്‍പേ തന്നെ ഇരുവരും സുഹൃത്തുക്കള്‍ ആയിരുന്നു. ഇപ്പോഴും ആ സുഹൃദ്ബന്ധം തങ്ങള്‍ സൂക്ഷിക്കുന്നതായി ഇവര്‍ വെളിപ്പെടുത്തിയിരുന്നു. ഇരുവരെയും ഒരുമിച്ച് പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത് സുഖില്‍ എന്നാണ്.

Also Read: പലരും സെലിബ്രിറ്റികള്‍ക്കും പ്രൈവസിയുണ്ടെന്ന് മനസ്സിലാക്കുന്നില്ല, അനുവാദം പോലും ചോദിക്കാതെ ഫോട്ടോയെടുക്കുന്നു, പൊട്ടിത്തെറിച്ച് മീരവാസുദേവ്

അതേസമയം, ഇരുവരും പ്രണയത്തിലാണെന്ന രീതിയിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ പുതിയ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇരുകൈയ്യും നീട്ടിയാണ് ഇത് ആരാധകര്‍ സ്വീകരിക്കുന്നത്.

ഇപ്പോഴിതാ അഖിലും സുചിത്രയും പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മൂകാംബികയില്‍ നിന്നുമുള്ള ചിത്രമാണ് താരങ്ങള്‍ പങ്കുവെച്ചത്. ഇരുവര്‍ക്കുമൊപ്പം സൂരജ് തേലക്കാടുമുണ്ട്. ബിഗ് ബോസില്‍ വെച്ച് സുഹൃത്തുക്കള്‍ പറഞ്ഞ ആഗ്രഹം താന്‍ സാധിപ്പിച്ച് കൊടുത്തുവെന്ന് കുറിച്ചായിരുന്നു അഖില്‍ ചിത്രം പങ്കുവെച്ചത്.

Also Read; വിഷ്ണുവുമായി പ്രണയമോ, സൗഹൃദമോ, ഒടുവില്‍ തീരുമാനമെടുത്ത് ദേവു, എന്തിനാണ് ആളുകള്‍ തന്നെ കുറ്റപ്പെടുത്തുന്നതെന്ന് ബിഗ് ബോസ് താരം

ആഗ്രഹം പറഞ്ഞിട്ട് കുറേക്കാലമായി, വളരെ വൈകിയാണ് അത് സാധിപ്പിച്ച് കൊടുക്കാന്‍ കഴിഞ്ഞതെന്നും അഖില്‍ പറയുന്നു. അതേസമയം ചിത്രം കണ്ട് അഖിലും സുചിത്രയും വിവാഹിതരായോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Advertisement