വിഷ്ണുവുമായി പ്രണയമോ, സൗഹൃദമോ, ഒടുവില്‍ തീരുമാനമെടുത്ത് ദേവു, എന്തിനാണ് ആളുകള്‍ തന്നെ കുറ്റപ്പെടുത്തുന്നതെന്ന് ബിഗ് ബോസ് താരം

2013

ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്.

ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാംസ്ഥാനമാണ് റിയാസ് സലിമിന് ലഭിച്ചത്.

Advertisements

അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ അഞ്ചാം സീസണ് ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പുതിയ സീസണിന് തുടക്കം കുറിച്ചത്.

Also Read: ഫ്രാന്‍സില്‍ നിന്നുള്ള ചിത്രവുമായി മീനാക്ഷി ദിലീപ്, ഉപരിപഠനത്തിന് പോയതാണോ എന്ന് ആരാധകര്‍, വൈറലായി ചിത്രം

പുതിയ സീസണിലെ മത്സരാര്‍ത്ഥികളാണ് വിഷ്ണുവും ദേവുവും. ഇരുവരും തമ്മിലുള്ള അടുപ്പം പ്രണയത്തിലേക്ക് എത്തുമോ എന്ന് ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇരുവര്‍ക്കുമിടയില്‍ ആദ്യം വഴക്കായിരുന്നു.

എന്നാല്‍ പിന്നീട് ദേവു ക്ഷമ ചോദിച്ച് എത്തിയതോടെ വിഷ്ണുവും ദേവുവുമായി അടുത്തു. എന്നാല്‍ ആ ബന്ധം വേറെ രീതിയിലേക്ക് കൊണ്ടുപോകാതെ സൂക്ഷിക്കുന്ന ദേവുവിനെയാണ് പുതിയ ബിഗ് ബോസ് എപ്പിസോഡില്‍ കാണാന്‍ കഴിയുന്നത്.

Also Read: 58 വയസ്സിലും അവിവാഹിത; തെന്നിന്ത്യയിലെ താരമൂല്യമുള്ള ഹാസ്യതാരം, കോവൈ സരള വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി

മനീഷയായിരുന്നു ഇരുവര്‍ക്കും സപ്പോര്‍ട്ട്. ഈ ബന്ധം പ്രണയത്തിലേക്ക് കൊണ്ടുപോകാന്‍ താത്പര്യമില്ലെന്ന രീതിയിലായിരുന്നു ഇരുവരുടെയും സംസാരം. എന്താനാണ് ആളുകള്‍ തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞ ദേവു എന്നാല്‍ മറ്റുള്ളവര്‍ പറയുന്നത് കേട്ട് വിഷ്ണുവുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞു.

Advertisement