Home Entertainment Celebrities

ഫ്രാന്‍സില്‍ നിന്നുള്ള ചിത്രവുമായി മീനാക്ഷി ദിലീപ്, ഉപരിപഠനത്തിന് പോയതാണോ എന്ന് ആരാധകര്‍, വൈറലായി ചിത്രം

2633

മലയാളികളുടെ പ്രിയപ്പെട്ട ജനപ്രിയ നായകന്‍ നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷി ദിലീപ് ഏറെ ആരാധകരുള്ള താര പുത്രിമാരില്‍ ഒരാളാണ്. ദിലീപിന് ആദ്യ ഭാര്യയായ മഞ്ജു വാര്യരില്‍ ഉള്ള മകളാണ് മീനാക്ഷി. ദിലീപിനും ഇപ്പോവത്തെ ഭാര്യ കാവ്യാ മാധവനും ഒപ്പമാണ് മീനാക്ഷി കഴിയുന്നത്.

Advertisements

കാവ്യ മാധവനുമായുള്ള ദിലീപിന്റെ രണ്ടാം വിവാഹത്തിന് മുന്‍കൈ എടുത്തതും മീനൂട്ടിയെന്ന് വിളിക്കുന്ന മീനാക്ഷി ആയിരുന്നു. മീനാക്ഷിയുമായി ഏറെ സൗഹൃദത്തിലാണ് കാവ്യ മാധവന്‍. ഇരുവരും ഒരുമിച്ചുള്ള യാത്രകളും പൊതു പരിപാടികളലും വിവാഹ ചടങ്ങുകളിലും ഒക്കും പങ്കെടുക്കുമ്പോഴുള്ള ചിത്രങ്ങളുമൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

Also Read: 58 വയസ്സിലും അവിവാഹിത; തെന്നിന്ത്യയിലെ താരമൂല്യമുള്ള ഹാസ്യതാരം, കോവൈ സരള വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി

നിലവില്‍ മെഡിസിന് പഠിക്കുന്ന മീനാക്ഷിയെ അധികം പുറത്ത് കാണാറില്ല. ചെന്നൈയിലാണ് താരപുത്രി മെഡിസിന് പഠിക്കുന്നത്. മകള്‍ പഠിച്ച് നല്ലൊരു ഡോക്ടറായി കാണുന്നതിനെ കുറിച്ച് ദിലീപ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് മീനാക്ഷിയുടെ പുതിയ ചിത്രം. ഫ്രാന്‍സില്‍ നിന്നുള്ള ചിത്രം മീനാക്ഷി തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ഒത്തിരി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

Also Read: സൂര്യ-ജ്യോതിക വിവാഹം വിചാരിച്ചത്ര എളുപ്പമായിരുന്നില്ല; കാത്തിരിക്കേണ്ടി വന്നത് വർഷങ്ങൾ; ജ്യോതികയെ കുറിച്ച് അറിഞ്ഞതോടെ ഞങ്ങൾ മൗനം പാലിക്കുകയായിരുന്നു; തുറന്ന് പറഞ്ഞ് ശിവകുമാർ

ചെന്നൈയിലെ പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിനായി ഫ്രാന്‍സിലേക്ക് പോയതാണോ എന്നാണ് ഫോട്ടോയ്ക്ക് താഴെ ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലൂം ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

Advertisement