സൂര്യ-ജ്യോതിക വിവാഹം വിചാരിച്ചത്ര എളുപ്പമായിരുന്നില്ല; കാത്തിരിക്കേണ്ടി വന്നത് വർഷങ്ങൾ; ജ്യോതികയെ കുറിച്ച് അറിഞ്ഞതോടെ ഞങ്ങൾ മൗനം പാലിക്കുകയായിരുന്നു; തുറന്ന് പറഞ്ഞ് ശിവകുമാർ

1753

മനസ്സിൽ സന്തോഷം നിറക്കുന്ന താരജോഡികളാണ് സൂര്യയും ജ്യോതികയും. തെന്നിന്ത്യ മുഴുവനും ആരാധകരുള്ള താരദമ്പതികൾ കൂടിയാണ് ഇരുവരും. പ്രണയിച്ച് വിവാഹിതരായ താരങ്ങൾക്ക് പക്ഷെ വിവാഹത്തിനായി കാത്തിരിക്കേണ്ടി വന്നത് 4 വർഷമാണ്. ഇപ്പോഴിതാ ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സൂര്യയുടെ പിതാവായ ശിവകുമാർ.

നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള താരങ്ങൾ പിന്നീട് പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് 2006 ലാണ് ഇരുവരും വിവാഹിതരായത്. എന്നാൽ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല ഇരുവരുടെയും വിവാഹം. ടൂറിസ്റ്റ് ദുൽഗിസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൂര്യയുടെ പിതാവായ ശിവകുമാർ ഇക്കാര്യങ്ങൾ പറഞ്ഞത്. ജ്യോതികയുടെ കാര്യം അറിഞ്ഞപ്പോഴൊക്കെ തങ്ങൾ മൗനം പാലിക്കുകയായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. സൂര്യക്ക് സ്വന്തം ഇഷ്ടത്തിന് ജീവിക്കാനും തീരുമാനമെടുക്കാനുമുള്ള അവകാശം നൽകിയിരുന്നു എന്നും അച്ഛൻ പറഞ്ഞു.

Advertisements

Also Read
റീമേക്കുകൾക്ക് പിന്നാലെ പോകുന്ന വ്യക്തിയല്ല ഞാൻ; ഞാനിപ്പോൾ ചെയ്യുന്ന സിനിമകൾ റീമേക്കുകൾ അല്ല; പ്രിയദർശന് പറയാനുള്ളത് ഇങ്ങനെ

2006 സെപ്റ്റംബർ 11 ന് ചെന്നൈയിലെ പാർക്ക് ഷെറാട്ടൺ ഹോട്ടലിൽ വെച്ചാണ് സൂര്യയുടെയും ജ്യോതികയുടെയും വിവാഹം നടന്നത്. കാക്ക കാക്ക സിനിമയുടെ ഷൂട്ടിങ്ങിനിടെ ഇരുവരും പ്രണയത്തിൽ ആയെന്നാണ് വിവരം. 2003 ലാണ് സിനിമ റിലീസ് ചെയ്തത്. ചിത്രം റിലീസ് ചെയ്തതിന് ശേഷം ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു. വളരെ സ്വകാര്യമായിട്ട് നടന്ന ഒരു ചടങ്ങായിരുന്നു അത്, വീട്ടുകാരെ തങ്ങളുടെ ബന്ധത്തെ കുറിച്ച് ബോധ്യപ്പെടുത്താനും കുറച്ചു സമയം ലഭിക്കാനും വേണ്ടിയാണു ഇരുവരും നേരത്തെ നിശ്ചയം നടത്തി വെച്ചത് എന്നാണ് വിവരം.

അതേസമയം, ഇരുവരും ഒന്നിച്ചു അഭിനയിച്ച കാക്ക കാക്ക ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു. അവരെ ഒറ്റ രാത്രി കൊണ്ട് ഇരുവരും താരങ്ങളായി മാറി. കേരളത്തിൽ ഉൾപ്പടെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. അതിനു ശേഷം പിന്നീട് അങ്ങോട്ട് ഓരോ ദിവസം കഴിയുന്തോറും സൂര്യ ജ്യോതിക ബന്ധം കൂടുതൽ ദൃഢമായി വരികയായിരുന്നു. രണ്ട് മക്കളാണ് ഇരുവർക്കും ഉള്ളത്.

Also Read
ലോകത്തിലെ ഏറ്റവും നല്ല അമ്മ നയൻതാരയെന്ന് വിഘ്‌നേശ്; മക്കളുടെ മുഴുവൻ പേരും പങ്ക് വെച്ച് താരം; ആരാധകർ കാത്തിരുന്ന പേരുകൾ

കഴിഞ്ഞ വർഷമാണ് ഇരുവർക്കും ദേശീയ അവാർഡ് ലഭിച്ചത്. നിലവിൽ സിനിമകളിലും സജീവമാണ് താരങ്ങൾ. സൂര്യ 42, വടിവാസൽ തുടങ്ങിയ ചിത്രങ്ങളാണ് സുരയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. രണ്ടു ചിത്രങ്ങളാണ് ജ്യോതികയുടേതായി പുറത്തിറങ്ങാൻ ഇരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്ന സിനിമ മമ്മൂട്ടിയൊടൊപ്പമാണ്. കാതൽ ദി കോറിൽ മമ്മൂട്ടിയുടെ നായികയായി താരത്തെ കാണാനുള്ള ആവേശത്തിലാണ് ആരാധകർ.

Advertisement