കാരണമില്ലാതെ കരച്ചില്‍ വരും, മുറിയില്‍ നിന്നും പുറത്തിറങ്ങാതെയായി, ഹോര്‍മോണിന്റെ ഗുളിക കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒത്തിരി ബുദ്ധിമുട്ടി, തുറന്നുപറഞ്ഞ് ലിയോണ

254

മലയാളി സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ലിയോണ ലിഷോയ് . ഇതിനോടകം ഒത്തിരി സിനിമകളുടെ ഭാഗമാകാന്‍ ലിയോണയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒത്തിരി ആരാധകരാണ് താരത്തിനുള്ളത്.

Advertisements

ഇപ്പോഴിതാ ഹോര്‍മോണ്‍ ഗുളിക കഴിച്ചുകൊണ്ടിരുന്നപ്പോള്‍ താന്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ലിയോണ. തനിക്ക് ഗുളിക കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒത്തിരി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും കൂട്ടുകാരും ഫാമിലുമാണ് തനിക്കൊപ്പം ഉണ്ടായിരുന്നതെന്നും ലിയോണ പറയുന്നു.

Also Read: വളരെ വൈകിയാണെങ്കിലും ആഗ്രഹം സാധിച്ചു, സുചിത്രക്കൊപ്പമുള്ള പുതിയ ചിത്രവുമായി അഖില്‍, വിവാഹം കഴിഞ്ഞോ എന്ന് ആരാധകര്‍

തനിക്ക് വെറുതേയിരിക്കുമ്പോള്‍ ഒരു കാരണവുമില്ലാതെ കരച്ചില്‍ വരുമായിരുന്നു. എന്നാല്‍ കരയുന്നതിന്റെ കാരണം കണ്ടെത്താന്‍ തനിക്ക് കഴിഞ്ഞില്ലെന്നും തന്റെ അവസ്ഥ കണ്ടിട്ട് മാതാപിതാക്കള്‍ വേദനിച്ചിരുന്നുവെന്നും താരം പറയുന്നു.

തന്റെ അവസ്ഥ കണ്ടിട്ട് എന്താണ് ചെയ്യേണ്ടതെന്ന് പോലും അമ്മയ്ക്ക് അറിയാതെയായി. തന്റെ കൂടെ വന്നിരിക്കുമായിരുന്നുവെന്നും താന്‍ കരയുമ്പോള്‍ അമ്മയും ഒരു വശത്ത് പോയിരുന്ന് കരയുമായിരുന്നുവെന്നും ലിയോണ പറയുന്നു.

Also Read: ആ കാര്യത്തെ കുറിച്ച് ഭര്‍ത്താവിനെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടി വന്നില്ല, ഭയങ്കര സപ്പോര്‍ട്ടായിരുന്നു, നടി ചിലങ്ക പറയുന്നു

ഭക്ഷണം കഴിക്കുമ്പോള്‍ മാത്രമായിരുന്നു സമാധാനം കിട്ടിയിരുന്നത്. പക്ഷേ കുറച്ച് കഴിഞ്ഞപ്പോള്‍ തന്റെ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും തന്നെ സഹായിക്കാന്‍ പറ്റാതായി എന്നും പിന്നീട് താന്‍ മുറിയില്‍ തന്നെയായിരുന്നുവെന്നും വളരെ സൈലന്റായിപ്പോയി എന്നും താരം പറയുന്നു.

Advertisement