ബോഡി ഷെയ്മിംഗിന്റെ അങ്ങേയറ്റമാണ് എനിക്ക് നേരിടേണ്ടി വരുന്നത്, അവർക്ക് എതിരെ കേസ് കൊടുക്കണമെന്ന് കരുതിയതാണ്‌സ എന്നാൽ അമ്മ തടഞ്ഞു: ഹണി റോസ്

1752

പതിനെട്ടോളം വർഷങ്ങളായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സൂപ്പർ നായികയാണ് ഹണി റോസ്. ഹിറ്റ് മേക്കർ വിനയൻ സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ ആണ് ഹണി റോസ് വെള്ളിത്തിരയിൽ എത്തുന്നത്.

പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ എത്തിയെങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ആണ് താരത്തിന് സിനിമയിൽ ബ്രേക്ക് നൽകിയത്. പിന്നീട് മോഡേൻ വേഷങ്ങളിലും നാടൻ വേഷങ്ങളിലും ഹണി റോസ് ഒരുപോലെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു.

Advertisements

ഇപ്പോൾ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ ചിത്രങ്ങളിലെല്ലാം സജീവ സാന്നിധ്യമാണ് ഹണിറോസ്. താര രാജാവ് മോഹൻലാൽ നായകനായി എത്തിയ വൈശാഖ് ചിത്രം മോൺസ്റ്റർ ആണ് ഹണി റോസിന്റെത് ആയി ഒടുവിൽ തിയേറ്ററുകളിൽ എത്തിയ മലയാള സിനിമ. ഈചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച ഭാമിനി കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

Also Read
വളരെ വൈകിയാണെങ്കിലും ആഗ്രഹം സാധിച്ചു, സുചിത്രക്കൊപ്പമുള്ള പുതിയ ചിത്രവുമായി അഖില്‍, വിവാഹം കഴിഞ്ഞോ എന്ന് ആരാധകര്‍

സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ ഹണി റോസ് തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകലും എല്ലാം തന്റെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് ഹണി റോസ്. ഉദ്ഘാടന ചടങ്ങുകളിലോയും ഫോട്ടോ ഷൂട്ടുകളിലേയും ഒക്കെയുള്ള താരത്തിന്റെ വസ്ത്രധാരണം പലപ്പോഴും ഏറെ സൈബർ വിമർശനങ്ങൾക്ക് കാരണമാകാറുണ്ട്.

ഇപ്പോഴിതാ തന്റെ വസ്ത്രധാരണ രീതിയ്ക്ക് എതിരെ വരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് രംഗത്ത് എത്തിയരിക്കുക ആണ് ഹണി റോസ്. ഓരോ വ്യക്തിക്കും ഇഷ്ടമുള്ള രീതിയിലാണ് വസ്ത്രം ധരിക്കേണ്ടതെന്നും അതല്ലാതെ മറ്റൊരാളുടെ നിർദ്ദേശപ്രകാരം അല്ലെന്നും ഹണി റോസ് അഭിപ്രായപ്പെട്ടു. നമ്മൾ സിനിമകളിൽ കഥാപാത്രങ്ങൾക്കനുസരിച്ചാണ് ഡ്രസ് ചെയ്യുന്നത്.

അതിനപ്പുറം ഒരു ഇവന്റിൽ എങ്ങനെ വസ്ത്രം ധരിക്കണം എന്നുള്ളത് ഓരോ വ്യക്തികളുടെയും ഇഷ്ടമാണെന്നും നടി ചൂണ്ടിക്കാട്ടി. സെലിബ്രറ്റികൾക്ക് അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കാൻ പറ്റണം. ബോ ഡി ഷെ യ്മ ിംഗിന്റെ അങ്ങേയറ്റമാണ് തനിക്ക് നേരിടേണ്ടി വരുന്നതെന്ന് ഹണി റോസ് പറഞ്ഞിരുന്നു. മുമ്പൊരിക്കൽ മോഹൻലാലിനെയും തന്നെയും ചേർത്ത് വന്ന ഒരു ഫോട്ടോയും വ്യാജ പ്രസ്താവനയും തന്നെ വളരെ വിഷമിപ്പിച്ചിരുന്നെന്നും ഹണി വ്യക്തമാക്കി.

honey-rose

നിയമ നടപടി സ്വീകരിക്കണമെന്ന് കരുതിയതാണ്. എന്നാൽ അമ്മയാണ് പിന്തിരിപ്പിച്ചതെന്നും അഭിമുഖങ്ങളിൽ ഇതിൽ വ്യക്തത വരുത്തുന്നതാണ് നല്ലത് കേസ് കൊടുത്താൽ കുറച്ച് പേരിൽ കൂടി ഈ ഫോട്ടോ എത്തുമെന്നും അമ്മയാണ് പറഞ്ഞതെന്നും ഹണി റോസ് പറഞ്ഞു.

അതേ സമയം മലയാളത്തിന് പുറമെ ഇന്ന് തെലുങ്കിലും അറിയപ്പെടുന്ന താരമാണ് ഹണി റോസ്. വീര സിംഹ റെഡ്ഡി എന്ന സിനിമയിലൂടെയാണ് നടി തെലുങ്കിൽ ശ്രദ്ധേയയായത് . തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണ നായകനായ വീരസിംഹ റെഡ്ഡി എന്ന ചിത്രം തകർപ്പൻ വിജയം ആയിരുന്നു നേടിയെടുത്തത്.

Also Read
ടീച്ചര്‍മാര്‍ പറഞ്ഞുപഠിപ്പിച്ചത് ആണ്‍കുട്ടികളുടെ മുഖത്ത് നോക്കരുതെന്നായിരുന്നു, ഞാന്‍ പയ്യന്മാരോട് മിണ്ടുന്നത് കാരണം എന്ന ആ പേരാണ് വിളിച്ചിരുന്നത്, തുറന്നുപറഞ്ഞ് ഗംഗ

Advertisement