Home Entertainment Celebrities

നടി ഷംന കാസിമിന് ആൺകുഞ്ഞ് പിറന്നു, പുണ്യ മാസത്തിൽ കിട്ടിയ പൊന്നുംകുടത്തിന് താരം ഇട്ട പേര് കണ്ടോ

1348

മലയാളികളുടെ പ്രിയപ്പെട്ട നടി ഷംന കാസിമിന് കുഞ്ഞു പിറന്നു. ആൺ കുഞ്ഞിനാണ് ഷംന ജന്മം നൽകിയത്. കഴിഞ്ഞ ദിവസം ദുബായിയിലെ ആശുപത്രിയിൽ ഷംനയെ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെയോട് താരം കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

ദുബായ കിരീടാവകാശി ശൈഖ് ഹംദാന്റെ പേരാണ് ആദ്യത്തെ കൺമണിക്ക് നടി നൽകിയിരിക്കുന്നത്. വിവാഹ ശേഷം ഭർത്താവും ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനുമായ ഡോ. ഷാനിദ് ആസിഫലിക്കൊപ്പം ദുബായിയിലാണ് ഷംനയുടെ താമസം. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം.

Advertisements

അമ്മയാകാൻ പോകുന്ന വിവരം ഡിസംബറിൽ ഷംന ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. 2004ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന അഭിനയ രംഗത്ത് എത്തിയത്. കോളജ് കുമാരൻ, മകരമഞ്ഞ്, ചട്ടക്കാരി, ഒരു കുട്ടനാടൻ ??േവ്‌ലാഗ്, മധുര രാജ, ദൃശ്യം 2 തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

Also Read
ടീച്ചര്‍മാര്‍ പറഞ്ഞുപഠിപ്പിച്ചത് ആണ്‍കുട്ടികളുടെ മുഖത്ത് നോക്കരുതെന്നായിരുന്നു, ഞാന്‍ പയ്യന്മാരോട് മിണ്ടുന്നത് കാരണം എന്ന ആ പേരാണ് വിളിച്ചിരുന്നത്, തുറന്നുപറഞ്ഞ് ഗംഗ

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ്. നാനിയും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളായി എത്തിയ ദസറയാണ് റിലീസ് ചെയ്ത അവസാനത്തെ ചിത്രം. മാർച്ച് 30ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ്ഓഫിസിൽനിന്ന് ഇതുവരെ 100 കോടിയോളം നേടിയിട്ടുണ്ട്.

അതേ സമയം കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറ്റം. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു.

മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും തിളങ്ങി. ഇപ്പോൾ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ സജീവമാണ് താരം. നാനി നായകനായ ദസറയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. പ്രസവത്തിനു മുൻപ് ഒൻപതാം മാസത്തിൽ ഷംനയ്ക്കു ഇഷ്ടമുള്ള ഒൻപതു പലഹാരങ്ങൾ അമ്മയും സഹോദരിയും ചേർന്ന് തയാറാക്കി നൽകിയിരുന്നു. ഈ വേളയിൽ ഷംന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ജൂൺ മാസത്തിലായിരുന്നു ഷംനയുടെ നിക്കാഹ്. ദുബായിയിലെ മലയാളി ബിസിനസുകാരൻ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. 2022 ഒക്ടോബർ മാസത്തിലാണ് ഷംന വിവാഹച്ചടങ്ങുകൾ നടത്തിയതിന്റെ വിവരം പുറത്തുവിട്ടത്. ഇതിനാൽ തന്നെ ഷംനയുടെ ഗർഭകാലത്തെ കുറിച്ച് ഏറെ ചർച്ചകളുണ്ടായി.

എന്നാൽ വിശദീകരണവുമായി ഷംന തന്നെ രംഗത്തെത്തുകയും നിക്കാഹിന്റെ വിവരം വെളിപ്പെടുത്തുകയും ആയിരുന്നു
കണ്ണൂരിലെ സ്‌പെഷ്യൽ ചടങ്ങും ഷംനയുടെ പ്രസവത്തിനു മുൻപായി നടത്തിയിരുന്നു. ഇത് വീട്ടുകാരും ബന്ധുക്കളും ചേർന്നാണ് നടത്തിയത്. ഏഴാം മാസത്തിലെ വളകാപ്പ് ചടങ്ങും ആർഭാടമായി നടത്തിയിരുന്നു.

ഇതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ഷംന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. സിനിമയ്ക്ക് പുറമേ സ്റ്റേജ് ഷോകളിലും വളരെ സജീവമായിരുന്നു ഷംന കാസിം. ‘ജോസഫ്’ എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരമാണ് ഷംനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

ആർ കെ സുരേഷ് നായകനായപ്പോൾ ചിത്രം പത്മകുമാർ തന്നെയായിരുന്നു സംവിധാനം ചെയ്തത്. പടം പേസും, പിസാസ് 2, അമ്മായി, ബാക്ക് ഡോർ, വൃത്തം തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ ഷംന കാസിമിന്റേതായി റിലീസിനൊരുങ്ങുന്നതും പ്രഖ്യപിക്കപ്പെട്ടവയും ഉണ്ട്.

Also Read
ബോഡി ഷെയ്മിംഗിന്റെ അങ്ങേയറ്റമാണ് എനിക്ക് നേരിടേണ്ടി വരുന്നത്, അവർക്ക് എതിരെ കേസ് കൊടുക്കണമെന്ന് കരുതിയതാണ്. എന്നാൽ അമ്മ തടഞ്ഞത്, ഹണി റോസ് വെളിപ്പെടുത്തുന്നു

Advertisement