എല്ലാത്തിനും ഒടുവിൽ സന്തോഷമെത്തി: മുഖ്യമന്ത്രി പിണറായി വിജയൻ നേടിയ ചരിത്ര വിജയത്തിൽ സന്തോഷം അറിയിച്ച് ദുൽഖർ സൽമാൻ

54

കേരള നിയമ സഭയിലേക്ക് ചരിത്ര വിജയം നേടിയ ഭരണം നില നിർത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ മുന്നണിക്കും ആശംസകളുമായി മലയാളത്തിന്റെ യുവ സൂപ്പർതാരം ‘കുഞ്ഞിക്ക’ ദുൽഖർ സൽമാൻ. കേരളം പ്രതിസന്ധി ഘട്ടത്തിലൂടെ പോയപ്പോൾ നിങ്ങൾ മാതൃകാപരമായ നേതൃത്വം കാഴ്ചവെച്ചെന്നും ശോഭനമായ ഒരു ഭാവി പ്രതീക്ഷിക്കുന്നുവെന്നും ദുൽഖർ പറഞ്ഞു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ദുൽഖർ സൽമാൻ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ദുൽഖർ സൽമാന്റെ വാക്കുകൾ ഇങ്ങനെ:

Advertisement

കഴിഞ്ഞ കുറച്ചു ആഴ്ചകൾ വിരസമായിരുന്നു. എല്ലാ ദിവസവും പുറത്തു വരുന്ന വാർത്തകൾ തീർത്തും പ്രയാസമുണ്ടാക്കുന്നത് ആയിരുന്നു. എല്ലാത്തിനും ഒടുവിൽ സന്തോഷമെത്തിയിരിക്കുകയാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ടീമിനും ഈ ചരിത്ര വിജയത്തിൽ ആശംസകൾ.

കേരളം പ്രതിസന്ധി ഘട്ടത്തിൽ നിന്നപ്പോൾ നിങ്ങൾ മാതൃകാപരമായ നേതൃത്വം കാഴ്ച വെച്ചു ഒപ്പം ശോഭനകമായ ഒരു ഭാവിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും ദുൽഖർ സൽമാൻ കുറിച്ചു. അതേ സമയം ഇടതുപക്ഷത്തിന്റെ വിജയത്തിൽ മലയാള സിനിമ മേഖലയിൽ നിന്ന് നിരവധിപേർ ആശംസ അറിയിച്ചിട്ടുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച പ്രിയപ്പെട്ട എല്ലാ സ്ഥാനാർഥികൾക്കും അഭിനന്ദനങ്ങൾ. ഭരണത്തുടർച്ചയിലേക്ക് കാൽവെക്കുന്ന സർക്കാരിനും മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ അവർകൾക്കും എന്റെ എല്ലാവിധ ആശംസകൾ എന്ന് താരരാജാവ് മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

കരുതലോടെ നയിച്ചതിന് കേരളം നന്ദിയും സ്‌നേഹവും അറിയിക്കുന്നു എന്ന് വിധി എന്നാണ് നടി മാല പാർവതി പ്രതികരിച്ചത്. വിജയിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ ഭരണം നിലനിർത്തിയ സർക്കാരിനും ആശംസകൾ എന്ന് ടൊവീനോ തോമസും വ്യക്തമാക്കി.

കേരളം ഇന്ത്യയോട് പറയുന്നു ഇതൊരു മുഖ്യമന്ത്രി മാത്രമല്ല. ഇതാ ഒരു പ്രധാന മന്ത്രി ഇങ്ങിനെ ആയിരിക്കണം നമ്മൾ സ്വപ്നം കണേണ്ട പ്രധാനമന്ത്രിയെന്ന്. പ്രകൃതി ദുരന്തങ്ങൾ, മഹാമാരികൾ, ശബരിമലയുടെ പേരിൽ മനപൂർവ്വം സൃഷ്ടിക്കാൻ ശ്രമിച്ച വർഗ്ഗീയ കലാപം.

എല്ലാ ദുരന്തമുഖത്തും തള്ള കോഴി കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കുപോലെ ഞങ്ങളെ നിശ്ചയദാർഡ്യത്തിന്റെ ആ വലിയ ചിറകിനടിയിൽ അയാൾ സംരക്ഷിച്ചു. ഈ മനുഷ്യനാണ് ഞങ്ങളുടെ കരുത്ത്. ഈ സഖാവാണ് ഞങ്ങളുടെ ധൈര്യം. ഇനിയും ഞങ്ങൾ മുന്നോട്ട് തന്നെ പോകും. ഇൻക്വിലാബ് സിന്ദാബാദ്, എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്.

Advertisement