ഇത് പോലെയൊരു മരുമകളെ തന്നതിന് ദൈവത്തിന് നന്ദി, അടുത്ത ജന്മവും എനിക്ക് മരുമകളായി ഇവൾ മതി: ജോമോളെ കുറിച്ച് പറഞ്ഞു മതിവരാതെ അമ്മായിയമ്മ

887

ബാലതാരമായി നന്നേ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തി അഭിനയത്തിൽ പ്രതിഭ തെളിയിച്ച നടി ജോമോൾ ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് അഭിനയ ലോകത്തേക്ക് ചുവട് വച്ചത്. അതിനുശേഷം അനഘ, മൈഡിയർ മുത്തച്ഛൻ എന്ന സിനിമയിലും ബാലതാരമായി ആഭിനയിച്ച ജോമോൾ മലയാള സിനിമ പ്രേമികളുടെ സ്വന്തം ജാനകിക്കുട്ടിയായിട്ടാണ് അറിയപ്പെടുന്നത്.

സുപ്പർതാരം ജയറാം നായകനായ സ്‌നേഹത്തിലൂടെ നായികാവേഷങ്ങളിലേക്ക് താരം കാലെടുത്ത് വെക്കുന്നത്. 1998ൽ പുറത്തിറങ്ങിയ എന്നു സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിയിലൂടെ മികച്ച നടിയായി. നിറം, ദീപസ്തംഭം മഹാശ്ചര്യം, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെയാണ് ജോമോൾ മലയാളികൾക്കു പ്രിയങ്കരിയായി മാറിയത്.

Advertisement

വാഹശേഷം സിനിമകളിൽ സജീവമല്ലാതായെങ്കിലും ടെലിവിഷൻ സീരിയലുകളിലൂടെ നടി മിനിസ്‌ക്രീനിൽ സജ്ജീവമാണ്. 2002 വിവാഹിതയായ ജോമോൾ പിന്നീട് സിനിമയിൽ നിന്ന് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു.

ഇപ്പോഴിതാ സിനിമയിൽ ചെയ്ത പോസിറ്റീവ് കഥാപാത്രങ്ങൾക്ക് പുറമേ തന്റെ കുടുംബ ജീവിതത്തിലും മാതൃകപരമായ ജീവിതം നയിക്കുന്ന നടി ജോമോളെക്കുറിച്ച് അമ്മ മോളി ഒരു വേറിട്ട അനുഭവം പങ്കുവയ്ക്കുകയാണ്. വിവാഹ ശേഷം ജോമോളിന്റെ ഭർതൃമാതാവ് പറഞ്ഞ അനുഭവത്തെക്കുറിച്ചാണ് ഒരു ചാനൽ പ്രോഗ്രാമിനിടെ ജോമോളിന്റെ അമ്മയുടെ തുറന്നു പറച്ചിൽ.

തന്റെ ജീവിതത്തിൽ താൻ കേട്ട ഏറ്റവും സന്തോഷം നിറഞ്ഞ കാര്യം അതാണെന്നും ജോമോളുടെ അമ്മ പറയുന്നു. ഇത്രയും നല്ല മരുമകളെ നൽകിയതിനു നിങ്ങളുടെ കുടുംബത്തിനോട് നന്ദിയുണ്ടെന്നു ജോമോളിന്റെ ഭർതൃമാതാവ് പറഞ്ഞതാണ് മകളെക്കുറിച്ച് ഓർക്കാൻ തോന്നുന്ന അഭിമാന നിമിഷമെന്നും താരത്തിന്റെ അമ്മ പറയുന്നു.

ജോമോളിന്റെ അമ്മയുടെ വാക്കുകൾ ഇങ്ങനെ:

എന്റെ മകളെക്കുറിച്ച് ഞാൻ പറയുന്നത് അതൊരു പുകഴ്ത്തലായി പോകും. അതേ സമയം മകളുടെ ഭർതൃമാതാവ് ഗീത എന്നെ രണ്ടു മൂന്ന് പ്രാവശ്യം വിളിച്ചു പറഞ്ഞു. മോളി ഇത് പോലെയൊരു മരുമകളെ തന്നതിന് ദൈവത്തിനും നിങ്ങൾക്കും നന്ദി.

അതിന്റെ ക്രെഡിറ്റ് മോളിക്കാണ്. നിങ്ങൾക്കാണ് നിങ്ങളുടെ കുടുംബത്തിനാണ് എന്നൊക്കെ. ഇനി എനിക്കൊരു ജന്മമുണ്ടെങ്കിൽ എനിക്ക് നിങ്ങളുടെ മകളെ മരുമകളായി തരണം, അതിനു നിങ്ങളുടെ മകളായി പിറക്കണം. അടുത്ത ജന്മവും എനിക്ക് മരുമകളായി ഇവൾ മതി അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ശരിക്കും കണ്ണുനിറഞ്ഞുവെന്നും ജോമോളുടെ അമ്മ പറയുന്നു.

എംടി വാസുദേവൻ നായർ ഹരിഹരൻ ടീമിന്റെ എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജോമോൾ. എംടി ഹരിഹരൻ ടീമിന്റെ തന്നെ ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ ജോമോൾ സത്യൻ അന്തിക്കാടിന്റെ മൈഡിയർ മുത്തച്ഛൻ എന്ന സിനിമയിലും ബാലതാരമായി എത്തിയിരുന്നു.

എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലൂടെ നായികയായ ജോമോൾക്ക് ഈ ചിത്രത്തിലെ അഭിനയത്തിന് 1998 ലെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചു. എന്ന് സ്വന്തം ജാനകിക്കുട്ടി, നിറം, ദീപസ്തംഭം മഹാശ്ചര്യം, പഞ്ചാബിഹൗസ് എന്നിവയാണ് ജോമോളുടെ പ്രധാനപ്പെട്ട ചിത്രങ്ങൾ.

Advertisement