പിങ്ക് സാരിയിൽ നവ വധുവായി അണിഞ്ഞൊരുങ്ങി ദിവ്യ പിള്ള, വൈറലായി ചിത്രങ്ങൾ, കണ്ണുതള്ളി ആരാധകർ

181

മലയാള സിനിമയിൽ വളരെ കുറച്ച് കാലം കൊണ്ടു തന്നെ ശ്രദ്ധേയയാ നടിയാണ് ദിവ്യ പിള്ളി, വിരലിലെണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും നടിക്ക് വലിയ ഒരു ആരാധക വൃന്ദം തന്നെയുണ്ട്.

അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിളള മലയാളത്തിൽ തുടക്കം കുറിച്ചത്.
അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ ഊഴം എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായും നടി അഭിനയിച്ചിരുന്നു.

Advertisement

മാസ്റ്റർപീസ്, മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ, എടക്കാട് ബറ്റാലിയൻ, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയവയാണ് നടി അഭിനയിച്ച മറ്റു ചിത്രങ്ങൾ. ടൊവീനോ നായകനായ കളയിലും ദിവ്യയായിരുന്നു നായിക.

സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ ദിവ്യ പിള്ള തന്റെ ഫോട്ടോഷൂട്ടുകളും മറ്റും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമാണ് .

ബ്രൈഡൽ സാരിയിൽ തിളങ്ങിയ ദിവ്യ പിള്ളയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽവൈറലാകുന്നത്. പരസ്യ ചിത്രത്തിനു വേണ്ടിയായിരുന്നു താരത്തിൻറെ ഈ ബ്രൈഡൽ മേക്കോവർ. ഇളം പിങ്ക് നിറത്തിലുള്ള നെറ്റിന്റെ സാരിയാണ് ദിവ്യ ധരിച്ചത്.

ബ്രൈഡൽ ലുക്കിലുള്ള മേക്കപ്പാണ് ചെയ്തിരിക്കുന്നത്. ജീനാ സ്റ്റുഡിയോ ആണ് താരത്തിനായി മേക്കപ്പ് ചെയ്തത്. വെഡ്ഡിങ് ബെൽസ് ഫൊട്ടോഗ്രഫിയാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിത്രങ്ങളും വീഡിയോകളും ദിവ്യ തന്നെ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

Advertisement