ഡേറ്റ് നൈറ്റുകൾ നടത്തുക, ഒന്നിച്ചു അങ്ങനെ ചെയ്യുക: പങ്കാളിയുമായുള്ള ബന്ധത്തിന്റെ തിളക്കം നിലനിർത്താൻ ടിപ്‌സുമായി സണ്ണി ലിയോൺ

190

ബോളിവുഡ് സിനിമകളിൽ നായികയായി ഇന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് സണ്ണി ലിയോൺ. നിരവധി സൂപ്പർഹിറ്റ് ഹിന്ദി സിനിമകളിൽ അഭിനയിച്ച സണ്ണി മലയാളത്തിലും എത്തിയിരുന്നു.

ബോളിവുഡ് സിനിമകൾ കൂടാതെ തെന്നിന്ത്യൻ സിനിമകളിലും സണ്ണി ലിയോൺ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ മധുരരാജ എന്ന് ചിത്രത്തിലായിരുന്നു സണ്ണി ലിയോൺ വേഷമിട്ടത്. തെന്നിന്ത്യയിലും വൻ ആരാധകരാണ് താരത്തിനുള്ളത്.

Advertisement

മക്കൾക്കും ഭർത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോൺ. നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗർഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു.

കേരളത്തിലും നിരവധി ആരാധകരുള്ള താരം സോഷ്യൽ മീഡിയകളിൽ സജീവമാണ്. താരത്തിന്റെ വിശേഷങ്ങൾ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്. ഷൂട്ടിംഗ് തിരക്കുകൾക്ക് ഇടയിലും അടുത്തിടെ സണ്ണിലിയോൺ കേരളത്തിലെത്തി കുടുംബത്തോടൊപ്പം ഒരു മാസം തങ്ങിയിരുന്നു.

കഴിഞ്ഞ ദിവസമാണ് താരം പത്താം വിവാഹ വാർഷികം ഭർത്താവ് ഡാനിയേൽ വെബറുമായി ആഘോഷമാക്കിയത്. ഇപ്പോഴിതാ തങ്ങളുടെ വിജയകരമായ ദാമ്പത്യ ജീവിതത്തിന്റെ ടിപ്‌സ് തൻ ആരാധകരായ പ്രേക്ഷകരുമായി പങ്കു വെയ്ക്കുകയാണ് സണ്ണി ലിയോൺ.

ഭർത്താവ് ഡാനിയേലിനൊപ്പം നൃത്തം ചെയ്തുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അഞ്ച് ടിപ്‌സ് ആണ് ദാമ്പത്യ ബന്ധത്തിന്റെ തിളക്കം നിലനിർത്താൻ സണ്ണി നിർദ്ദേശിക്കുന്നത്.

മനസ്സുണ്ടെങ്കിൽ ഈ കാര്യങ്ങൾ നടത്തിയെടുക്കാൻ വളരെ എളുപ്പമാണ്. ഡേറ്റ് നൈറ്റുകൾ നടത്തുക, ഒന്നിച്ചു ഭക്ഷണം പാകം ചെയ്യുക, പരസ്പരം അനുമോദിക്കുക, പരസ്പരം പൊട്ടിചിരിപ്പിക്കുക, ആശയവിനിമയം നടത്തുക എന്നിവയാണ് സണ്ണിക്ക് പകർന്നു നൽകാനുള്ളതെന്നും സണ്ണി ലിയോൺ പറയുന്നു.

Advertisement