മുസ്ലിമായ അച്ഛൻ, അമ്മ ഹിന്ദു, പ്രണയിച്ച് വിവാഹം കഴിച്ചത് ഒരു ബ്രാഹ്മണനെ: പ്രയനടി നാദിയ മൊയ്തുവിന്റെ ജീവിത കഥ ഇങ്ങനെ

440

മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ ഫാസിൽ മോഹൻലാലനെ നായകനാക്കി 1984ൽ ഒരുക്കിയ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നദിയാ മൊയ്തു. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഒക്കെയായി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്ത നദിയ വലിയ ആരാധകരെ തന്നെ സൃഷ്ടിച്ചെടുത്തു.

നോക്കെത്താ ദൂരത്ത് കണ്ണും നട്ടിൽ ഗേളി എന്ന കഥാപാത്രത്തെ ആയിരുന്നു നദിയാ മൊയ്ദു അവതരിപ്പിച്ചത്. ആദ്യ ചിത്രം വൻ വിജയമായതോടെ കോളേജ് പഠനം പൂർത്തിയാക്കാൻ താരത്തിന് സാധിച്ചില്ല. മലയാളത്തിൽ ആദ്യ ചിത്രത്തിന് ശേഷം, കൂടും തേടി, വന്നു കണ്ടു കീഴടക്കി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ താരം തുടരെ തുടരെ അഭിനയിച്ചു.

Advertisement

പിന്നീട് തമിഴ് ചിത്രം പൂവേ പൂചൂടാവായിൽ നായികയായി എത്തിയതോടെ തമിഴിലും താരത്തിന് വലിയ ഡിമാന്റായി. പൂവേ പൂചൂടാവായ്ക്ക് ശേഷം നിരവധി തമിഴ് ചിത്രങ്ങൾ നദിയാ അഭിനയിച്ചു. സൂപ്പർതാരങ്ങളായ രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയവർക്കൊപ്പം എല്ലാം നാദിയ ചിത്രങ്ങൾ ചെയ്തു.

പിന്നെ തമിഴിൽ നിന്നും തെലുങ്ക് സിനിമയിലേക്ക് ചുവടിവെച്ചു അവിടെയും സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം നിരവധി ഹിറ്റ് ചിത്രങ്ങൾ താരം ചെയ്തിരുന്നു. അതേ സമയം മലയാളിയാണെങ്കിലും നദിയ ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്.

മുസ്ലിമായ എൻകെ മൊയ്തുവിന്റെയും ഹിന്ദു യുവതി ലളിതയുടെയും മകളായ നദിയയുടെ യഥാർത്ഥ പേര് സെറീന മൊയ്തു എന്നാണ്. മഹാരാഷ്ട്ര സ്വദേശിയായ ബ്രാഹ്മണ യുവാവുമായി പ്രണയത്തിലായ നദിയ പിന്നീട് അദ്ദേഹത്തെ വിവാഹം ചെയ്തു. നിലവിൽ ഭർത്താവ് ഗിരീഷ് ഗോഡ്ബോലെയ്ക്കും മക്കളായ സനം, ജന എന്നിവർക്കൊപ്പം ചെന്നൈയിലാണ് താരത്തിന്റെ ജീവിതം.

വിവാഹശേഷം ഏറെനാൾ അമേരിക്കയിലും യുകെയിലും കഴിഞ്ഞിരുന്ന നദിയ ആ സമയത്താണ് തന്റെ ഉപരിപഠനം പൂർത്തിയാക്കിയത്. 1988 ൽ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിന്റെ തിരക്കുകളിലേയ്ക്കു പോയ നദിയ പത്തുവർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.

ജയം രവി നായകനായ എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു നദിയയുടെ രണ്ടാം വരവ്. മമ്മൂട്ടിക്ക് ഒപ്പം ഡബിൾസിലും നീരാളി എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായും മലയാളത്തിൽ ഒരിടവേളയ്ക്കു ശേഷം നദിയ അഭിനയിച്ചിരുന്നു. തെലുങ്കിൽ മൂന്ന് ചിത്രങ്ങളുടെ തിരക്കിലാണ് താരമിപ്പോൾ.

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2ന്റെ തെലുങ്ക് പതിപ്പിൽ ഗീത പ്രഭാകർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നദിയയാണ്. അതേ സമയം തെന്നിന്ത്യൻ സിനിമകളിൽ തന്റെ സാന്നിധ്യം വ്യക്തമാക്കാറുള്ള നാദിയ ഒരു വർഷം മുൻപാണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചത്.

തന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുമുള്ള ഒരു ചിത്രമാണ് നദിയ ആദ്യമായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പള്ളിയിൽ പ്രാർഥിക്കുന്ന ഗേളിയും തൊട്ടടുത്ത് നിലത്തിരിക്കുന്ന സംവിധായകൻ ഫാസിലുമാണ് ചിത്രത്തിലുണ്ടായിരുന്നത്. ഇത്രയും ഗംഭീരമായൊരു തുടക്കം തന്നെ സംവിധായകനോട് എക്കാലത്തും കടപ്പെട്ടിരിക്കുന്നു എന്നാണ് നദിയ പോസ്റ്റിൽ കുറിച്ചത്.

ആഗ്രഹം കൊണ്ടോ പരിശ്രമം കൊണ്ടോ സിനിമയിലെത്തിയ വ്യക്തിയല്ല താനെന്ന് മുൻപ് പല അഭിമുഖങ്ങളിലും നദിയ പറഞ്ഞിട്ടുണ്ട്. മലയാള സിനിമയെ കുറിച്ച് യാതൊരു ധാരണയും തനിക്കുണ്ടായിരുന്നില്ലെന്നും വീട്ടിൽ സംസാരിച്ചിരുന്നത് കൊണ്ട് മലയാളം നല്ല വശമുണ്ടായിരുന്നുവെന്നും നദിയ പറഞ്ഞിട്ടുണ്ട്.

Advertisement