Home Entertainment Celebrities

ട്രൂ ലവ് ബിഗിൻസ്, വീണ്ടും വിവാഹം കഴിക്കാൻ പോകുന്ന യുവതിക്ക് ഒപ്പമുള്ള വീഡിയോയുമായി ബാല, ഏറ്റെടുത്ത് ആരാധകർ

1083

നിരവധി സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാരിയ താരമാണ് ബാല. തമിഴ് സ്വദേശിയായ ബാല മലയാള സിനിമയിലാണ് കൂടുതലും ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത്. കളഭം എന്ന സിനിമയിലൂടെ ആയിരുന്നു ബാല മലയാളത്തിൽ തുടക്കം കുറിച്ചത്.

തുടർന്ന് നായകനും സഹനടനും വില്ലനുമൊക്കെയായി മലയാള സിനിമയിൽ തിളങ്ങി നിരവധി വേഷങ്ങൾ ചെയ്തു നടൻ. ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി മലയാളികളുടെ പ്രിയ ഗായികയായി മാറിയ അമൃത സുരേഷിനെ ആയിരുന്നു ബാല ആദ്യം വിവാഹം ചെയ്തത്.

Advertisements

Also Read
അന്ന് ഫഹദ് ഫാസിൽ ചുംബിക്കാൻ അടുത്തേക്ക് വരുമ്പോൾ താൻ പിന്നിലേക്ക് മാറുക ആയിരുന്നു: വെളിപ്പെടുത്തലുമായി അനുശ്രീ

എന്നാൽ വിവാഹ ബന്ധം ഇരുവരും വേർപിരിയുകയായിരുന്നു. ഇവർക്ക് ഒരു മകളുമുണ്ട് മകൾ അമൃതയ്ക്ക് ഒപ്പമാണ് നിൽക്കുന്നത്. അതേ സമയം കഴിഞ്ഞ കുറേ വർഷങ്ങളായി എന്തുകൊണ്ടാണ് മറ്റൊരു വിവാഹം കഴിക്കാത്തത് എന്ന് ബാലയോട് ആരാധകരടക്കമുള്ള നിരവധിപ്പേർ ചോദിക്കുന്നുണ്ടായിരുന്നു. എന്നാൽ താരം വീണ്ടും വിവാഹിതനാകുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.

സെപ്തംബർ 5 നാണ് ബാലയുടെ വിവാഹം എന്നാണ് അറിയുന്നത്. ഇപ്പോൾ ബാല പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. തന്റെ വധുവിനെ കുറിച്ചുള്ള സൂചനയാണ് താരം വീഡിയോയിൽ പങ്കു വെച്ചത്. ബാല എല്ലു എന്നി പേരുകളാണ് താരം പുറത്തു വിട്ട വീഡിയോയിൽ താരം എഴുതി കാണിച്ചത്.

Also Read
വെറുതെ ധൃതി കൂട്ടിയിട്ട് കാര്യമില്ലല്ലോ, വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞി മീരാ നന്ദൻ

ട്രൂ ലവ് ബിഗിൻസ് എന്നും ബാല വീഡിയോയിൽ കുറിക്കുന്നുണ്ട്. വധുവിന് ഒപ്പം ബാഡ്മിന്റൺ കളിക്കുന്ന വീഡിയോയും താരം പങ്കു വെച്ചു. നിമിഷങ്ങൾക്കുള്ളിലാണ് വീഡിയോ വൈറലായി മാറിയത്. എട്ടുവർഷമായി ബാച്ചിലർ ലൈഫിൽ ആയിരുന്നു ബാല. അച്ഛന്റെ ആഗ്രഹപ്രകാരമാണ് വിവാഹത്തിന് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേ സമയം അടുത്തിടെ താരം വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു, കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ ജീവിക്കുന്നത് ഒരു ബാച്ചിലർ ലൈഫ് ആണ്. ഒരുപാട് ആളുകൾ എന്നോട് എന്തുകൊണ്ടാണ് മറ്റൊരു വിവാഹം കഴിക്കാത്തത് എന്ന് ചോദിച്ചിട്ടുണ്ട്. അച്ഛൻ മരിക്കുന്നതിന് മുമ്പ് അവസാനമായി എന്നോട് ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രമായിരുന്നു.

Also Read
മറ്റൊരു പുരുഷനുമായി കിടക്ക പങ്കിടണം, ശരീര പ്രദർശനം നടത്തണം എന്നെല്ലാമായിരുന്നു സംവിധായകന്റെ ഡിമാൻഡ്: അനുഭവം വെളിപ്പെടുത്തി നടി സംഗീത

ഞാൻ മറ്റൊരു വിവാഹം കഴിച്ചു കാണണമെന്നത് ആയിരുന്നു അത്. എന്റെ അമ്മയ്ക്കും ഇതുതന്നെയാണ് ആഗ്രഹം. എന്റെ അമ്മയ്ക്ക് മാത്രമല്ല എന്നെ സ്‌നേഹിക്കുന്ന ഒരുപാട് അമ്മമാർ ഇതുതന്നെയാണ് ആവശ്യപ്പെടുന്നത്. അതുകൊണ്ട് അതിനുള്ള സമയമായി എന്ന് കരുതുകയാണ് ഞാൻ. ഉടൻ തന്നെ നിങ്ങൾക്ക് ഒരു സന്തോഷകരമായ വാർത്ത പ്രതീക്ഷിക്കാം എന്നായിരുന്നു താരം പറഞ്ഞത്.

അതേ സമയം ലോക്ക്ഡൗൺ സമയം തന്റെ സ്വത്തിന്റെ എഴുപത് ശതമാനത്തോളം നഷ്ടം വന്നതിനെ കുറിച്ചും മറ്റു വെളിപ്പെടുത്തി ബാല രംഗത്ത് എത്തിയിരുന്നു.

Advertisement