Home Entertainment Celebrities

വെറുതെ ധൃതി കൂട്ടിയിട്ട് കാര്യമില്ലല്ലോ, വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞി മീരാ നന്ദൻ

172

ജനപ്രിയനടൻ ദിലീപ് നായകനായി ഹിറ്റ് മേക്കർ ലാൽജോസിന്റെ സംവിധാനത്തിൽ മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരസുന്ദരിയാണ് നടി മീരാ നന്ദൻ. ഒരു റിയാലിറ്റി ഷോയിൽ ഗായികയായി തുടങ്ങി താരം 2008 ൽ ആണ് സിനിമയിലേക്ക് അരങ്ങേറിയത്.

ഒരു അഭിനേത്രി എന്നതിന് പുറമേ മലയാളികളുടെ പ്രിയപ്പെട്ട ഗായികയും ആർജെയും ഒക്കെ ആയിരുന്നു മീരാ നന്ദൻ.
നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ച നടി ഇപ്പോൾ അഭിനയം നിർത്തി ദുബായിൽ സ്ഥിരം താമസം ആക്കിയിരിക്കുകയാണ്.

Advertisements

Also Read
18ാം വയസ്സിലാണ് താൻ ബൈസെക്ഷ്യൽ ആണെന്ന് സണ്ണി തിരിച്ചറിഞ്ഞത് ; സിനിമയിൽ പ്രവേശിച്ചതോടെയാണ് കരഞ്ജിത്ത് കൗർ വോഹ്യ എന്ന താരം സണ്ണി ലിയോൺ ആയത്! കഥ ഇങ്ങനെ

2017ൽ പുറത്തിറങ്ങിയ ഗോൾഡ് കോയിൻ എന്ന ചിത്രത്തിലാണ് മീരാ നന്ദൻ അവസാനമായി അഭിനയിച്ചത്. ഇപ്പോൾ ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്ത് വരുന്ന മീരാ നന്ദൻ സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് നടി. തന്റെ ഗ്ലാമറസ് ഫോട്ടോകൾ അടക്കം ആരാധകർക്കായി പോസ്റ്റ് ചെയ്ത് മിക്കപ്പോളും വാർത്തകളിലും നിറയാറുണ്ട്.

ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും മറ്റും പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മീരാ നന്ദൻ. കുറേ നാളുകളായി നിരവധി ആരാധകരുടെ ചോദ്യം ഇതിനെ സംബന്ധിച്ച് വരുന്നുണ്ട് എന്നാണ് താരം പറയുന്നത്. സമയമാകുമ്പോൾ എല്ലാം നടക്കും, വെറുതെ താൻ ധൃതി കൂട്ടിയിട്ട് കാര്യമില്ലല്ലോ എന്നാണ് വിവാത്തെ കുറിച്ച് മീരാനന്ദൻ പറയുന്നത്.

Also Read
അന്ന് ഫഹദ് ഫാസിൽ ചുംബിക്കാൻ അടുത്തേക്ക് വരുമ്പോൾ താൻ പിന്നിലേക്ക് മാറുക ആയിരുന്നു: വെളിപ്പെടുത്തലുമായി അനുശ്രീ

അതിന്റെ ഒരു സമയമായില്ലെങ്കിൽ ആഗ്രഹിച്ചാലും നടക്കണം എന്നില്ലല്ലോ. മനസ്സിനിണങ്ങിയ ഒരാൾ വന്നാൽ വിവാഹം നോക്കും. എന്തായാലും അടുത്തൊന്നും അതിനു സാധ്യത ഇല്ല എന്നുമാണ് മീരാ നന്ദൻ വ്യക്തമാക്കുന്നത്. അതേ സമയം ദുബായിയിലെ ജീവിതം താൻ ഒരുപാട് ആസ്വദിക്കുന്നു എന്നും താൻ ജീവിതം നേടിയെടുത്തത് ഇവിടെയാണെന്നും താരം പറയുന്നു.

സിനിമയിൽ ചെയ്ത ചില കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെടാതെ വന്നതോടെയാണ് അഭിനയത്തിൽ നിന്നും ഇടവേള എടുത്തത്. നല്ലൊരു കഥയും കഥാപാത്രവും കിട്ടിയാൽ തീർച്ചയായും തിരിച്ചു വരുമെന്നും മീരാ നന്ദൻ വ്യക്തമാക്കുന്നു. അടുത്തിടെ ജീവിതത്തിൽ ആദ്യമായി ഒറ്റക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെച്ച് മീരാ നന്ദൻ എത്തിയിരിന്നു.

അമേരിക്കയിലേക്ക് ആയിരുന്നു നടിയുടെ ഒറ്റയ്ക്കുള്ള യാത്ര. ഞാൻ ആദ്യമായാണ് സോളോ യാത്ര ചെയ്യുന്നത്. എന്റെ ചിത്രങ്ങൾ എടുക്കാൻ ആരും ഇല്ല എന്നതായിരുന്നു ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. അപ്പോഴാണ് റോഡരികിൽ ഒരു സ്ത്രീയെ കണ്ടത്, അവരാണ് എനിക്ക് ഈ ചിത്രം എടുത്തു തന്നത് എന്നും താരം വെളിപ്പെടുത്തിയിരുന്നു.

strong>Also Read
അമ്മയെ അന്ന് ആദ്യമായി ഞാൻ കെട്ടി പിടിച്ച് കരഞ്ഞു…അവൻ എന്നെ ചതിച്ചു അമ്മ എന്ന് മാത്രം പറഞ്ഞ് വാവിട്ട് കരഞ്ഞു : അമ്മയെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി നികേഷ് സോനു

Advertisement