അമ്മയെ അന്ന് ആദ്യമായി ഞാൻ കെട്ടി പിടിച്ച് കരഞ്ഞു…അവൻ എന്നെ ചതിച്ചു അമ്മ എന്ന് മാത്രം പറഞ്ഞ് വാവിട്ട് കരഞ്ഞു : അമ്മയെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി നികേഷ് സോനു

1218

ഒറ്റപ്പെട്ടു പോയ നിമിഷങ്ങളിൽ കരുതലോടെ ചേർത്തുപിടിച്ച അമ്മയെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി നികേഷ് സോനു. പ്രാണനെ പോലെ സ്നേഹിച്ച ആദ്യ പങ്കാളി എല്ലാം വിട്ടെറിഞ്ഞ് പോയപ്പോൾ ഭൂമി പിളർന്നു പോലുള്ള പ്രതീതിയായിരുന്നു. അന്ന് സങ്കടഭാരം നെഞ്ചിലേറ്റിയ തനിക്ക് തണലായി നിന്നത് അമ്മയാണെന്ന് നികേഷ് കുറിക്കുന്നു. ഫെയ്സ്ബുക്കിൽ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് നികേഷിന്റെ കുറിപ്പ്.

നികേഷ്-സോനു വിപ്ലവ പ്രണയഗാഥ സോഷ്യൽ മീഡിയക്കു മുന്നിലേക്ക് മാധ്യമങ്ങൾ ആദ്യമായി പങ്കുവച്ചപ്പോൾ. വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാനുള്ള ഇവരുടെ തീരുമാനം ഏറെ സ്നേഹത്തോടെയാണ് കേരളക്കര ഏറ്റെടുത്തത്.

Advertisements

ALSO READ

18ാം വയസ്സിലാണ് താൻ ബൈസെക്ഷ്യൽ ആണെന്ന് സണ്ണി തിരിച്ചറിഞ്ഞത് ; സിനിമയിൽ പ്രവേശിച്ചതോടെയാണ് കരഞ്ജിത്ത് കൗർ വോഹ്യ എന്ന താരം സണ്ണി ലിയോൺ ആയത്! കഥ ഇങ്ങനെ

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

അമ്മയെ ആദ്യമായി ഞാൻ കെട്ടിപിടിക്കുന്നത് 14 വർഷം പ്രാണനെ പോലെ സ്‌നേഹിച്ച എന്റെ ex partner ഞാൻ എന്റെ വീട്ടിൽ വന്ന ദിവസം രാത്രി 10 മണിക്ക് വിളിച് നമ്മളെ ഒരുമിച്ചു ജീവിക്കാൻ ഈ നാട്ടുകാരും വീട്ടുകാരും സമ്മതിക്കില്ല അത് കൊണ്ട് നമുക്ക് പിരിയാം എന്ന് പറഞ് ഫോൺ കട്ട് ചെയ്ത ദിവസമാണ്.ഭൂമി പിളർന്നു പോകുന്നത് പോലെയാണ് അന്ന് എനിക്ക് തോന്നിയത്…

ഞാൻ ആ രാത്രി പുറത്തിറങ്ങി ആകാശത്തേക്കു നോക്കി ഉറക്കെ നിലവിളിച്ചു കരഞ്ഞു…എന്റെ കരച്ചിൽ കേട്ട് പേടിച്ചു അടുത്തേക്ക് വന്ന അമ്മയെ അന്ന് ആദ്യമായി ഞാൻ കെട്ടി പിടിച് കരഞ്ഞു…അവൻ എന്നെ ചതിച്ചു അമ്മ എന്ന് മാത്രം ഞാൻ പറഞ്ഞു…എന്റെ കണ്ണിൽ നിന്ന് ഒഴുകിയത് ചോരയായിരുന്നു അപ്പോൾ…

ALSO READ

‘കേശു ഈ വീടിന്റെ നാഥനി’ലെ ദിലീപ് ആലപിച്ച ‘നാരങ്ങാ മിട്ടായി…’ എന്ന് തുടങ്ങുന്ന ഗാനം ഇറങ്ങി ; രചനയും സംഗീതവും നാദിർഷ : വീഡിയോ കാണാം

അന്ന് അമ്മ എന്നോട് പറഞ്ഞു നമ്മുടെ കൂടെ ഉള്ളവർ നമ്മളെ വിട്ടു പോയാലും നമ്മൾ ജീവിക്കണം എന്ന്…അന്ന് അമ്മയെ കെട്ടി പിടിച്ചപ്പോൾ എനിക്ക് കിട്ടിയ ആശ്വാസവും അമ്മയുടെ വാക്കുകളും ആണ് പിന്നീട് എന്നെ വീണ്ടും ജീവിതത്തിലേക്ക് കൈ പിടിച് ഉയർത്തി കൊണ്ട് വന്നത്…ഇന്ന് എന്റെ പാർട്ണർ സോനുവിന്റെ കൂടെയും അമ്മയുടെ കൂടെയും നിൽകുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം…ആരൊക്കെ തളർത്താൻ നോക്കിയാലും ഞാൻ തളരില്ല…മുൻപോട്ട് തന്നെ

;

Advertisement