അന്ന് ഫഹദ് ഫാസിൽ ചുംബിക്കാൻ അടുത്തേക്ക് വരുമ്പോൾ താൻ പിന്നിലേക്ക് മാറുക ആയിരുന്നു: വെളിപ്പെടുത്തലുമായി അനുശ്രീ

203

നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള മലയാള സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളായ ലാൽജോസ് യുവ സൂപ്പർതാരം ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി അനുശ്രീ. ഒരു റിയാലിറ്റി ഷോയിലൂടെ പരിചയത്തിലായ അനുശ്രീയെ ലാൽ ജോസ് സിനിമയിൽ എത്തിക്കുക ആയിരുന്നു.

സൂപ്പർഹിറ്റായി മാറിയ ഡയമണ്ട് നെക്ലേസിന് പിന്നാലെ കൈ നിറയെ അവസരങ്ങളായിരുന്നു താരത്തിന് കിട്ടിയത്.
മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചട്ടുള്ള താരത്തിന് ആരാധകരും ഏറെയാണ്. വേഷത്തിന്റെ വലിപ്പ ചെറുപ്പം നോക്കാതെ നായികയന്നൊ സഹനടിയെന്നോ വ്യത്യാസമില്ലാതെ ഏറ്റെടുക്കുന്ന എല്ലാ വേഷങ്ങളും ഭംഗിയാക്കുക എന്നതാണ് അനുശ്രീയുടെ പ്രത്യേകത.

Advertisements

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അനുശ്രീ. തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം നടി ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ സിനിമയിൽ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിനെ കുറിച്ച് തുറന്നു പറയുകയാണ് അനുശ്രീ. തനിക്ക് റൊമാന്റിക് സീനുകളിൽ അഭിനയിക്കാൻ തീരം ആവില്ലെന്നും ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ് അതെന്നുമാണ് അനുശ്രീ പറയുന്നത്.

Also Read
18ാം വയസ്സിലാണ് താൻ ബൈസെക്ഷ്യൽ ആണെന്ന് സണ്ണി തിരിച്ചറിഞ്ഞത് ; സിനിമയിൽ പ്രവേശിച്ചതോടെയാണ് കരഞ്ജിത്ത് കൗർ വോഹ്യ എന്ന താരം സണ്ണി ലിയോൺ ആയത്! കഥ ഇങ്ങനെ

തന്റെ ആദ്യ ചിത്രമായ ഡയമണ്ട് നെക്ലേസിലെ അനുഭവവും താരം വ്യ്കതമാക്കുന്നു. ഡയമണ്ട് നെക്ലേസിലെ ഒരു റൊമാന്റിക് സീനിനെ കുറിച്ചാണ് താരം പറഞ്ഞത്. ഓവർ റൊമാൻസ് തനിക്ക് പറ്റുന്ന പണിയല്ല, അപ്പോഴത്തെതു പോലെ മടി ഇപ്പോഴുമുണ്ട്. ഡയമണ്ട് നെക്ലേസ് ചെയ്യുമ്പോൾ ഒരു ചുംബന രംഗത്തിൽ അഭിനയിക്കേണ്ടി വന്നു.

ആ സമയത്ത് ഫഹദ് കിസ്സിങ് സീനിൽ ഒക്കെ മുന്നിൽ നിൽക്കുന്ന സമയമാണ്. ഈ രംഗം ചെയ്യാനാണെങ്കിൽ തനിക്ക് വളരെ ബുദ്ധിമുട്ടും. ഇങ്ങനെയൊക്കെ രംഗം ചെയ്തിട്ട് നാട്ടിൽ എങ്ങനെ പോകും എന്നുള്ള ചിന്ത ഉണ്ടായിരുന്നു. ചുംബിക്കാൻ ഫഹദ് അടുത്തേക്ക് വരുമ്പോൾ താൻ പിന്നിലേക്ക് മാറും.

ലാൽജോസ് സാർ അപ്പോൾ മൈക്കിൽ കൂടി വിളിച്ചു പറയുന്നുണ്ടായിരുന്നു. അനു, നീ എന്താണ് കാണിക്കുന്നത് എന്നൊക്കെ. റൊമാന്റിക് സീനുകളിൽ കൃത്യമായ എക്‌സ്പ്രഷൻസ് ഒന്നും തനിക്ക് വരില്ലായിരുന്നു. പിന്നീടാണ് അത് മാറി വന്നത്. എങ്കിലും ഇപ്പോഴും റൊമാൻറിക് സീൻ ചെയ്യാൻ പറയുമ്പോൾ ഒരു വിറയലാണ്.

Also Read
അമ്മയെ അന്ന് ആദ്യമായി ഞാൻ കെട്ടി പിടിച്ച് കരഞ്ഞു…അവൻ എന്നെ ചതിച്ചു അമ്മ എന്ന് മാത്രം പറഞ്ഞ് വാവിട്ട് കരഞ്ഞു : അമ്മയെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി നികേഷ് സോനു

റൊമാൻറിക് ഗാനങ്ങളിൽ അഭിനയിക്കാനുള്ള അവസരം ഒന്നും തനിക്ക് ലഭിച്ചിട്ടില്ല. ഡയമണ്ട് നെക്ലേസിൽ താനും ഫഹദും തമ്മിൽ ഗാനരംഗങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അനുശ്രീ വെളിപ്പെടുത്തുന്നു.

Advertisement