മറ്റൊരു പുരുഷനുമായി കിടക്ക പങ്കിടണം, ശരീര പ്രദർശനം നടത്തണം എന്നെല്ലാമായിരുന്നു സംവിധായകന്റെ ഡിമാൻഡ്: അനുഭവം വെളിപ്പെടുത്തി നടി സംഗീത

803

ഒരു കാലത്ത് മലയാളമടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരസുന്ദരിയാണ് നടി സംഗീത. മലയാളത്തിൽ മോഹൻലാലിനും ജയറാമിനും സുരേഷ് ഗോപിക്കും ദിലീപിനുമെല്ലാമൊപ്പം അഭിനയിച്ചിട്ടുള്ള സംഗീത മികച്ച ഗായിക കൂടി ആണ്.

ഉയിർ, പിതാമഹൻ എന്നിവയാണ് താരത്തിന് തമിഴിൽ സംഗീതയ്ക്ക് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്ത ചിത്രങ്ങൾ.
ഇപ്പോഴിതാ താൽപര്യമില്ലാത്ത തന്നെ ചില സിനിമകളിൽ അഭിനയിക്കേണ്ടി വന്നതിനെ കുറിച്ച് തുറനന്നു പറയുകയാണ് സംഗീത. സാമി സംവിധാനം ചെയ്ത ഉയിർ എന്ന ചിത്രത്തിലെ കഥാപാത്രമാണ് നടി സംഗീതയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായത്.

Advertisements

അരുന്ധതി എന്ന ബോൾഡും നെഗറ്റീവുമായ കഥാപാത്രത്തെയാണ് സംഗീത ചിത്രത്തിൽ അവതരിപ്പിച്ചത്. സംഗീതയ്ക്ക് ഏറെ കൈയ്യടി നേടിക്കൊടുക്കുകയും ചെയ്ത സിനിമയായിരുന്നു ഉയിർ. എന്നാൽ ഈ ചിത്രത്തിന് വേണ്ടി താൻ കൂടുതൽ ശരീര പ്രദർശനം നടത്തണം എന്നായിരുന്നു അന്ന് അണിയറ പ്രവർത്തകരുടെ ആവശ്യമെന്നും താൻ അത് അനുവദിച്ചില്ലെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീത.

Also Read
അന്ന് ഫഹദ് ഫാസിൽ ചുംബിക്കാൻ അടുത്തേക്ക് വരുമ്പോൾ താൻ പിന്നിലേക്ക് മാറുക ആയിരുന്നു: വെളിപ്പെടുത്തലുമായി അനുശ്രീ

ഒരു ചിത്രം കമ്മിറ്റി ചെയ്യുന്നതിന് മുൻപ് നമ്മൾക്ക് കഥ പറഞ്ഞു തരും. കഥ കേട്ടിട്ടാണ് പിന്നീട് അതിൽ അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. ഒരിക്കൽ ഒരു സംവിധായകൻ തന്നോട് ഒരു കഥ പറഞ്ഞു. ഞാൻ തന്നെ അഭിനയിക്കണമെന്ന് അദ്ദേഹം വാശി പിടിച്ചു കഥ എനിക്കും ഇഷ്ടമായി. പക്ഷേ ആ കഥാപാത്രം ചെയ്യില്ല എന്ന് താൻ പറഞ്ഞു. അങ്ങനെയുള്ള ഒരു കഥാപാത്രമായിരുന്നു അത്.

ചെയ്യുവാൻ ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു. ഭർത്താവിന് ഉറക്കഗുളിക നൽകിയശേഷം ഭർത്താവിന്റെ സഹോദരനുമായി കിടക്ക പങ്കിടുന്ന സ്ത്രീയുടെ റോളായിരുന്നു അത്. എങ്കിലും സമൂഹത്തിന് ഒരു മെസ്സേജ് നൽകുന്ന സിനിമയായിരുന്നു അത്. അതിനാൽ തന്നെ താൻ അഭിനയിക്കാൻ തയ്യാറായിരുന്നു.

കിടപ്പറ രംഗം ഉണ്ടായിരുന്നതിനാൽ ശരീര പ്രദർശനം വേണ്ടിവരുമെന്ന് തന്നോട് സംവിധായകൻ പറഞ്ഞിരുന്നു പക്ഷേ ആ വേഷം ചെയ്യണമെങ്കിൽ ശരീരപ്രദർശനം ഒരു രീതിയിലും ഉണ്ടാകില്ല എന്ന് താൻ തീർത്തു പറഞ്ഞു. പിന്നീട് സംവിധായകൻ അതിനു സമ്മതിച്ചു.

ഷൂട്ടിങ്ങിന്റെ സമയത്ത് നിരവധി അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടായിരുന്നു. സിനിമയ്ക്ക് എരിവ് കൂട്ടാൻ ഞാൻ കുറച്ച് കൂടി ശരീരം പ്രദർശിപ്പിക്കണമെന്നായിരുന്നു അണിയറ പ്രവർത്തകരുടെ ആവശ്യം.എന്നാൽ, ഞാൻ അതിന് ഒരുക്കമായിരുന്നില്ല. ഞങ്ങൾ സിനിമ പൂർത്തീകരിച്ചു. അത്ഭുതാവഹമായിരുന്നു അതിന് ലഭിച്ച സ്വീകരണം.

Also Read
വെറുതെ ധൃതി കൂട്ടിയിട്ട് കാര്യമില്ലല്ലോ, വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞി മീരാ നന്ദൻ

ആ സിനിമ എനിക്ക് വലിയൊരു ബ്രേക്ക് നൽകി. എന്നാൽ, ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് ഞാൻ ആ സിനിമ കണ്ടത്. അതുതന്നെ അമ്മയ്ക്കൊപ്പം റിലീസിന്റെ സമയത്ത്. എന്നാൽ, പ്രേക്ഷകരുടെ പ്രതികരണം കണ്ട് ഞാൻ ആകെ അത്ഭുതപ്പെട്ടുപോയി. നിരവധി ആളുകൾ എന്നെ വന്ന് അഭിനന്ദിച്ചു. സിനിമ ആളുകൾ സ്വീകരിക്കുമെന്ന് കരുതാതിരുന്നത് കൊണ്ട് അത് തീർത്തും അപ്രതീക്ഷിതമായിരുന്നു.

Advertisement