വെറും രണ്ടേ രണ്ട് സിനിമകൾ കൊണ്ട് പ്രതിഫലത്തിൽ നയൻതാരയെ കടത്തിവെട്ടി മാളവിക മോഹനൻ; കാരണം ഇതാണ്

275

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെയായിരുന്നു നടി മാളവിക മോഹന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. മലയാളത്തിൽ വളരെ കുറച്ച് ചിത്രങ്ങളിൽ അഭിനയിച്ച് പിന്നീട് തമിഴും തെലുങ്കുമൊക്കെ കീഴടക്കിയ നടിയാണ് മാളവിക മോഹനൻ.

മലയാളത്തിൽ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മാളവിക ഇപ്പോൾ ബോളിവുഡ് വരെ കീഴടക്കിയ നടിയാണ്. നിലവിലെ ലേഡീ സൂപ്പർസ്റ്റാർ നയൻതാര ആണെങ്കിലും അടുത്ത ലേഡീ സൂപ്പർ സ്റ്റാർ പദവി ഇപ്പോൽ മാളവികയ്ക്കാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisements

സ്‌റ്റൈൽ മന്നൻ രജനികാന്ത് നായകനായി എത്തിയ പേട്ട എന്ന ചിത്രത്തിൽ സുപ്രധാന വേഷം ചെയ്തിരുന്നു. പിന്നീട് മാളവിക നായികയായി എത്തിയത് ഇളയദളപതി വിജയിയുടെ മാസ്റ്ററിൽ ആയിരുന്നു.
സിനിമ കൊവിഡ് പ്രതിസന്ധിമൂലം റീലീസ് ആയില്ല എങ്കിൽ കൂടിയും പോസ്റ്ററുകൾ നേരത്തെ എത്തിയിരുന്നു.

ഈ ചിത്രത്തിന് താരത്തിന്റെ പ്രതിഫലം 5 കോടിയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. നയന്താര ഒരു ചിത്രത്തിൽ വാങ്ങുന്ന പ്രതിഫലം 4 കോടിയാണ്. എന്നാൽ മാളവിക അതിനെ കടത്തി വെട്ടിയിരിക്കുകയാണ്. ഇതിനകം തന്നെ ബോളിവുഡിലും മാളവിക അഭിനയിക്കാൻ പോയിരുന്നു.

ബിയോണ്ട് ക്ലൈഡ്‌സ് എന്ന ചിത്രത്തിലായിരുന്നു മാളവിക ഹിന്ദിയിൽ അഭിനയിച്ചത്. ഹിന്ദിയിൽ രണ്ടാമതൊരു ചിത്രം കൂടി ചെയ്യാൻ പോവുകയാണ് നടി. രവി ഉദയവർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മാളവിക വീണ്ടും ബോളിവുഡിൽ അഭിനയിക്കാൻ പോകുന്നത്. അതേ സമയം തല അജിത്തിന്റെ പുതിയ ചിത്രത്തിലും മാളവിക നായികയാകും എന്നാണ് അറിയുന്നത്.

Advertisement