ഇനി ലിപ് ലോക്ക് ചെയ്യുമ്പോൾ ഞാൻ അല്പം സൂക്ഷിക്കും: അന്നത്തെ പോലെ ഇനി ഉണ്ടാവില്ല: തുറന്നു പറഞ്ഞ് ഹണി റോസ്

1352

മലയാള സിനിമയിൽ ഒരുപിടി നല്ല വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടനായിക താരമാണ് നടി ഹണി റോസ്. എപ്പോഴും ബോൾഡായ റോളുകൾ ചെയ്യാൻ ധൈര്യം കാണിക്കുന്ന ഒരാളു കൂടിയാണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ബോയിഫ്രണ്ട് എന്ന ചിത്രത്തിലൂടെ ആണ് ഹണി റോസ് സിനിമ ലോകത്തേക്ക് വരുന്നത്.

പിന്നിട് തമിഴിൽ ഭാഗ്യം പരീക്ഷിച്ച ഹണി വീണ്ടും മലയാള സിനിമയിൽ സജീവമാകുന്നത് ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലൂടെ ആണ്. ഇന്ന് ഒരു സംരംഭക എന്ന നിലയിലും ഹണി ശ്രദ്ധേയയാണ്. സ്വന്തം പേരിൽ തുടങ്ങിയ ബ്യൂട്ടി പ്രോഡക്ട്‌സ് ബ്രാൻഡ് ശ്രദ്ധ നേടുന്നുണ്ട് ഇപ്പോൾ.

Advertisements

ബോൾഡും ഇന്റിമേററ്റുമായ രംഗങ്ങൾ ചെയ്യാൻ ധൈര്യം കാണിക്കുന്ന ഒരാളാണ് ഹണി റോസ്. ഹണി വൺ ബൈ ടു എന്ന ചിത്രത്തിനു വേണ്ടി ചെയ്ത ലിപ്പ് ലോക്ക് രംഗം ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഹണിയുടെ ഒരു അഭിമുഖമുണ്ട്.

അതിൽ ഹണി പറയുന്നത് ഇനി ലിപ്പ് ലോക്ക് രംഗത്തിൽ അഭിനയിക്കുന്നതിന് മുൻപ് താൻ ഒന്ന് ആലോചിക്കും എന്നാണ്. വൺ ബൈ ടു വിലെ ലിപ് ലോക്ക് രംഗം നേരത്തെ അവർ പറഞ്ഞിട്ടുണ്ടായിരുന്നില്ല. അതിൽ എന്റെ കഥാപാത്രം ജീവന് തുല്യം സ്‌നേഹിച്ച ഒരു വ്യക്തി മരിച്ചു പോകുന്നു.

എന്നാൽ പെട്ടന്നു അയാൾ എന്റെ കഥാപാത്രത്തിന്റെ മുന്നിൽ വന്നു നിൽക്കുന്ന ഒരു സീൻ ആണ്. ആലോചിച്ചു നോക്കിയപ്പോൾ ആ രംഗത്തിൽ ലിപ്പ് ലോക്ക് ചെയ്യുന്നതിൽ പ്രശ്‌നം ഒന്നും ഇല്ല എന്ന് തോന്നി, കാരണം ആ കഥയും കഥാപാത്രവും അത് അർഹിക്കുന്നുണ്ട്. ആ ലിപ്‌ലോക്ക് രംഗത്തിൽ അഭിനയിച്ചതിൽ എനിക്ക് ഒരു തെറ്റും തോന്നുന്നില്ല.

എന്നാൽ എനിക്ക് വിഷമം തോന്നിയത് എപ്പോഴാണ് എന്നുവച്ചാൽ അവർ ഈ സീൻ എടുത്തു അതിന്റെ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചു. കഥാപാത്രം ആവശ്യപ്പെട്ടത് കൊണ്ട് മാത്രമാണ് അങ്ങനെ ചെയ്തത്. നമ്മൾ നല്ല ഉദ്ദേശത്തോടെ ആണ് ചെയുന്നെങ്കിൽ പോലും പല കാര്യങ്ങളും മോശമാകാം.

അതൊരു ബെഡ്റൂം സീൻ ഒന്നും അല്ലായിരുന്നു അതൊരു ഇമോഷണൽ സീക്വൻസ് ആയിരുന്നു. ഇനി ഒരു ലിപ്പ്ലോക്ക് രംഗം വരുകയാണെങ്കിൽ ഞാൻ പത്തു തവണ എങ്കിലും ചിന്തിച്ചു സൂക്ഷിച്ചു മാത്രമേ തീരുമാനമെടുക്കു.

Advertisement