ആ സിനിമ എഴുതിയത് മമ്മൂട്ടിക്ക് വേണ്ടി, പക്ഷേ നായകനായത് ഹരിശ്രീ അശോകൻ: പിന്നീട് സംഭവിച്ചത് ഇങ്ങനെ

38

മലയാളത്തിന്റെ പ്രിയപ്പെട്ട കോമഡി താരമാണ് ഹരിശ്രീ അശോകൻ. തൊണ്ണൂറുകളിലെ സിനിമകളിൽ സ്ഥിരം ഹാസ്യ സാന്നിധ്യമായിരുന്ന താരമിപ്പോൾ കോമഡി കഥാപാത്രങ്ങളെ കൂടാതെ ഗൗരവമായ കഥാപാത്രങ്ങളും ഏറ്റെടുക്കുന്നുണ്ട്.

മലയാള സിനിമ ഹാസ്യ വേഷത്തിൽ നിന്ന് നായക വേഷത്തിലേക്ക് ഹരിശ്രീ അശോകന് പ്രമോഷൻ നൽകിയ ചിത്രമായിരുന്നു സുന്ദർദാസ് സംവിധാനം ചെയ്ത ‘ആകാശം’. ടിഎ റസാഖിന്റെ തിരക്കഥയിൽ ഹരിശ്രീ അശോകൻ ആദ്യമായി നായക വേഷത്തിലെത്തിയ ചിത്രം ബോക്‌സോഫീസിൽ വലിയ പരാജയമായിരുന്നു.

Advertisements

വ്യത്യസ്തമായ പ്രമേയം കൈകാര്യം ചെയ്തിട്ടും സിനിമയുടെ ടോട്ടാലിറ്റിയിൽ വലിയ താളപിഴകൾ സംഭവിച്ചപ്പോൾ പ്രേക്ഷകർക്ക് ചിത്രം ദഹിക്കാതെ പോകുകയായിരുന്നു. ടിഎ റസാഖ് മമ്മൂട്ടിക്ക് വേണ്ടി എഴുതിയ സിനിമയായിരുന്നു ആകാശം.

എന്നാൽ സംവിധായകനായ സുന്ദർദാസ് മമ്മൂട്ടിയിൽ നിന്ന് ഹരിശ്രീ അശോകനിലേക്ക് ചിത്രം മാറ്റി ചിന്തിക്കുകയായിരുന്നു. ‘ബസ് കണ്ടക്ടർ’ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ടിഎ റസാഖ് സുന്ദർദാസിനോട് ചിത്രത്തിന്റെ ത്രെഡ് പറയുന്നത്.

മമ്മൂട്ടിക്ക് പറ്റിയ സിനിമയാണെന്നും ആ നിലയിൽ കാര്യങ്ങൾ നീക്കിയാൽ മതിയെന്നും ടിഎ റസാഖ് പറഞ്ഞപ്പോൾ സുന്ദർദാസ് മമ്മൂട്ടിയെ മാറ്റി ഹരിശ്രീ അശോകൻ എന്ന നടനിലേക്ക് തന്റെ പുതിയ സിനിമയിലെ നായക രൂപം മാറ്റി ചിന്തിക്കുകയായിരുന്നു.

മമ്മൂട്ടിയെ പോലെ ഒരു വലിയ താരത്തിന് പരുവപ്പെട്ട കഥാതന്തു അല്ലെന്ന കണ്ടെത്തലാണ് സുന്ദർ ദാസിനെ മാറ്റി ചിന്തിപ്പിച്ചത്. 2007ൽ പുറത്തിറങ്ങിയ ആകാശം ബോക്‌സ് ഓഫീസിൽ വലിയ പരാജയം നേരിട്ടതിന്റെ പ്രധാന കാരണം ‘ശിവാജി’ എന്ന രജനികാന്ത് സിനിമയ്ക്ക്‌ക്കൊപ്പം റിലീസ് ചെയ്യേണ്ടി വന്ന സാഹചര്യമായിരുന്നു.

അത്രയും പോപ്പുലർ ആയിട്ടുള്ള ഒരു സിനിമക്കൊപ്പം ചെറിയ ബജറ്റിൽ ഒരുങ്ങിയ ആകാശം എന്ന ചിത്രം റിലീസ് ചെയ്തതപ്പോൾ ആരും അത് ശ്രദ്ധിക്കാതെ പോകുകയായിരുന്നു.

Advertisement