Home Entertainment

രജനികാന്തിന്റെ ‘അണ്ണാത്തെ’ യിൽ അമ്മയും മകളുമായി നയൻതാരയും കീർത്തി സുരേഷും: അമ്പരന്ന് ആരാധകർ

91

മലയാളികളായ തെന്നിന്ത്യൻ താരസുന്ദരിമാരാണ് നയൻതാരയും കീർത്തി സുരേഷും. ഇതിൽ നയൻതാര അറിയപ്പെടുന്നത് ലേഡീ സൂപ്പർ സ്റ്റാർ എന്നാണ്. മികവുറ്റ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി വേഷമിട്ട ഇരുവരും താരമൂല്യത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ്.

നയൻസും കീർത്തിയും മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് തുടർന്ന് തമിഴിൽ തിളങ്ങിയ നായികമാരാണ്. നായികാ പ്രാധാന്യമുള്ള ശക്തമായ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചാണ് നയൻതാര ലേഡീ സൂപ്പർസ്റ്റാറായി മാറിയത്.

Advertisements

മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെ നേടിയ കീർത്തി തന്റെ അഭിനയ മികവ് തെളിയിച്ചിരുന്നു. നിലവിൽ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് രണ്ട് താരസുന്ദരിമാരും മുന്നേറുന്നത്.

ഇപ്പോഴിതാ തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനാവുന്ന ‘അണ്ണാത്തെ’ യിൽ നയൻതാരയും കീർത്തിയും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ ഇരുവരും ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നത് ആദ്യമായാണ്. ഈ ബിഗ് ബജറ്റ് ചിത്രത്തിൽ നയൻതാരയാണ് രജനികാന്തിന്റെ നായികയായി എത്തുന്നത്. തലൈവർ ചിത്രത്തിൽ കീർത്തിയുടെ കഥാപാത്രം എന്തായിരിക്കുമെന്ന് പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റുനോക്കുകയായിരുന്നു.

അതേസമയം തലൈവർ രജനീകാന്തിന്റേയും നയൻസിന്റെയും മകളായാണ് ചിത്രത്തിൽ കീർത്തി എത്തുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ . അമ്മയും മകളുമായുളള നയൻസിന്റെയും കീർത്തിയുടെയും വരവിനായി എറെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അതേസമയം കീർത്തിയുടെ കഥാപാത്രം സംബന്ധിച്ച് അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥീരികരണമൊന്നും ഉണ്ടായിട്ടില്ല.

അജിത്ത് ചിത്രങ്ങളിലൂടെ തമിഴിൽ ശ്രദ്ധേയനായ സിരുത്തൈ ശിവയാണ് തലൈവർ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ മീന, ഖുശ്ബു തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇവർക്കൊപ്പം പ്രകാശ് രാജ്, സൂരി തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളായി എത്തുന്നു. സൺ പിക്ചേഴ്സാണ് അണ്ണാത്തെയുടെ നിർമ്മാണം. ഡി ഇമൻ അണ്ണാത്തെയിലെ പാട്ടുകൾ ഒരുക്കുന്നു.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. പേട്ട, ദർബാർ തുടങ്ങിയ സിനിമൾക്ക് പിന്നാലെയാണ് രജനീകാന്ത് പുതിയ ചിത്രവുമായി എത്തുന്നത്. 2020 ൽ ദർബാറാണ് രജനീകാന്തിന്റെതായി ഒടുവിൽ തിയ്യേറ്ററുകളിൽ എത്തിയ ചിത്രം.

ഏആർ മുരുകദോസ് സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാര തന്നെയായിരുന്നു രജനിയുടെ നായികയായി എത്തിയത്. എന്നാൽ കീർത്തി സുരേഷ് ആദ്യമായാണ് തലൈവർക്കൊപ്പം അഭിനയിക്കുന്നത്.

Advertisement