Home Entertainment Celebrities

തൃശ്ശൂരിലെ വീട്ടിൽ അമ്മയുണ്ടാക്കുന്ന ഭക്ഷണം ആസ്വദിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോൾ, പുതിയ വിശേഷം പങ്കുവെച്ച് ഭാവന

442

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് ഭാവന. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം അഭനയിച്ചു കഴിഞ്ഞ ഭാവന തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും നായികയായി കഴിഞ്ഞു.

അതേ സമയം വിവാഹശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് ഇപ്പോൾ കന്നഡ നാടിന്റെ മരുമകളായ നടി. മലയാള സിനിമകളിൽ നടി അധികം സജീവമല്ലെങ്കിലും കന്നഡ ചിത്രങ്ങളിൽ താരം അഭിനയിക്കുന്നുണ്ട്. സോഷ്യൽ മീഡിയകളിൽ ഇടയ്ക്ക് ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെച്ച് ഭാവന എത്താറുണ്ട്.

Advertisements

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കേരള മണ്ണിൽ തിരികെ എത്തിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഭാവന. കന്നഡ നിർമ്മാതാവായ നവീൻ ആണ് ഭാവനയെ വിവഹം കഴിച്ചിരിക്കുന്നത്. ഇരുവരുടയും പ്രണയ വിവഹം ആയിരുന്നു.

Also Read
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും തനിക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ ഏതെന്ന് വെളിപ്പെടുത്തി ദളപതി വിജയ്

അതേ സമയം കോവിഡും തുടർന്ന് ലോക്ക്ഡൗണും കാരണം ബംഗളൂരുവിൽ പെട്ടിരിയ്ക്കുകയായിരുന്നു ഭാവന. തൃശ്ശൂരിൽ നടിയുടെ വീട്ടിൽ അമ്മ തനിച്ചാണ് താമസം. പലപ്പോഴും വീട്ടിലേക്ക് വരണമെന്ന് കരുതി എങ്കിലും കോവിഡ് കാരണം സാധിച്ചില്ലെന്ന് പറയുകയാണ് നടി.

എന്തായാലും ഇപ്പോൾ കേരളത്തിൽ എത്തി. ഇനി ഓണം ആഘോഷിച്ച് കഴിഞ്ഞിട്ടേ തിരികെ പോകൂ എന്നും ഭാവന പറയുന്നു. ഞാനും നവീനും ഒരുമിച്ചാണ് വന്നത്. കുറച്ച് ദിവസം ഇവിടെ തങ്ങി നവീൻ തിരിച്ച് പോവും. ഞാൻ ഓണം കഴിഞ്ഞിട്ടേ തിരിച്ച് പോകുന്നുള്ളൂ. അതിനുള്ളിൽ, മലയാളസിനിമയിലെ എന്റെ ഉറ്റ സുഹൃത്തുക്കളെ എല്ലാം കാണാൻ പോകണം.

Also Read
എന്റെ ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ടു 21 വർഷമായി, ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ ഞാൻ കാണിക്കുന്നത്: വെളിപ്പെടുത്തലുമായി മമ്മൂട്ടി

ബാംഗ്ലൂരിലേക്ക് താമസം മാറിയതിൽ പിന്നെ എല്ലാവരെയും കണ്ടിട്ട് നാളുകളായി. കൊവിഡ് കാരണം തീരെയും പറ്റിയില്ല. അവർക്കൊപ്പമുള്ള നിമിഷം അൽപം വികാരഭരിതമാണെന്നും ഭാവന പറയുന്നു.നിലവിൽ ഇപ്പോൾ മഴയും അമ്മയുടെ പരിപ്പ് വടയും കോവയ്ക്കാ ഫ്രൈയും ആസ്വദിച്ച് കൊണ്ടിരിയ്ക്കുകയാണ്.

അമ്മയുടെ ഭക്ഷണത്തിന്റെ രുചിയുടെ അടുത്ത് പോലും വരില്ല മറ്റൊരു ആഹാരവും. ബാംഗ്ലൂരിൽ ഞാൻ ഏറ്റവും അധികം മിസ്സ് ചെയ്തത് അമ്മയുടെ രുചികളാണെന്നും ഭാവന വ്യക്തമാക്കുന്നു.

Advertisement