തൊഴിലാളികൾക്ക് ഒപ്പം നിലത്തിരുന്ന് മമ്മൂട്ടി, ഫോട്ടോയെടുക്കാൻ കാത്തിരുന്ന തൊഴിലാളികളെ അമ്പരപ്പിച്ച് മെഗാസ്റ്റാർ, കൈയ്യടിച്ച് ആരാധകർ

43

തന്റെ അഭിനയ ജീവിതത്തിന്റെ 50 വർഷവും പിന്നീട്ട് ഇപ്പോഴും മലയാളത്തിന്റെ മെഗാസ്റ്റാറായി തിളങ്ങി നിൽക്കുകയാണ് സൂപ്പർ താരം മമ്മൂട്ടി. പലപ്പോഴും പൊതുവേദികളിൽ മമ്മൂട്ടിയുടെ പെരുമാറ്റങ്ങൾ പലപ്പോഴും ജനങ്ങൾക്കിടയിൽ വലിയ രീതിയിൽ ചർച്ചയാകാറുണ്ട്.

ഇപ്പോഴിതാ ഇത്തരത്തിൽ സോഷ്യൽ മീഡിയകളിൽ ചർച്ചയായി മാറുന്നത് തൊഴിലാളികൾക്ക് ഒപ്പം ഫോട്ടോ എടുക്കാൻ നിലത്തിരക്കുന്ന മ്മൂട്ടിയുടെ പ്രവൃത്തിയാണ്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായി മാറുകയാണ്.

Advertisements

ഈക്കഴിഞ്ഞ ഒരു ദിവസം താൻ ഉദ്ഘാടനം ചെയ്ത വസ്ത്രശാലയിലെ തൊഴിലാളികൾക്ക് ഒപ്പം നിലത്തിരുന്നാണ് മമ്മൂട്ടി ഫോട്ടോക്ക് പോസ് ചെയ്തത്. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ ചർച്ച. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പുതിയതായി ആരംഭിച്ച വസ്ത്രനിൽപന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ ആയിരുന്നു സംഭവം.

Also Read
ഉച്ച ആയപ്പോഴേക്കും അവിടെയിവിടെ ഒക്കെ ലൂസായി, താൻ ആദ്യമായി സാരിയുടുത്തപ്പോൾ ഉണ്ടായ അനുഭവം പറഞ്ഞ് നടി അനു സിത്താര

മമ്മൂട്ടിയുമായി ഫോട്ടോയെടുക്കാൻ കാത്തിരിക്കുന്ന തൊഴിലാലികളെ അമ്പരപ്പിച്ച് കൊണ്ടായിരുന്നു മമ്മൂട്ടി അവർക്കൊപ്പം തറയിലിരുന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്നത്. കസേര വേണ്ടെന്ന് പറഞ്ഞായിരുന്നു താരം അവർക്കൊപ്പം കൂടിയത്. അതേ സമയം വൻ ജനസാഗരമാണ് താരത്തെ കാണാൻ കടയ്ക്കു മുന്നിൽ തടിച്ചുകൂടിയത്.

തിരക്ക് അധികമായതോടെ താരം തന്നെ ഇതിൽ ഇടപെട്ടിരുുന്നു. എത്രയും വേഗം ഈ പരിപാടി തീർത്ത് പോയാലെ അത്യാവശ്യക്കാർക്ക് ഇതിലെ യാത്ര ചെയ്യാനാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

ഭീഷ്മ പർവ്വം ആയിരുന്നു മമ്മുട്ടിയുടേതായി തീയ്യറ്ററുകളിൽ റിലീസ് ചെയ്ത പുതിയ ചിത്രം. മികച്ച വിജയം ആയിരുന്നു ഈ ചിത്രം നേടി എടുത്തത്, അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക് എന്നിവയാണ് ചിത്രീകരണം പൂർത്തിയാക്കിയ മമ്മൂട്ടി ചിത്രങ്ങൾ.

ഭീഷ്മ പർവ്വത്തിനു ശേഷം അമൽ നീരദ് ഒരുക്കുന്ന ബിലാലിന്റെ ചിത്രീകരണം ഇനിയും ആരംഭിച്ചിട്ടില്ലഉദയ കൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്.

Also Read
നീ എനിക്ക് മോനാണ്, നാണം കെടുത്താതിരിക്കാൻ മോളെ എന്ന് വിളിച്ചേക്കാമെന്ന് അമ്മ; സർജറിക്ക് ശേഷം താൻ മരി ച്ചെന്നാണ് സഹോദരൻ കൂട്ടുകാരോട് പറഞ്ഞത്; അനുഭവം പറഞ്ഞ് സൂര്യ ഇഷാൻ

Advertisement